ബിജു മേനോൻ ചിത്രം 'അവറാച്ചൻ ആൻഡ് സൺസ്' റിലീസിനൊരുങ്ങുന്നു; പുതിയ ഗാനം പുറത്ത്

Published : Sep 09, 2026, 08:08 AM IST
Avaraachan and Sons

Synopsis

നവാഗതനായ തമ്പി സംവിധാനം ചെയ്യുന്ന 'അവറാച്ചന്‍ ആന്‍ഡ് സണ്‍സ്' എന്ന ചിത്രം റിലീസിനൊരുങ്ങുന്നു. ബിജു മേനോൻ നായകനാകുന്ന ഈ ഫാമിലി ഡ്രാമ നിർമ്മിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫനാണ്.

ബിജു മേനോനും നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫനും ഒന്നിക്കുന്ന 'അവറാച്ചന്‍ ആന്‍ഡ് സണ്‍സ്' റിലീസിനൊരുങ്ങുകയാണ്. നവാഗതനായ തമ്പി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അവറാച്ചനും മക്കളും അവരുടെ കുടുംബ ബന്ധങ്ങളും സാമൂഹിക ബന്ധങ്ങളും ഇഴചേരുന്ന നർമ്മത്തിൽ ചാലിച്ച രസകരമായ ഫാമിലി ഡ്രാമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജോസഫ് വിജീഷും തമ്പിയും ചേർന്നാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ക്വാർട്ടർ എന്ന ഗാനം ഒരുക്കിയിരിക്കുന്നത് സനൽ ദേവ് ആണ്. ദിൻ നാഥ് പുത്തഞ്ചേരി വരികളെഴുതിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നതും സനൽ ദേവ് തന്നെയാണ്.

ബിജുമേനോൻ നായകനാകുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോർട്ട്, ജോണി ആന്റണി, ഗ്രെയ്‌സ് ആന്റണി, അഖില ഭാർഗവൻ, പൗളി വത്സൺ, സാബുമോൻ, കോട്ടയം നസീർ, വിനീത് തട്ടിൽ, സാജൻ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിൻ ചെറുകയിൽ, ഷാജു ശ്രീധർ, നിഷാ സാരംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അവറാച്ചൻ ആൻഡ് സൺസിന്റെ മറ്റു അണിയറപ്രവർത്തകർ ഇവരാണ്. സഹ നിർമ്മാണം : ജസ്റ്റിൻ സ്റ്റീഫൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് : സന്തോഷ് കൃഷ്ണൻ, നവീൻ പി തോമസ്, ഡി ഒ പി : സജിത് പുരുഷൻ, എഡിറ്റിംഗ്: ആകാശ് ജോസഫ് വർഗീസ്, സംഗീത സംവിധാനം : സനൽ ദേവ്, ലൈൻ പ്രൊഡ്യൂസർ : അഖിൽ യശോധരൻ, ആർട്ട് ഡയറക്ടർ : അജി കുറ്റിയാനി, വസ്ത്രാലങ്കാരം : സ്റ്റെഫി സേവ്യർ, മേക്കപ്പ് : റഷീദ് അഹമ്മദ്, സൗണ്ട് ഡിസൈൻ : ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ, സൗണ്ട് മിക്സിങ് : വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ കൺട്രോളർ : ഡിക്സൺ പൊടുത്താസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ : ജിബിൻ ജോൺ, ഫസ്റ്റ് അസ്സോസിയേറ്റ് ഡയറക്ടർ : ഓസ്റ്റിൻ എബ്രഹാം, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് : ബബിൻ ബാബു, സ്റ്റിൽസ് : ബിജിത് ധർമ്മടം, മാർക്കറ്റിംഗ് : സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് : ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, അഡ്വെർടൈസിങ് : ബ്രിങ് ഫോർത്ത്, വി എഫ് എക്സ് : പ്രോമിസ് സ്റ്റുഡിയോസ്, പബ്ലിസിറ്റി ഡിസൈൻ : ടെൻ പോയിന്റ്, പി ആർ ഒ : പ്രതീഷ് ശേഖർ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഡേവിഡ് എബ്രഹാമായി മിഷ്കിൻ ; ഐ ആം ഗെയിം ക്യാരക്ടർ പോസ്റ്റർ പുറത്ത്
'സോൾമേറ്റ്- ഒരു സാത്തുക്കുടി പ്രണയം' തെലുങ്ക് പതിപ്പ് റിലീസ് ചെയ്തു