"അയൽ വാശി"യിലെ ആദ്യ ലിറിക്‌സ് വീഡിയോ സോങ്ങ് പുറത്തിറങ്ങി

Published : Mar 06, 2023, 09:41 PM IST
 "അയൽ വാശി"യിലെ ആദ്യ ലിറിക്‌സ് വീഡിയോ സോങ്ങ് പുറത്തിറങ്ങി

Synopsis

ചിത്രം ഏപ്രിൽ 21 ന് ലോകമെമ്പാടുമുള്ള തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. 

കൊച്ചി: നവാഗതനായ ഇർഷാദ് പരാരി രചനയും സംവിധാനവും നിർവഹിച്ചു സൗബിൻ ഷാഹിർ,ബിനു പപ്പു,നസ്ലിൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന "അയൽവാശി"യിലെ ആദ്യ ലിറിക്‌സ് വീഡിയോ സോങ്ങ് പുറത്തിറങ്ങി. മൂ.റി ഗാനരചന നിർവഹിച്ചു ജേക്ക്സ് ബിജോയ് സംഗീതം നൽകി മുഷ്കിൻ പരാരി,ജേക്ക്സ് ബിജോയ്,അഖിൽ വി ചാന്ദ് എന്നിവർ ചേർന്നു ആലപിച്ച "ചുയിങ്ഗം" എന്നു തുടങ്ങുന്ന സോങ്ങ് ആണ് പുറത്തിറങ്ങിയിരിക്കുന്നത്. 

ചിത്രം ഏപ്രിൽ 21 ന് ലോകമെമ്പാടുമുള്ള തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ഫാമിലി കോമഡി എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രം. തല്ലുമാലയുടെ വൻ വിജയത്തിനുശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ്  നിർമിക്കുന്നത്. അതോടൊപ്പം തല്ലുമാലയുടെ തിരക്കഥാകൃത്തുക്കളിലൊരാളും ഇർഷാദിന്റെ സഹോദരനുമായ മുഹസിൻ പരാരിയും ചിത്രത്തിന്റെ നിർമാണ പങ്കാളിയാണ്. നിഖില വിമൽ ആണ് ചിത്രത്തിൽ നായിക ആയി എത്തുന്നത്.

സൗബിനും നിഖില വിമലും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന സവിശേഷതയും അയൽ വാശി എന്ന ചിത്രത്തിന് ഉണ്ട്. സൗബിനും നിഖില വിമലിനും ബിനു പപ്പുവിനും നസ്ലിനും ഒപ്പം ജഗദീഷ്, കോട്ടയം നസീർ, ഗോകുലൻ,ലിജോ മോൾ ജോസ്, അജ്മൽ ഖാൻ, സ്വാതി ദാസ്, അഖില ഭാർഗവൻ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ  മറ്റു താരങ്ങൾ. 

സജിത് പുരുഷൻ ഛായാഗ്രഹണം നിർവഹിക്കുന്നു.ജേക്സ് ബിജോയ് സംഗീത സംവിധാനം ഒരുക്കുന്നു. എഡിറ്റർ സിദ്ധിഖ് ഹൈദർ, പ്രൊജക്ട് ഡിസൈൻ ബാദുഷ  മേക്കപ്പ്-റോണക്സ് സേവ്യര്‍. വസ്ത്രാലങ്കാരം-മഷാര്‍ ഹംസ. പിആർഓ-എ.എസ് ദിനേശ് മീഡിയ പ്രെമോഷൻ-സീതാലക്ഷ്മി, മാർക്കറ്റിങ് & മാർക്കറ്റിങ് പ്ലാൻ-ഒബ്സ്‌ക്യുറ ഡിസൈൻ-യെല്ലോ ടൂത്ത്. എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

'റോക്കി ഭായിയെ അധിക്ഷേപിച്ചു' ; സംവിധായകനെതിരെ സൈബര്‍ ആക്രമണം.!

സാര്‍പട്ടാ പരമ്പരൈ 2 വരുന്നു; പ്രഖ്യാപനം നടത്തി പാ രഞ്ജിത്തും, ആര്യയും

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ലഹരിക്കേസ്: ഷൈനിനെയും സുഹൃത്തിനെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി കോടതിയിൽ റിപ്പോർട്ട് നൽകും
വിജയ്‍യുടെ ജനനായകനിലെ അനിരുദ്ധ് ആലപിച്ച പുതിയ ഗാനം "ഒരു പേരെ വരലാര്" ട്രെൻഡിംഗ്