സ്‍കൂള്‍ കാലത്ത് ഇരട്ട വേഷത്തില്‍ ലെന!

Web Desk   | Asianet News
Published : Jan 26, 2021, 12:44 PM IST
സ്‍കൂള്‍ കാലത്ത് ഇരട്ട വേഷത്തില്‍ ലെന!

Synopsis

സ്‍കൂള്‍ കാലത്തെ ഫോട്ടോയുമായി ലെന.

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ലെന. നായികയായും സഹനടിയായും കരുത്തുറ്റ വേഷങ്ങള്‍ ചെയ്‍ത നടി. ഓരോ കഥാപാത്രത്തെയും തന്റേതായ രീതിയില്‍ മികവുറ്റതാക്കി മാറ്റുന്ന നടി. നായികയെന്നതിലുപരിയായി കഥാപാത്രത്തിന്റെ കരുത്ത് മനസിലാക്കിയാണ് ലെന സിനിമകള്‍ തെരഞ്ഞെടുക്കാറുള്ളത്. തന്റെ അഭിനയത്തില്‍ അത്തരം കഥാപാത്രങ്ങളെ തിളക്കമുള്ളതാക്കുകയും ചെയ്യുന്നു. ഇപോഴിതാ ലെനയുടെ സ്‍കൂള്‍ കാലത്തെ ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

ലെന സ്‍കൂള്‍ കാലത്തുള്ളതാണ് ഫോട്ടോ. ഇരട്ട വേഷത്തില്‍ എത്തിയതിന്റെ ഫോട്ടോ എന്നാണ് ലെന ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. ലെന മികവുറ്റ കലാകാരിയാണ് എന്ന് എല്ലാവരും സാക്ഷ്യപ്പെടുത്തുന്നു. ഓരോ വേഷവും തിളക്കമുറ്റതാക്കുന്നുവെന്നും പറയുന്നു. എന്തായാലും എല്ലാവരെയും അമ്പരപ്പിക്കുന്നതാണ് ലെനയുടെ ഫോട്ടോ.

ജയരാജിന്റെ സ്‍നേഹം എന്ന സിനിമയിലൂടെ 1998ല്‍ വെള്ളിത്തിരയിലെത്തിയ നടിയാണ് ലെന.

സിനിമയില്‍ സജീവമായപ്പോള്‍ തന്നെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മാറിനില്‍ക്കുകയും ചെയ്‍തിരുന്നു ലെന.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

വിസ്മയിപ്പിക്കുന്ന ചുവടുകളുമായി പുഷ്പ താരം സുനിൽ; കാട്ടാളനിലെ 'മജക്കോ മല്ലിക' ഗാനം പുറത്ത്
സൈ-ഫൈ കോമഡിയുമായി കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും; 'നേരെ ചൊവ്വ' ടൈറ്റിൽ പോസ്റ്റർ