RRR : 'ആര്‍ആര്‍ആര്‍' സ്വവര്‍ഗ പ്രണയകഥയെന്ന് റസൂല്‍ പൂക്കുട്ടി, വിമര്‍ശിച്ച് 'ബാഹുബലി' നിര്‍മാതാവ്

Published : Jul 05, 2022, 01:20 PM ISTUpdated : Jul 05, 2022, 02:19 PM IST
RRR : 'ആര്‍ആര്‍ആര്‍' സ്വവര്‍ഗ പ്രണയകഥയെന്ന് റസൂല്‍ പൂക്കുട്ടി, വിമര്‍ശിച്ച് 'ബാഹുബലി' നിര്‍മാതാവ്

Synopsis

റസൂല്‍ പൂക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി 'ബാഹുബലി' നിര്‍മാതാവ് (RRR).

എസ്.എസ് രാജമൗലി സംവിധാനം ചെയ്‍ത 'ആർആർആർ' എന്ന ബ്രഹ്മാണ്ഡ ചിത്രം പറയുന്നത് സ്വവർഗ പ്രണയ കഥയെന്ന് പരാമര്‍ശിച്ച് മലയാളിയും ഓസ്‍കർ ജേതാവുമായ റസൂൽ പൂക്കുട്ടി രംഗത്ത് എത്തിയിരുന്നു. റസൂല്‍ പൂക്കുട്ടിയുടെ അഭിപ്രായത്തെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് 'ബാഹുബലി' നിര്‍മാതാണ് ശോബു യര്‍ലഗദ്ദ. റസൂല്‍ പൂക്കുട്ടിയുടെ പ്രതികരണം തീര്‍ത്തും നിരാശജനകമാണെന്ന് ശോബു പറഞ്ഞു. റസൂല്‍ പൂക്കുട്ടിയോട് താൻ തീര്‍ത്തും വിയോജിക്കുകയാണ് എന്ന് ശോബു പറഞ്ഞു (RRR).

"നിങ്ങൾ പറയുന്നതുപോലെ 'ആര്‍ആര്‍ആര്‍' ഒരു സ്വവർഗ്ഗ പ്രണയകഥയാണെന്ന് എനിക്ക് തോന്നുന്നില്ല, പക്ഷേ  'സ്വവർഗ്ഗ പ്രണയകഥ' ഒരു മോശം കാര്യമാണോ? നിങ്ങളെ പോലെയുള്ള  ഒരാൾക്ക് ഇത്രയും താഴ്ന്നതിൽ നിരാശയുണ്ട് എന്നും ശോബു പറഞ്ഞു.  നടനും എഴുത്തുകാരനുമായ മുനിഷ് ഭരദ്വാജ് 'ആർആർആറി'നെ 'മാലിന്യം' എന്ന് വിളിച്ച് ട്വീറ്റ് ചെയ്‍തിരുന്നു. ഇതിന്റെ മറുപടി ട്വീറ്റിലാണ് റസൂൽ പൂക്കുട്ടി '​ഗേ ലൗ സ്റ്റോറി' എന്ന് പരാമർശിച്ചത്. ഇത് ആരാധകർക്കിടയിൽ വൻരോഷത്തിനും വിമർശനങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. 

മാർച്ച് 25നാണ് ആർആർആർ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ജനുവരി ഏഴിന് ആഗോളതലത്തില്‍ തിയറ്ററുകളിലെത്താനിരുന്ന ചിത്രമാണ് 'ആർആർആർ'. എന്നാൽ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നതിനനുസരിച്ച് പല സംസ്ഥാനങ്ങളും സാമൂഹികജീവിതത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കിയതോടെ തീരുമാനം മാറ്റുകയായിരുന്നു. ചിത്രം ഒടിടിയിലും എത്തി.  650 കോടി മുതൽമുടക്കിൽ ഒരുങ്ങിയ ചിത്രം ഒരുമാസത്തിനുള്ളിൽ തന്നെ ആയിരം കോടി കളക്ഷൻ നേടിയിരുന്നു. ഇതുവരെ 1150 കോടി ബോക്സ് ഓഫീസ് കളക്ഷൻ ചിത്രം സ്വന്തമാക്കി കഴിഞ്ഞു. 

ജൂനിയര്‍ എന്‍ടിആറും രാം ചരണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.  ആലിയ ഭട്ട്, അജയ് ദേവ്‍ഗണ്‍, ഒലിവിയ മോറിസ്. സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍, ശ്രിയ ശരണ്‍ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. അച്ഛന്‍ കെ വി വിജയേന്ദ്ര പ്രസാദിന്‍റെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജമൗലി തന്നെയാണ്. സായ് മാധവ് ബുറയാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 

Read More : വിക്രത്തിന്റെ 'കോബ്ര'യ്‍ക്ക് എ ആര്‍ റഹ്‍മാന്റെ സംഗീതം, ഗാനം പുറത്തുവിട്ടു

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഒടുവില്‍ പരാശക്തി തമിഴ്‍നാട്ടില്‍ നിന്ന് ആ മാന്ത്രിക സംഖ്യ മറികടന്നു
ഭാവനയുടെ അനോമിയുടെ റിലീസ് മാറ്റി