അയ്യപ്പനും കോശിയും തെലുങ്ക് റീമേക്ക് തുടങ്ങി, മെയ്‍ക്കിംഗ് വീഡിയോ

Web Desk   | Asianet News
Published : Jan 26, 2021, 03:01 PM IST
അയ്യപ്പനും കോശിയും തെലുങ്ക് റീമേക്ക് തുടങ്ങി, മെയ്‍ക്കിംഗ് വീഡിയോ

Synopsis

പവൻ കല്യാണ്‍ ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത്.

മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് അയ്യപ്പനും കോശിയും. ബിജു മേനോനും പൃഥ്വിരാജും ആയിരുന്നു സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. സച്ചിയായിരുന്നു സിനിമ സംവിധാനം ചെയ്‍തത്. ഇപ്പോഴിതാ പവൻ കല്യാണും റാണാ ദഗുബാട്ടിയും അഭിനയിക്കുന്ന തെലുങ്ക് റീമേക്കിന്റെ ചിത്രീകരണം തുടങ്ങിയെന്ന വാര്‍ത്തയോടെ മേയ്‍ക്കിംഗ് വീഡിയോ പുറത്തുവിട്ടു. പവൻ കല്യാണിന്റെയും റാണാ ദഗുബാട്ടിയുടെയും അഭിനയം തന്നെയായിരിക്കും സിനിമയുടെ ആകര്‍ഷണം. ഏവരും കാത്തിരിക്കുന്ന ചിത്രമാണ് അയ്യപ്പനും കോശിയുടെയും തെലുങ്ക് റീമേക്ക്.

തമൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സിനിമയ്‍ക്കായി ചില ഗാനങ്ങള്‍ ചിട്ടപ്പെടുത്തുകയും ചെയ്‍തിട്ടുണ്ട്. സിനിമയുടെ ടൈറ്റില്‍ ഗാനം പവൻ കല്യാണിനെ കൊണ്ട് പാടിപ്പിക്കാനാണ് തമൻ ആലോചിക്കുന്നത്.  പൃഥ്വിരാജും ബിജു മേനോനുമായിരുന്നു മലയാളത്തില്‍ ടൈറ്റില്‍ ഗാനം പാടിയത്.  സാഗ്ര ചന്ദ്ര സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിലെ ഗാനത്തിന്റെ കാര്യത്തില്‍ ഔദ്യോഗിക തീരുമാനമായിട്ടില്ല. അയ്യപ്പൻ നായര്‍ എന്ന കഥാപാത്രമായാണ് ബിജു മേനോൻ അഭിനയിക്കുന്നത്.

ഏതൊക്കെ താരങ്ങളാകും ചിത്രത്തിലുണ്ടാകുക എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

പൃഥ്വിരാജിന്റെ കഥാപാത്രമായാകും റാണ ദഗുബാട്ടി അഭിനയിക്കുക.

PREV
click me!

Recommended Stories

അരുണ്‍ വിജയ് നായകനാവുന്ന പുതിയ ചിത്രം; 'രെട്ട തല' ക്രിസ്‍മസ് റിലീസ്
'വർണ്ണനാതീതമായ അവിസ്മരണീയാനുഭൂതി സമ്മാനിച്ച ചിത്രം'; 'ഖജുരാഹോ ഡ്രീംസി'നെ കുറിച്ച് എം പത്മകുമാർ