'നെഗറ്റീവ് കഥാപാത്രങ്ങളാല്‍ നിങ്ങളെ പേടിപ്പിച്ചു, ഞാൻ പേടിച്ച രംഗം ഇതാണ്', ബാബു ആന്റണി പറയുന്നു

By Web TeamFirst Published Oct 1, 2020, 5:36 PM IST
Highlights

ബാബു ആന്റണി തന്നെ പേടിപ്പിച്ച ഒരു രംഗത്തെ കുറിച്ചാണ് പറയുന്നത്.

ആക്ഷൻ രംഗങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയം സ്വന്തമാക്കിയ നടനാണ് ബാബു ആന്റണി. പവര്‍ സ്റ്റാര്‍ എന്ന സിനിമയിലൂടെ തിരിച്ചുവരവ് നടത്താൻ തയ്യാറെടുക്കുകയാണ് ബാബു ആന്റണി. അടുത്തിടെ ബാബു ആന്റണിയുടെ ഫോട്ടോകള്‍ ഒക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ബാബു ആന്റണിയെ പേടിപ്പിച്ച ഒരു ഫോട്ടോയാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ബാബു ആന്റണി തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. സഖറിയ പോത്തൻ ജീവിച്ചിരിപ്പുണ്ട് എന്ന സിനിമയിലേതാണ് ഫോട്ടോ.

നെഗറ്റീവ് റോള്‍ കൊണ്ട് ഞാൻ ഒരുപാട് പേരെ പേടിപ്പിച്ചിട്ടുണ്ട്. താൻ പേടിച്ച ഒരു രംഗം എന്നാണ് ബാബു ആന്റണി ഫോട്ടോയ്‍ക്ക് ക്യാപ്ഷനായി എഴുതിയിട്ടുള്ളത്. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിട്ടുള്ളത്. ആക്ഷൻ രംഗങ്ങള്‍ നായകനായും വില്ലനായും ബാബു ആന്റണി ചെയ്‍തിട്ടുണ്ട്. ചെറിയ വേഷങ്ങളിലും എത്തിയിട്ടുണ്ട്. സക്കറിയ പോത്തൻ ജീവിച്ചിരിപ്പുണ്ട് എന്ന സിനിമയില്‍ നായകന്റെ വീടിന്റെ സൂക്ഷിപ്പുകാരനായ ചാമി എന്ന കഥാപാത്രമായാണ് ബാബു ആന്റണി അഭിനയിച്ചത്. സക്കറിയയെ അന്വേഷിച്ചുവരുന്ന സുഹൃത്തിനോട് അയാള്‍ മരിച്ചെന്ന് ചാമി പറയുന്നു. സക്കറിയയും ഭാര്യയും മറ്റൊരാളും അവിടെ കൊല്ലപ്പെട്ടെന്നാണ് ചാമി പറയുന്നത്. ദുരൂഹമായ ഒരു കഥാപാത്രമായിട്ടാണ് ബാബു ആന്റണി ചിത്രത്തിലുള്ളത്. സിനിമയിലെ അഭിനയിത്തിന് ആരാധകരില്‍ നിന്ന് മികച്ച അഭിപ്രായവും ബാബു ആന്റണിക്ക് ലഭിച്ചിരുന്നു.

click me!