ഷാരൂഖിന് വിജയ് സേതുപതി പോലെ, സല്‍മാനും വില്ലന്‍ സൗത്ത് ഇന്ത്യയില്‍ നിന്ന്

Published : May 29, 2024, 01:22 PM IST
ഷാരൂഖിന് വിജയ് സേതുപതി പോലെ, സല്‍മാനും വില്ലന്‍ സൗത്ത് ഇന്ത്യയില്‍ നിന്ന്

Synopsis

ഇപ്പോഴിതാ ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ ദക്ഷിണേന്ത്യയില്‍ നിന്നും ഒരു താരം എത്തുന്നു എന്നാണ് വിവരം. 

മുംബൈ: പ്രഖ്യാപനം മുതല്‍ ഏറെ ശ്രദ്ധിക്കപ്പെട്ട പ്രൊജക്ടാണ് സല്‍മാന്‍ ഖാന്‍ നായകമായി എത്തുന്ന സിക്കന്ദര്‍. സൽമാൻ ഖാനും സംവിധായകൻ എ ആർ മുരുഗദോസും ഒന്നിക്കുന്ന ചിത്രം എന്ന നിലയിലാണ് ഈ പ്രഖ്യാപനം ശ്രദ്ധേയമായത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം മുംബൈയില്‍ ആരംഭിച്ചുവെന്നാണ് വിവരം. അടുത്ത വര്‍ഷം ഈദിനാണ് ചിത്രം റിലീസ് ചെയ്യുക എന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 

ഇപ്പോഴിതാ ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ ദക്ഷിണേന്ത്യയില്‍ നിന്നും ഒരു താരം എത്തുന്നു എന്നാണ് വിവരം. തമിഴ് താരം സത്യരാജ് ചിത്രത്തില്‍ പ്രധാന വില്ലന്‍ വേഷം ചെയ്യും എന്നാണ് ബോളിവുഡ് മാധ്യമങ്ങള്‍ പറയുന്നത്. ജവാനില്‍ ഷാരൂഖാന് വിജയ് സേതുപതി വില്ലനായി എത്തിയ ശേഷം മറ്റൊരു ദക്ഷിണേന്ത്യന്‍ താരം ബോളിവുഡ‍ിലേക്ക് വില്ലനായി എത്തുകയാണ് ഇതിലൂടെ.

അതേ സമയം ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. അതേ സമയം തന്നെ സത്യരാജ് തമിഴില്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം കൂലിയില്‍ വില്ലന്‍ വേഷത്തില്‍ എത്തും എന്ന് വിവരം കഴിഞ്ഞ ദിവസം വന്നിരുന്നു. 

അതേ സമയം സല്‍മാന്‍റെ സിക്കന്ദറില്‍  രശ്മിക മന്ദാന നായികയായി എത്തും. ഒരാഴ്ച മുന്‍പ് ചിത്രത്തിന്‍റെ നിര്‍മ്മാണ കമ്പനി നാദിയാദ്‌വാല ഗ്രാന്‍റ്സണ്‍സ് തന്നെയാണ് ഇത് പ്രഖ്യാപിച്ചത്. 

എന്നാല്‍ ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിറയെ ട്രോളുകളാണ് എത്തിയത്. അടുത്തകാലത്തായി ബോളിവുഡിന്‍റെ പതിവ് രീതികള്‍ ശക്തമായി തന്നെ സോഷ്യല്‍ മീഡിയ ട്രോളുകള്‍ക്ക് വിധേയമാകാറുണ്ട്. 28 വയസുകാരിയായ രശ്മിക 58 വയസുകാരനായ സല്‍മാനും 28 കാരിയായ രശ്മികയും ജോഡിയായി അഭിനയിക്കുന്നതിലെ കാര്യമാണ് പലരും ചൂണ്ടികാണിക്കുന്നത്.

ഷാരൂഖിന്‍റെ അടുത്ത ചിത്രത്തിന്‍റെ പേര് ചോര്‍ന്നു; അതും ഷാരൂഖിന്‍റെ വീഡിയോയില്‍ നിന്ന് !

രാജ്യത്തെ 4000ത്തോളം സിനിമ സ്ക്രീനുകളില്‍ 99 രൂപയ്ക്ക് സിനിമ; വന്‍ പ്രഖ്യാപനം

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ