'പിന്നിൽനിന്ന് ഫോട്ടോയെടുക്കരുത്..'; പാപ്പരാസികളോട് രൂക്ഷമായി പ്രതികരിച്ച് നടി അയേഷ ഖാൻ

Published : Feb 14, 2026, 04:41 PM IST
ayesha khan reacts to paparazzi trying to take photos from behind

Synopsis

'തു യാ മേം' സിനിമയുടെ പ്രീമിയറിനിടെ പിന്നിൽ നിന്ന് ഫോട്ടോയെടുത്ത പാപ്പരാസികളോട് നടി അയേഷ ഖാൻ രൂക്ഷമായി പ്രതികരിച്ചു. Ayesha Khan reacts to paparazzi trying to take photos from behind

പിന്നിൽ നിന്നും ഫോട്ടോയെടുക്കാൻ ശ്രമിച്ച പാപ്പരാസികളോട് രൂകഷമായി പ്രതികരിച്ച് നടി അയേഷ ഖാൻ. മലയാളി സംവിധായകൻ ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന 'തു യാ മേം' എന്ന ചിത്രത്തിന്റെ ആദ്യ പ്രദർശനത്തിനെത്തിയപ്പോഴായിരുന്നു അയേഷ ഖാന്റെ പ്രതികരണം. 'നിങ്ങൾ നേടുന്ന ബഹുമാനം സ്വയം കളയുകയും ചെയ്യും. ദയവായി ഇതുചെയ്യരുത്. അതുനല്ലതല്ല' എന്നായിഉർന്നു അയേഷ ഖാൻ പാപ്പരാസികളോട് പറഞ്ഞത്.

കഴിഞ്ഞ ദിവസം 'ധുരന്ദർ' സിനിമയുടെ ഗാന ചിത്രീകരണത്തിനിടെയുണ്ടായ ബുദ്ധിമുട്ട് അയേഷ ഖാൻ തുറന്നുപറഞ്ഞിരുന്നു. തന്റെ ആർത്തവ ദിവസങ്ങളിലാണ് ചിത്രത്തിലെ ഷെറാറത്ത് എന്ന ഗാനം ചിത്രീകരിച്ചതെന്നും, നൃത്തം ചെയ്ത തങ്ങളുടെ അസ്ഥികൾ വരെ വേദനയെടുത്തുവെന്നും അയേഷ ഖാൻ പറഞ്ഞിരുന്നു. ശശ്വന്ത് സച്ച്‌ദേവിന്റെ സംഗീതസംവിധാനത്തിൽ മധുബന്തി ബാഗ്ച്ചിയും ജാസ്മിൻ സാൻഡ്ലാസും ചേർന്നൊരുക്കിയ ഗാനം ശ്രദ്ധേയമാണ്.

 

 

ധുരന്ദർ

രൺവീർ സിംഗിനെ നായകനാക്കി ആദിത്യ ധർ ഒരുക്കിയ 'ധുരന്ദർ' തിയേറ്ററിലെ ഒടിടിയിലും മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളാണ് നേടിയത്. ആഗോള തലത്തിൽ 1300 കോടിയോളം നേടിയ ചിത്രം കഴിഞ്ഞ വർഷത്തെ വമ്പൻ ഹിറ്റുകളിൽ ഒന്ന് കൂടിയായിരുന്നു ധുരന്ദർ. ചിത്രത്തിലെ ഏറെ ശ്രദ്ധിക്കപ്പെട്ട ഗാനമായിരുന്നു ഷെറാറത്ത്.

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

വാള്‍ട്ടറും പിള്ളേരും ഇനി ഒടിടിയിൽ, ചത്താ പച്ച സ്‍ട്രീമിംഗ് 28-ാം ദിവസം
'അതു കണ്ടപാടെ ഉറക്കം പോയി'; അശ്ലീല കമന്റിനെ കുറിച്ച് റെന ഫാത്തിമ