'റെക്കോര്‍ഡുകള്‍ തകര്‍ക്കാനുള്ളതാണ്'; പഠാന്‍ അണിയറക്കാര്‍ക്ക് അഭിനന്ദനവുമായി ബാഹുബലി നിര്‍മ്മാതാവ്

Published : Mar 04, 2023, 08:36 PM IST
'റെക്കോര്‍ഡുകള്‍ തകര്‍ക്കാനുള്ളതാണ്'; പഠാന്‍ അണിയറക്കാര്‍ക്ക് അഭിനന്ദനവുമായി ബാഹുബലി നിര്‍മ്മാതാവ്

Synopsis

എക്കാലത്തെയും ഹിന്ദി സിനിമകളുടെ ഇന്ത്യന്‍ കളക്ഷനില്‍ ഒന്നാം സ്ഥാനത്താണ് ഇപ്പോള്‍ പഠാന്‍

ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളില്‍ ഇടംപിടിച്ചിരിക്കുകയാണ് ഷാരൂഖ് ഖാന്‍ ചിത്രം പഠാന്‍. ബോളിവുഡിനെ തുടര്‍ പരാജയങ്ങളില്‍ നിന്ന് കരകയറ്റിയ ചിത്രം നിരവധി ബോക്സ് ഓഫീസ് റെക്കോര്‍ഡുകളും തകര്‍ത്തിരുന്നു. അതിലൊന്ന് കഴിഞ്ഞ ദിവസം ആയിരുന്നു. എക്കാലത്തെയും ഹിന്ദി സിനിമകളുടെ ഇന്ത്യന്‍ കളക്ഷനില്‍ ഒന്നാം സ്ഥാനത്തെത്തി പഠാന്‍. ഈ നേട്ടത്തിലെത്താന്‍ ബാഹുബലി 2 ഹിന്ദി പതിപ്പിനെയാണ് ഷാരൂഖ് ചിത്രം മറികടന്നത്. ഇന്ത്യന്‍ കളക്ഷന്‍ 510 കോടിയില്‍ എത്തിയപ്പോഴായിരുന്നു ഇത്. ഇപ്പോഴിതാ പഠാന്‍റെ നേട്ടത്തില്‍ അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് ബാഹുബലി ഫ്രാഞ്ചൈസിയുടെ നിര്‍മ്മാതാവ് ഷോബു യര്‍ലഗഡ്ഡ. റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെടാന്‍ ഉള്ളതാണെന്ന് പറയുന്നു അദ്ദേഹം. ട്വിറ്ററിലൂടെയാണ് ഷോബുവിന്‍റെ സന്ദേശം.

"ഷാരൂഖ് സര്‍, സിദ്ധാര്‍ഥ് ആനന്ദ്, യൈആര്‍എഫ് കൂടാതെ പഠാന്‍റെ മുഴുവന്‍ അണിയറക്കാര്‍ക്കും അഭിനന്ദനങ്ങള്‍, ബാഹുബലി 2 ഹിന്ദി പതിപ്പിന്‍റെ ഇന്ത്യന്‍ നെറ്റ് കളക്ഷനെ മറികടന്നതിന്. റെക്കോര്‍ഡുകള്‍ എപ്പോഴും തകര്‍ക്കപ്പെടാന്‍ ഉള്ളതാണ്. അത് ഷാരൂഖ് ഖാന്‍ തന്നെ നിര്‍വ്വഹിച്ചു എന്നതില്‍ എനിക്ക് സന്തോഷമുണ്ട്", എന്നാണ് ഷോബു യര്‍ലഗഡ്ഡയുടെ ട്വീറ്റ്. അഭിനന്ദനത്തിന് നന്ദി അറിയിച്ച് യാഷ് രാജ് ഫിലിംസും രംഗത്തെത്തിയിട്ടുണ്ട്. "ഇന്ത്യന്‍ സിനിമ എങ്ങനെ അഭിവൃദ്ധിപ്പെടുന്നുവെന്ന് കാണുന്നതോളം ആവേശപ്പെടുത്തുന്ന മറ്റൊന്നുമില്ല. രാജമൌലി എന്ന ദീര്‍ഘദര്‍ശി സംവിധാനം ചെയ്ത ബാഹുബലി എന്ന നാഴികക്കല്ലായ ചിത്രം ഞങ്ങള്‍ക്ക് തന്നതിന് നന്ദി. കൂടുതല്‍ അധ്വാനിക്കാന്‍ ഞങ്ങളെ പ്രചോദിപ്പിച്ചത് ആ ചിത്രമാണ്", എന്നാണ് യൈആര്‍എഫിന്‍റെ ട്വീറ്റ്.

ഹിന്ദി ചിത്രങ്ങളുടെ ഇന്ത്യന്‍ കളക്ഷനില്‍ നിലവിലെ സ്ഥാനങ്ങള്‍ ഇപ്രകാരമാണ്. 1 പഠാന്‍, 2 ബാഹുബലി 2 ഹിന്ദി, 3 കെജിഎഫ് 2 ഹിന്ദി, 4 ദംഗല്‍. 2018 ല്‍ പുറത്തിറങ്ങിയ സീറോയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനായെത്തുന്ന ചിത്രമാണിത്. സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര്‍ ഒക്കെ ഒരുക്കിയ സിദ്ധാര്‍ഥ് ആനന്ദ് ആണ് സംവിധായകന്‍. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിനു വേണ്ടി ഷാരൂഖ് ഏറെ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. 

ALSO READ : 'രോമാഞ്ച'ത്തിലെ രോമാഞ്ചവും വിഎഫ്എക്സ്; ബ്രേക്ക് ഡൗണ്‍ വീഡിയോ എത്തി

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ