Headmaster : 'പൊതിച്ചോറി'നായി മേയ്‍ക്കോവര്‍, 'ഹെഡ്‍മാസ്റ്റര്‍' ചിത്രത്തിലെ ലുക്ക് പുറത്തുവിട്ട് ബാബു ആന്റണി

Web Desk   | Asianet News
Published : Jan 15, 2022, 10:07 AM IST
Headmaster : 'പൊതിച്ചോറി'നായി മേയ്‍ക്കോവര്‍, 'ഹെഡ്‍മാസ്റ്റര്‍' ചിത്രത്തിലെ ലുക്ക് പുറത്തുവിട്ട് ബാബു ആന്റണി

Synopsis

തമ്പി ആന്റണിയും 'ഹെഡ്‍മാസ്റ്റര്‍' ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു.

കാരൂരിന്റെ (Karoor) 'പൊതിച്ചോറെ'ന്ന കഥ സിനിമയാകുന്നുവെന്ന വാര്‍ത്ത സാഹിത്യപ്രേമികള്‍ ഏറ്റെടുത്തിരുന്നു. 'ഹെഡ്‍മാസ്റ്റര്‍' (Headmaster) എന്ന പേരിലാണ് ചിത്രം എത്തുകയെന്ന് സംവിധായകൻ രാജീവ് നാഥ് അറിയിച്ചിരുന്നു. രാജീവ് നാഥ് തന്നെയായിരുന്നു സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്. 'ഹെഡ്‍മാസ്റ്ററി'ല്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്ന ബാബു ആന്റണി (Babu Antony) തന്റെ ലുക്ക് പുറത്തുവിട്ടു.

'ഹെഡ്‍മാസ്റ്ററി'ല്‍ പ്രധാന അധ്യാപകനായി അഭിനയിക്കുന്നത് ബാബു ആന്റണിയുടെ സഹോദരൻ കൂടിയായ തമ്പി ആന്റണിയാണ്. ബാബു ആന്റണിക്ക് ചിത്രത്തില്‍ മകൻ കഥാപാത്രമാണ്. പ്രവീണ്‍ പണിക്കര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. സംഗീതം കാവാലം ശ്രീകുമാര്‍.

ശ്രീലാല്‍ ദേവരാജ് ആണ് ചിത്രം നിര്‍മിക്കുന്നത്. ചാനല്‍ ഫൈവിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ രാജീവ് കുടപ്പനകുന്ന് ആണ്. രാജൻ മണക്കാട് ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്.

കഴിഞ്ഞ ദിവസം തുടങ്ങിയ ചിത്രത്തില്‍ സഞ്‍ജു ശിവറാം, മഞ്‍ജു പിള്ള, ജഗദീഷ്, സുധീര്‍ കരമന, ശങ്കര്‍ രാമകൃഷ്‍ണൻ, കഴക്കൂട്ടം പ്രംകുമാര്‍, സേതുലക്ഷ്‍മി, ഗാനരചയിതാവ് രാജീവ് ആലുങ്കലിന്റെ മകനും വ്ലോഗറുമായി ആകാശ് രാജ് എന്നിവരും അഭിനയിക്കുന്നു. ഗാനനചന പ്രഭാവര്‍മ. 'ഹെഡ്‍മാസ്റ്റര്‍' എന്ന പുതിയ ചിത്രത്തിനായി ഗാനങ്ങള്‍ ആലപിക്കുന്നത് ജയചന്ദ്രൻ, നിത്യാ മാമ്മൻ എന്നിവരാണ്. തിരുവനന്തപുരമാണ് ലൊക്കേഷൻ.

PREV
Read more Articles on
click me!

Recommended Stories

'കളങ്കാവല്‍' സ്വീകരിച്ച പ്രേക്ഷകര്‍; റിലീസിന് ശേഷം ആദ്യ പ്രതികരണവുമായി മമ്മൂട്ടി
നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ