
ഒടിടി സ്ട്രീമിംഗുകളും, പാൻ ഇന്ത്യൻ സിനിമകളും സജീവമായതോട് കൂടി മലയാളത്തിലെ പല സിനിമകളും അന്യഭാഷയിലും ചർച്ചയാവാറുണ്ട്. അനുരാഗ് കശ്യപ് മുതൽ കരൺ ജോഹർ വരെ മലയാള സിനിമകളെ പ്രശംസിച്ച് പലപ്പോഴും രംഗത്തെത്താറുണ്ട്.
ഇപ്പോഴിതാ അത്തരത്തിൽ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ മലയാള ചിത്രം കിഷ്കിന്ധാകാണ്ഡത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ബോർഗസ് ആൻഡ്രേ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നുള്ള കിഷ്കിന്ധാ കാണ്ഡത്തെ കുറിച്ചുള്ള വീഡിയോ ആണ് ഡേവിഡ് വാർണർ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ റീ ഷെയർ ചെയ്തിരിക്കുന്നത്.
ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത് ആസിഫ് അലി നായകനായി എത്തിയ ചിത്രമാണ് കിഷ്കിന്ധാ കാണ്ഡം. ബാഹുൽ രമേശ് തിരക്കഥയൊരുക്കിയ ചിത്രത്തിന് മികച്ച പ്രേക്ഷക നിരൂപക പ്രശംസകളാണ് ലഭിച്ചത്. ആസിഫ് അലിക്ക് മികച്ചന നടനുള്ള സംസ്ഥാന സർക്കാരിന്റെ പ്രത്യേക ജൂറി പുരസ്കാരം ചിത്രത്തിലൂടെ ലഭിച്ചിരുന്നു. ആസിഫ് അലിയെ കൂടാതെ വിജയരാഘവന്റെ മികച്ച പ്രകടനവും ചിത്രത്തിന്റെ പ്രത്യേകതയായിരുന്നു.ദിൻജിത്ത് അയ്യത്താനും ബാഹുൽ രമേശും ഒന്നിച്ച എക്കോയും മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളാണ് നേടിയത്. കഴിഞ്ഞ വര്ഷം പുറത്തിറങ്ങിയ ചിത്രത്തിൽ സന്ദീപ് പ്രദീപ് ആയിരുന്നു നായകനായി എത്തിയത്.
അതേസമയം ടിക്കി ടാക്കയാണ് ആസിഫ് അലിയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. കള എന്ന ചിത്രത്തിന് ശേഷം രോഹിത് വിഎസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആരാധകർ വലിയറ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൽ നസ്ലെനും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. വാമിഖ ഗബ്ബിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ