
ബോക്‌സ്ഓഫീസില്‍ 150 കോടി പിന്നിട്ട് തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന 'ലൂസിഫറി'ന്റെ വന്‍ വിജയത്തിന് പിന്നിലുള്ള ഒരു ഘടകം അതിലെ ഒളിപ്പിച്ചുവച്ച നിഗൂഢതകളായിരുന്നു. 'സ്റ്റീഫന്‍ നെടുമ്പള്ളി' എന്ന രാഷ്ട്രീയ പ്രവര്‍ത്തകനാണ് മോഹന്‍ലാല്‍ എന്ന് മാത്രമായിരുന്നു റിലീസിന് മുന്‍പ് ടൈറ്റില്‍ കഥാപാത്രത്തെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട വിവരം. എന്നാല്‍ വലിയൊരു സര്‍പ്രൈസ് ക്ലൈമാക്‌സില്‍ ചിത്രം കാത്തുവച്ചിരുന്നു. ലോകത്തിലെ അധികാരകേന്ദ്രങ്ങളെയാകെ നിയന്ത്രിക്കുന്ന വെളിപ്പെടാത്ത ചില ശക്തികളുണ്ടെന്ന, 'ഇല്യൂമിനാറ്റി' പോലെയുള്ള നിഗൂഢതാ സിദ്ധാന്തങ്ങളെ ചില ചിഹ്നങ്ങളിലൂടെയും മറ്റും ചിത്രം പ്രേക്ഷകര്‍ക്ക് സൂചനയും നല്‍കി.
ക്ലൈമാക്‌സിന് പിന്നാലെ അബ്രാം ഖുറേഷി എന്ന മറ്റൊരു മേക്കോവറില്‍ മോഹന്‍ലാലിനെ കണ്ടതോടെ നിരവധി വ്യാഖ്യാനങ്ങള്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തെക്കുറിച്ചും സിനിമയെക്കുറിച്ച് മൊത്തത്തിലും ഫേസ്ബുക്ക് സിനിമാഗ്രൂപ്പുകളില്‍ ഉണ്ടായി. ചിത്രത്തിന് ഒരു രണ്ടാംഭാഗം ഉണ്ടാവുമെന്ന് സംവിധായകനോ രചയിതാവോ ഉറപ്പൊന്നും ഇതുവരെ പറഞ്ഞിട്ടില്ലെങ്കിലും അതിനുള്ള സാധ്യതകള്‍ ഇരുവരും തള്ളിക്കളഞ്ഞിട്ടുമില്ല. അതേതായാലും അത്തരത്തിലൊരു രണ്ടാംഭാഗമുണ്ടെങ്കില്‍ അതിന് ഏറ്റവും സാധ്യതയുള്ള അബ്രാം ഖുറേഷി എന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ അപരാസ്തിത്വത്തെ ഒരു വീഡിയോയിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് അണിയറക്കാര്‍. എന്തൊക്കെയാണ് അബ്രാം ഖുറേഷി എന്ന് വെളിപ്പെടുത്തുകയാണ് വീഡിയോ.
ലോകത്തിലെ പ്രധാന രഹസ്യാന്വേഷണ ഏജന്‍സികളിലേക്ക് പോലും കടന്നുകയറാന്‍തക്ക സന്നാഹങ്ങളുള്ളതാണ് അബ്രാം ഖുറേഷിയുടെ സാമ്രാജ്യമെന്ന് വീഡിയോ പറയുന്നു. ന്യൂയോര്‍ക്ക് ടൈംസും ഗാര്‍ഡിയനും ഡോണും പോലെയുള്ള ലോകത്തിലെ പ്രധാന വര്‍ത്തമാനപത്രങ്ങളില്‍ അബ്രാം ഖുറേഷിയെക്കുറിച്ചും അയാളുടെ സംഘത്തെക്കുറിച്ചും 'പ്രസിദ്ധീകരിക്കപ്പെട്ട' വാര്‍ത്തകളുടെ രീതിയിലാണ് കഥാപാത്രത്തെ വിശദീകരിച്ചിരിക്കുന്നത്. അതുപ്രകാരം ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന ഭീകരാക്രമണത്തെക്കുറിച്ച് വിവരം നല്‍കിയിട്ടുള്ള ആളാണ് അബ്രാം. ലോകമാകമാനം നെറ്റ്‌വര്‍ക്കുകളുള്ള, എന്നാല്‍ ലോകത്തിലെ പ്രധാന രഹസ്യാന്വേഷണ ഏജന്‍സികളൊക്കെ ശ്രമിച്ചിട്ടും പിടികൊടുക്കാത്ത, ഒരിക്കലും വെളിപ്പെടാത്ത, മയക്കുമരുന്ന് മാഫിയകള്‍ക്ക് എപ്പോഴും പേടിസ്വപ്‌നമായ വ്യക്തിത്വമാണ് അബ്രാം ഖുറേഷിയെന്നും പറഞ്ഞുവെക്കുന്നു ഈ വീഡിയോ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ