അവഞ്ചേര്‍സ് : എന്‍ഡ് ഗെയിം റിലീസിന് മുന്‍പേ നെറ്റില്‍

By Web TeamFirst Published Apr 25, 2019, 11:49 AM IST
Highlights

മാര്‍വെല്‍ സിനിമാറ്റിക്ക് യൂണിവേഴ്സിലെ 2009 ല്‍ തുടങ്ങിയ സീരിസിലെ അവസാന ചിത്രമാണ് എന്‍ഡ് ഗെയിം. 

ദില്ലി: ലോകമെങ്ങും കാത്തിരിക്കുന്ന അവഞ്ചേര്‍സ് : എന്‍ഡ് ഗെയിം എന്ന ബ്രഹ്മാണ്ട ചിത്രം റിലീസിന് മുന്നേ ഇന്‍റര്‍നെറ്റില്‍. പതിവു  തമിഴ് റോക്കേഴ്‌സാണ് ചിത്രം ചോര്‍ത്തിയിരിക്കുന്നത്. ചിത്രം നാളെ ഇന്ത്യയില്‍ റിലീസ് ചെയ്യാനിരിക്കെയാണ് വ്യാജ പതിപ്പ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

മാര്‍വെല്‍ സിനിമാറ്റിക്ക് യൂണിവേഴ്സിലെ 2009 ല്‍ തുടങ്ങിയ സീരിസിലെ അവസാന ചിത്രമാണ് എന്‍ഡ് ഗെയിം. സിനിമ ഇന്നലെയാണ് ലോകമെമ്പാടും റിലീസ് ചെയ്തത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് എല്ലായിടത്തു നിന്നും ലഭിക്കുന്നത്. ഇന്ത്യയില്‍ നേരത്തെ തന്നെ ടിക്കറ്റുകള്‍ ഓണ്‍ലൈനായി വിറ്റു തീര്‍ന്നിരുന്നു. 

രണ്ട് മൂന്ന് ദിവസത്തേക്ക് ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയാണ് ഉള്ളത്. അത്തരമൊരു സാഹചര്യത്തില്‍ നില്‍ക്കവേയാണ് വ്യാജന്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്ന രീതിയിലാണ് ചിത്രത്തിന്‍റെ വ്യാജപ്രിന്‍റ് പ്രചരിക്കുന്നത്. 

click me!