ഏതൊരു നാടിന്‍റെയും നിലനില്‍പ്പിന്‍റെ അടിസ്ഥാനം യഥാര്‍ഥ കര്‍ഷകര്‍: ബാബു ആന്‍റണി

By Web TeamFirst Published Feb 4, 2021, 11:02 PM IST
Highlights

വിഷയത്തില്‍ റിഹാന ഉള്‍പ്പെടെയുള്ള വിദേശ താരങ്ങളുടെയും ആക്ടിവിസ്റ്റുകളുടെയും പ്രതികരണത്തെ എതിര്‍ത്തവരും അനുകൂലിച്ചവരും മലയാളത്തിലെ ചലച്ചിത്രതാരങ്ങളുടെ കൂട്ടത്തിലുമുണ്ട്

ദില്ലിയിലെ കര്‍ഷക സമരം സോഷ്യല്‍ മീഡിയയില്‍ അന്തര്‍ദേശീയ തലത്തില്‍ ചര്‍ച്ചയാവുന്നതിനിടെ മലയാളത്തില്‍ നിന്ന് കൂടുതല്‍ താരങ്ങള്‍ പ്രതികരണവുമായി എത്തുകയാണ്. പോപ് താരം റിഹാന ഉള്‍പ്പെടെയുള്ളവരുടെ പ്രതികരണത്തെ എതിര്‍ത്തും അനുകൂലിച്ചുമുള്ള സോഷ്യല്‍ മീഡിയ 'യുദ്ധ'ത്തില്‍ രണ്ട് തട്ടുകളിലായിരുന്നു മലയാളത്തിലെ താരങ്ങളും. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബാബു ആന്‍റണി. 

"ഏതൊരു നാടിന്‍റെയും നിലനില്‍പ്പിന്‍റെ അടിസ്ഥാനം യഥാർഥ കർഷകരും അവരുടെ കൃഷിയുമാണ്", എന്ന ഒറ്റ വാചകത്തിലാണ് ബാബു ആന്‍റണിയുടെ പ്രതികരണം.

വിഷയത്തില്‍ റിഹാന ഉള്‍പ്പെടെയുള്ള വിദേശ താരങ്ങളുടെയും ആക്ടിവിസ്റ്റുകളുടെയും പ്രതികരണത്തെ എതിര്‍ത്തവരും അനുകൂലിച്ചവരും മലയാളത്തിലെ ചലച്ചിത്രതാരങ്ങളുടെ കൂട്ടത്തിലുമുണ്ട്. ഉണ്ണി മുകുന്ദന്‍, കൃഷ്ണകുമാര്‍, സന്തോഷ് പണ്ഡിറ്റ് തുടങ്ങിയവര്‍ വിദേശ സെലിബ്രിറ്റികളുടെ അഭിപ്രായ പ്രകടനത്തെ എതിര്‍ക്കുകയോ അതിനെ എതിര്‍ത്തവരെ അനുകൂലിക്കുകയോ ചെയ്തവരാണ്. ഹരീഷ് പേരടി, ജൂഡ് ആന്‍റണി ജോസഫ്, സലിം കുമാര്‍, ഇര്‍ഷാദ് തുടങ്ങിയവര്‍ കര്‍ഷകര്‍ക്കൊപ്പമാണ് തങ്ങളെന്ന് പ്രഖ്യാപിച്ചവരാണ്. രാഷ്ട്രീയ അഭിപ്രായം പറയാന്‍ രാജ്യാതിര്‍ത്തികള്‍ തടസമാണെന്ന വാദത്തെ സ്വീകരിക്കാത്തവരുമാണ് ഇവര്‍.

click me!