ജയരാജിന്‍റെ സംവിധാനം, കേന്ദ്ര കഥാപാത്രമായി സുരഭി ലക്ഷ്മി; 'അവള്‍' ഫസ്റ്റ് ലുക്ക് എത്തി

Published : Sep 09, 2025, 04:52 PM IST
aval malayalam movie first look poster is out

Synopsis

സുരഭി ലക്ഷ്മിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിൽ ഒന്നെന്ന് അണിയറക്കാര്‍

സുരഭി ലക്ഷ്മിയെ കേന്ദ്ര കഥാപാത്രമാക്കി ജയരാജ് സംവിധാനം ചെയ്ത അവൾ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു. മലയാള സിനിമയിലെ പ്രശസ്തരായ നടീനടന്മാരും സാങ്കേതിക വിദഗ്ധരും ചേർന്നാണ് പോസ്റ്റർ പുറത്തുവിട്ടത്. സുരഭി ലക്ഷ്മിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിൽ ഒന്നായിരിക്കും അവളിലെ "പ്രഭ" എന്ന് സംവിധായകൻ ജയരാജ് വ്യക്തമാക്കി. സുരഭി തന്നെ പല ഇന്റർവ്യൂകളിലും ഇത് എടുത്തു പറഞ്ഞിട്ടുമുണ്ട്. നിരഞ്ജന അനൂപ്, കെ പി എ സി ലളിത, സബിത ജയരാജ്, നിതിൻ രണ്‍ജി പണിക്കർ, ഷൈനി സാറ, മനോജ് ഗോവിന്ദൻ, ഷിബു നായർ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. ഗോൾഡൻ വിങ്സ് മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. മനോജ് ഗോവിന്ദൻ, ഷിബു നായർ, ജയരാജ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം സച്ചു സജി നിർവഹിക്കുന്നു.

എഡിറ്റിംഗ് ശ്രീജിത്ത് സി ആർ, ഗാനരചന മുഹാദ് വെമ്പായം, സംഗീതം കണ്ണൻ സി ജെ, കലാസംവിധാനം ജി ലക്ഷ്മണൻ, മേക്കപ്പ് ലിബിൻ മോഹൻ, വസ്ത്രാലങ്കാരം ഫെമിന ജബ്ബാർ, സൗണ്ട് ഡിസൈൻ വിനോദ് പി ശിവറാം, പ്രൊഡക്ഷൻ കൺട്രോളർ സജി കോട്ടയം. ഒക്ടോബർ മൂന്നിന് അവൾ പ്രദർശനത്തിനെത്തുന്നു. പി ആർ ഒ- എ എസ് ദിനേശ്.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ
'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ