The Great Escape|ബാബു ആന്റണിക്കൊപ്പം മകന് ആര്‍തറിന് അരങ്ങേറ്റം, 'ദ ഗ്രേറ്റ് എസ്‍കേപ്' ഷൂട്ടിംഗ് തുടരുന്നു

Web Desk   | Asianet News
Published : Nov 08, 2021, 05:36 PM IST
The Great Escape|ബാബു ആന്റണിക്കൊപ്പം മകന് ആര്‍തറിന് അരങ്ങേറ്റം, 'ദ ഗ്രേറ്റ് എസ്‍കേപ്' ഷൂട്ടിംഗ് തുടരുന്നു

Synopsis

ബാബു ആന്റണിയുടെ മകൻ ആര്‍തര്‍ ബാബു ആന്റണി അഭിനയരംഗത്തേയ്‍ക്ക്.   

മലയാളികളുടെ പ്രിയ താരങ്ങളില്‍ ഒരാളായ ബാബു ആന്റണിയുടെ (Babu Antony) മകനും അഭിനയരംഗത്തേയ്‍ക്ക്. ബാബു ആന്റണി നായകനാകുന്ന ചിത്രം ദ ഗ്രേറ്റ് എസ്‍കേപില്‍ ആണ് മകൻ ആര്‍തര്‍ ബാബു ആന്റണിയും (Arthur Babu Antony) അഭിനയിക്കുന്നത്. ദ ഗ്രേറ്റ് എസ്‍പെന്ന ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ബാബു ആന്റണിയുടെ മകൻ ആര്‍തര്‍ ബാബു ആന്റണിയുടെ ഫോട്ടോയാണ് ഇപോള്‍ ചര്‍ച്ച.

ബാബു ആന്റണി തന്നെയാണ് മകന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.  ദ ഗ്രേറ്റ് എസ്‍കേപെന്ന ചിത്രം പൂര്‍ണമായും യുഎസില്‍ ആണ് ഷൂട്ട് ചെയ്യുകയെന്ന് ഹോളിവുഡ് സ്റ്റണ്ട് കോര്‍ഡിനേറ്റര്‍ കൂടിയായ സന്ദീപ് ജെ എല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞിരുന്നു. ഹോളിവുഡ് താരങ്ങളും അഭിനയിക്കുന്നുണ്ടെന്നും സന്ദീപ് ജെ എല്‍ പറഞ്ഞു. അമേരിക്കയിലെ മാഫിയ ലഹരിക്കടത്ത് സംഘങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് ദ ഗ്രേറ്റ് എസ്‍കേപിന്റെ ഇതിവൃത്തം.  


ദ ഗ്രേറ്റ് എസ്‍കേപെന്ന ചിത്രം നിര്‍മിക്കുന്നത് സൗത്ത് ഇന്ത്യൻ യുഎസ് ഫിലിംസ് ആണ്. ദ ഗ്രേറ്റ് എസ്‍കേപെന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം കൈസാദ് പട്ടേല്‍ ആണ്. ചാസ് ടെയ്‍ലറും ജോണി ഓവനുമാണ് പ്രൊഡക്ഷൻ ഡിസൈനര്‍. ആഗോള തലത്തില്‍ മൊഴിമാറ്റി ചിത്രം  റിലീസ് ചെയ്യാനാണ് തീരുമാനമെന്നും സംവിധായകൻ സന്ദീപ് ജെ എല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞിരുന്നു. സണ്ണി കരികല്‍ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍.

അധോലോക നായകനായ ബോബായാണ് ചിത്രത്തില്‍ ബാബു ആന്റണി അഭിനയിക്കുക. ആര്‍തര്‍ ബാബു ആന്റണിയുടെ കഥാപാത്രം എന്തായിരിക്കുമെന്ന വിവരം പുറത്തുവിട്ടിട്ടില്ല. രഞ്‍ജിത് ഉണ്ണിയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ആര്‍തര്‍ ബാബു ആന്റണിക്ക് ആശംസകള്‍ നേര്‍ന്ന് മഞ്‍ജു വാര്യരടക്കമുള്ളവര്‍ രംഗത്ത് എത്തി.

PREV
Read more Articles on
click me!

Recommended Stories

'ഗുമ്മടി നർസയ്യയെ പോലെ എന്റെ പിതാവും ജനങ്ങളെ സേവിച്ചു'; പൂജ ചടങ്ങിൽ വികാരഭരിതനായി ശിവരാജ് കുമാർ
മധുരയിലും മലപ്പുറത്തും മാണ്ഡ്യയിലും നിന്ന് വരുന്ന സിനിമകളാണ് യഥാർത്ഥത്തിൽ ദേശീയ സാംസ്കാരിക അടയാളങ്ങൾ: കമൽ ഹാസൻ