Bheeshma Parvam : ഭീഷ്മപർവ്വത്തിലെ 'പറുദീസ' ഇന്നെത്തും, ആകാംക്ഷയോടെ ആരാധകർ

Web Desk   | Asianet News
Published : Jan 15, 2022, 08:48 AM IST
Bheeshma Parvam : ഭീഷ്മപർവ്വത്തിലെ 'പറുദീസ' ഇന്നെത്തും, ആകാംക്ഷയോടെ ആരാധകർ

Synopsis

ഫെബ്രുവരി 24നാണ് ഭീഷ്മപർവ്വത്തിന്റെ റിലീസ്. 

ലയാള സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി (Mammootty) ചിത്രമാണ് ഭീഷ്മ പർവ്വം (Bheeshma Parvam). പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം സംവിധാനം ചെയ്യുന്നത് അമൽ നീരദാണ്(Amal Neerad). സിനിമയുടെ പോസ്റ്ററുകൾക്ക് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിലെ ആ​ദ്യ​ഗാനത്തെ കുറിച്ചുള്ള അപ്ഡേറ്റ് പങ്കുവയ്ക്കുകയാണ് മമ്മൂട്ടി.

'പറുദീസ' എന്ന് തുടങ്ങുന്ന ഗാനം ഇന്ന് ആറ് മണിക്ക് റിലീസ് ചെയ്യും. മസുഷിൻ ശ്യാമാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ശ്രീനാഥ് ഭാസി ആലപിച്ച ഗാനത്തിന്റെ വരികൾ വിനായക് ശശികുമാർ ആണ് ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരി 24നാണ് ഭീഷ്മപർവത്തിന്റെ റിലീസ്. 

ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഭീഷ്‍മ വര്‍ധന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.
തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്‍തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരക്കുന്നത്. അമൽ നീരദും ദേവ്ദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കേസ് ഫയലുകള്‍ക്ക് നടുവിൽ എസ്.ഐ വിജയ്; ഷെയ്ൻ നിഗത്തിന്റെ 'ദൃഢം' സെക്കൻഡ് ലുക്ക് പുറത്ത്
വിജയ്‍യുടെ മകന്‍ ജേസണിന്റെ സംവിധാനം, സിഗ്‍മയുടെ ടീസര്‍ പുറത്ത്