
മലയാളത്തിന്റെ ആക്ഷൻ സ്റ്റാറായിരുന്നു ഒരു കാലഘട്ടത്തില്‍ ബാബു ആന്റണി (Babu Antony). ഇപ്പോഴിതാ വേറിട്ട ഒരു കഥാപാത്രവുമായി എത്തുകയാണ് ബാബു ആന്റണി. ലുക്കില്‍ മാറ്റങ്ങളുമായിട്ടാണ് പുതിയ ചിത്രത്തില്‍ ബാബു ആന്റണി അഭിനയിക്കുന്നത്. 'ഹെഡ്‍മാസ്റ്റര്‍' (Headmaster) എന്ന പുതിയ ചിത്രത്തിലാണ് ബാബു ആന്റണി വേറിട്ട ലുക്കില്‍ എത്തുന്നത്.
രാജീവ് നാഥിന്റെ സംവിധാനത്തിലുള്ള ചിത്രത്തിലെ ലുക്ക് ബാബു ആന്റണി നേരത്തെ പങ്കുവെച്ചിരുന്നു. ഇപോഴിതാ പുതിയൊരു ഫോട്ടോ ചിത്രത്തിലേതായി ബാബു ആന്റണി പങ്കുവെച്ചിരിക്കുകയാണ്. കാരൂരിന്റെ 'പൊതിച്ചോറെ'ന്ന കഥയായി സിനിമയായി എത്തുന്നത്. പ്രധാന അധ്യാപകന്റെ വേഷത്തില്‍ ചിത്രത്തില്‍ തമ്പി ആന്റണി വേഷമിടുമ്പോള്‍ മകനായിട്ടാണ് ബാബു ആന്റണി അഭിനയിക്കുന്നത്.
ശ്രീലാല്‍ ദേവരാജ് ആണ് ചിത്രം നിര്‍മിക്കുന്നത്. ചാനല്‍ ഫൈവിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ രാജീവ് കുടപ്പനകുന്ന് ആണ്. രാജൻ മണക്കാട് ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്.
സഞ്‍ജു ശിവറാം, മഞ്‍ജു പിള്ള, ജഗദീഷ്, സുധീര്‍ കരമന, ശങ്കര്‍ രാമകൃഷ്‍ണൻ, കഴക്കൂട്ടം പ്രംകുമാര്‍, സേതുലക്ഷ്‍മി, ഗാനരചയിതാവ് രാജീവ് ആലുങ്കലിന്റെ മകനും വ്ലോഗറുമായി ആകാശ് രാജ് എന്നിവരും അഭിനയിക്കുന്നു. ഗാനനചന പ്രഭാവര്‍മ. 'ഹെഡ്‍മാസ്റ്റര്‍' എന്ന പുതിയ ചിത്രത്തിനായി ഗാനങ്ങള്‍ ആലപിക്കുന്നത് ജയചന്ദ്രൻ, നിത്യാ മാമ്മൻ എന്നിവരാണ്. തിരുവനന്തപുരമാണ് ലൊക്കേഷൻ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ