സാര്‍പട്ടാ പരമ്പരൈ റൌണ്ട് 2 എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. സാര്‍പട്ടാ പരമ്പരൈയിലെ മറ്റ് അഭിനേതാക്കളും അണിയറപ്രവർത്തകരും പുതിയ ചിത്രത്തില്‍ തിരിച്ചുവരുമോ എന്നത് സംബന്ധിച്ച വിവരങ്ങൾ പ്രഖ്യാപനത്തിൽ ഇല്ല. 

ചെന്നൈ: സാര്‍പട്ടാ പരമ്പരൈ എന്ന ചിത്രം 2021 ല്‍ ഒടിടി റിലീസായി എത്തിയ ചിത്രമാണ്. പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രം ആമസോണ്‍ പ്രൈം വഴിയാണ് റിലീസായത്. ആര്യ അവതരിപ്പിച്ച ഇതിലെ കബിലന്‍ എന്ന റോള്‍ ആര്യയുടെ കരിയറിലെ തന്നെ മികച്ച വേഷമായി നിരൂപകര്‍ വിലയിരുത്തിയിരുന്നു. ഇപ്പോള്‍ ഇതാ ചിത്രത്തിന്‍റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് പാ രഞ്ജിത്ത്. ആര്യയാണ് ഇതിന്‍റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. 

സാര്‍പട്ടാ പരമ്പരൈ റൌണ്ട് 2 എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. സാര്‍പട്ടാ പരമ്പരൈയിലെ മറ്റ് അഭിനേതാക്കളും അണിയറപ്രവർത്തകരും പുതിയ ചിത്രത്തില്‍ തിരിച്ചുവരുമോ എന്നത് സംബന്ധിച്ച വിവരങ്ങൾ പ്രഖ്യാപനത്തിൽ ഇല്ല. സർപ്പട്ട പറമ്പരൈയിലെ പ്രധാന കഥാപാത്രമായ കബിലന്‍റെ (ആര്യ) കഥ സിനിമ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഒരു പ്രൈം വീഡിയോസില്‍ ഒടിടി റിലീസായി എത്തിയ 2021-ലെ സിനിമയിൽ ദുഷാര വിജയൻ, പശുപതി, ജോൺ വിജയ്, കലൈയരസൻ, ജോൺ കോക്കൻ തുടങ്ങിയവരും അഭിനയിച്ചിരുന്നു. സന്തോഷ് നാരായണൻ സംഗീതം നൽകിയ ചിത്രത്തിന്‍റെ നിർമ്മാണം സംവിധായകന്‍ പാ രഞ്ജിത്ത് തന്നെയായിരുന്നു. 

രണ്ടാമത്തെ ചിത്രം സംവിധായകന്റെ സ്വന്തം ബാനറായ നീലം പ്രൊഡക്ഷൻസും ആര്യയുടെ ഹോം ബാനറായ ദി ഷോ പീപ്പിൾ, ജതിൻ സേത്തിയുടെ നാട് സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. 

വടക്കന്‍ ചെന്നൈയിലെ ബോക്സിംഗ് ടീമുകളുടെ തമ്മിലുള്ള പോരാട്ടവും, കുടിപ്പകയും 70കളും പാശ്ചത്തലത്തില്‍ പറഞ്ഞ ചിത്രമായിരുന്നു സാര്‍പട്ടാ പരമ്പരൈ. 

Scroll to load tweet…

'വിജയ്യ്‍ക്കും ഉത്തരവാദിത്തമുണ്ട്', 'ലിയോ'യുടെ പേരിനെ ചൊല്ലി പുതിയ വിവാദം

രവി തേജയുടെ ക്രൈം ത്രില്ലര്‍ രാവണാസുര; ടീസര്‍ പുറത്തിറങ്ങി