
കൊച്ചി: സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന "ലിറ്റിൽ ഹാർട്സ് " എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. നടൻ ബാബുരാജും രമ്യ സുവിയും ചേർന്നുള്ള പ്രണയഗാനമാണ് ഇപ്പോൾ പ്രേക്ഷകരുടെ മനം കവരുന്നത്. ബാബുരാജിന്റെ സിനിമ കരിയറിൽ തന്നെ ആദ്യമായാണ് ഇങ്ങനെ ഒരു പ്രണയഗാനം. നാം ചേർന്ന വഴികളിൽ.
എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് കൈലാസ് മേനോൻ. പാടിയത് വിജയ് യേശുദാസ്, ജൂഡിത്ത് ആൻ. ബി കെ ഹരിനാരായണന്റെതാണ് വരികൾ. ബന്ധങ്ങളുടെ കഥ പറയുന്ന ലിറ്റിൽ ഹാർട്സിൽനായക
കഥാപാത്രമായ സിബിയായി ഷെയ് നും ശോശയായി മഹിമയും എത്തുന്നു.
സിബിയുടെ അച്ഛന്റെ വേഷത്തിലാണ് ബാബുരാജ് എത്തുന്നത്. പ്രണയം തുളുമ്പുന്ന മുഖമുള്ള ബാബുരാജിനെ പാട്ടിലൂടെ കാണാം. വ്യത്യസ്തമായ മൂന്നുപേരുടെ പ്രണയവും ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ആൾക്കാരും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് രസാവഹമായ രീതിയിൽ ചിത്രം പറയുന്നത്.
സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സാന്ദ്ര തോമസും വിൽസൺ തോമസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയും പ്രധാന കഥാപാത്രമായി എത്തുന്നു.സാന്ദ്ര തോമസ് പ്രൊഡക്ഷന്റെ ബാനറിൽ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണിത്. ആദ്യ ചിത്രം "നല്ല നിലാവുള്ള രാത്രി"
മലയാള സിനിമയിൽ നിർമ്മാണം, അഭിനയം എന്നീ മേഖലകളിൽ തന്റെതായ സ്ഥാനമുറപ്പിച്ച സാന്ദ്ര തോമസിന്റെ രണ്ടാമത്തെ ചിത്രം എന്ന രീതിയിലും" ലിറ്റിൽ ഹാർട്സ്" ശ്രദ്ധേയമാണ്. എബി ട്രീസ പോൾ, ആന്റോ ജോസ് പെരേര എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇരുവരും ചേർന്നുള്ള രണ്ടാമത്തെ ചിത്രമാണിത്. സംവിധാന മികവിൽ പ്രേക്ഷക പ്രശംസ നേടിയ, അർജുൻ അശോകൻ നായകനായെത്തിയ മെമ്പർ അശോകൻ ആണ് ഇവരുടെ ആദ്യ ചിത്രം.
അഭിനയ പ്രതിഭകൊണ്ട് പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ ഒരു ഗംഭീര താരനിര തന്നെയുണ്ട് ചിത്രത്തിൽ. ബാബുരാജ്, ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, രഞ്ജി പണിക്കർ, അനു മോഹൻ,എയ്മ റോസ്മി, മാലാ പാർവതി, രമ്യ സുവി, പൊന്നമ്മ ബാബു, പ്രാർത്ഥന സന്ദീപ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
ലിറ്റിൽ ഹാർട്സിന്റെ തിരക്കഥ ഒരുക്കുന്നത് രാജേഷ് പിന്നാടൻ. ബിജു മേനോൻ റോഷൻ മാത്യു ചിത്രം ഒരു തെക്കൻ തല്ല് കേസ്, റിലീസിന് തയ്യാറെടുക്കുന്ന പൃഥ്വിരാജ് ചിത്രം വിലായത്ത് ബുദ്ധ എന്നീ ചിത്രങ്ങളുടെ തിരക്കഥയും രാജേഷിന്റെതായിരുന്നു. ഏഴ് പാട്ടുകളുള്ള ചിത്രത്തിന്റെ സംഗീതം കൈലാസ് മേനോൻ. ക്യാമറ ലുക്ക് ജോസ്. എഡിറ്റർ നൗഫൽ അബ്ദുള്ള, പ്രൊഡക്ഷൻ ഹെഡ് അനിറ്റാരാജ് കപിൽ.
ക്രിയേറ്റീവ് ഹെഡ് ഗോപികാ റാണി. ക്രിയേറ്റീവ് ഡയറക്ടർ ദിപിൽദേവ്, പ്രൊഡക്ഷൻ കൺട്രോളർ ഡേവിസൺ സി ജെ, മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്ണൻ, കോസ്റ്റ്യൂം അരുൺ മനോഹർ, ആർട്ട് അരുൺ ജോസ്, കൊറിയോഗ്രഫി റിഷ്ദാൻ അബ്ദുൾ റഷീദ്, പിആർഓ മഞ്ജു ഗോപിനാഥ്.സ്റ്റിൽസ് അനീഷ് ബാബു, ഡിസൈൻസ് ഏസ്ത്തറ്റിക് കുഞ്ഞമ്മ. തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.
തെലുങ്ക് തമിഴ് സിനിമ പ്രേമികള്‍ സോഷ്യല്‍ മീഡിയ യുദ്ധത്തില്‍; കാരണമായത് ആടുജീവിതം.!
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ