പുതുവര്‍ഷത്തില്‍ വിജയത്തുടര്‍ച്ചയ്ക്ക് നിവിന്‍; 'ബേബി ഗേള്‍' റിലീസ് തീയതി പ്രഖ്യാപിച്ചു

Published : Jan 14, 2026, 10:53 AM ISTUpdated : Jan 14, 2026, 02:30 PM IST
baby girl release date announced

Synopsis

നിവിൻ പോളിയെ നായകനാക്കി അരുൺ വർമ്മ സംവിധാനം ചെയ്യുന്ന 'ബേബി ഗേൾ' എന്ന ചിത്രം ജനുവരി 23ന് തിയറ്ററുകളിലെത്തും

നിവിന്‍ പോളിയെ നായകനാക്കി അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ബേബി ഗേള്‍ എന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജനുവരി 23 ന് ചിത്രം തിയറ്ററുകളില്‍ എത്തും. ക്രിസ്മസ് റിലീസ് ആയി എത്തിയ സര്‍വ്വം മായയിലൂടെ കരിയറിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയിരുന്നു നിവിന്‍. നിവിന്‍റെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രവുമാണ് സര്‍വ്വം മായ. ഈ വിജയത്തിന്‍റെ ആവേശം കെട്ടടങ്ങുംമുന്‍പാണ് പുതുവര്‍ഷത്തിലെ അദ്ദേഹത്തിന്‍റെ ആദ്യ ചിത്രം തിയറ്ററുകളിലേക്ക് എത്താന്‍ ഒരുങ്ങുന്നത്. ഹോസ്പിറ്റൽ അറ്റൻഡന്റ് സനൽ മാത്യു എന്ന കഥാപാത്രമായാണ് നിവിൻ പോളി ചിത്രത്തിൽ എത്തുന്നത്. മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

സുരേഷ് ഗോപിയെ നായകനാക്കി ഗരുഡന്‍ എന്ന ചിത്രമൊരുക്കിയ അരുണ്‍ വര്‍മ്മയാണ് ബേബി ഗേളിന്‍റെ സംവിധാനം. മലയാളികള്‍ക്ക് ഓര്‍ത്തിരിക്കാവുന്ന നിരവധി ചിത്രങ്ങള്‍ സമ്മാനിച്ച ബോബി- സഞ്ജയ് ആണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. റിയൽ ലൈഫ് സ്റ്റോറികളുടെ ഒരു കോമ്പിനേഷനാണ് ഈ ചിത്രമെന്ന് അണിയറക്കാര്‍ പറയുന്നു. മാജിക് ഫ്രെയിംസിനു വേണ്ടി ബോബി- സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. സംവിധായകനായ അരുൺ വർമ്മ വ്യത്യസ്ത ജോണറുകളിലുള്ള ചിത്രങ്ങളാണ് ചെയ്യുന്നത്. മാസ്സ് ഗണത്തില്‍ നിന്നും ഒരു റിയൽ സ്റ്റോറിയിലേക്ക് കടക്കുകയാണ് ബേബി ഗേളിലൂടെ. തിരുവനന്തപുരം പോലുള്ള സ്ഥലങ്ങളിൽ ലൈവ് ലൊക്കേഷൻ ഷൂട്ടുകൾ ആയിരുന്നു മറ്റൊരു പ്രത്യേകത. ഈ പ്രത്യേകതകളെല്ലാം ചിത്രത്തിലൂടെ പ്രേക്ഷകർക്ക് ആസ്വദിക്കാനാകും എന്നാണ് അണിയറ പ്രവർത്തകരുടെ വിശ്വാസം.

നായിക ലിജോമോള്‍

ചിത്രത്തിൽ നായികയായി എത്തുന്നത് ലിജോ മോൾ ആണ്. സംഗീത് പ്രതാപും അഭിമന്യു തിലകനും മുഖ്യ വേഷങ്ങൾ ചെയ്യുന്നു. ജനിച്ച് നാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് പ്രധാന കഥാപാത്രമാകുന്ന ചിത്രം കൂടിയാണിത്. മലയാളികളുടെ ഇഷ്ട താരങ്ങളായ അസീസ് നെടുമങ്ങാട്, അശ്വന്ത് ലാൽ, ജാഫർ ഇടുക്കി, മേജർ രവി, പ്രേം പ്രകാശ്, നന്ദു, കിച്ചു ടെല്ലസ്, ശ്രീജിത്ത് രവി, ജോസുകുട്ടി, അതിഥി രവി, ആൽഫി പഞ്ഞിക്കാരൻ, മൈഥിലി നായർ എന്നിങ്ങനെ ഒരു ഗംഭീര താരനിര തന്നെ ചിത്രത്തിലുണ്ട്.

ചിത്രത്തിന്റെ ഛായാഗ്രഹണം ഫയസ് സിദ്ദിഖ്, എഡിറ്റിംഗ് ഷൈജിത്ത് കുമാരൻ, സംഗീതം സാം സി എസ്, കോ-പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ, നവീൻ പി തോമസ്, ലൈൻ പ്രൊഡ്യൂസർ അഖിൽ യശോധരൻ, കലാസംവിധാനം അനീസ് നാടോടി, കോസ്റ്റ്യൂം മെൽവി ജെ, മേക്കപ്പ് റഷീദ് അഹമ്മദ്, സ്റ്റണ്ട് വിക്കി, സൗണ്ട് മിക്സ് ഫസൽ എ ബെക്കർ, സൗണ്ട് ഡിസൈൻ സിങ്ക് സിനിമ, സൗണ്ട് റെക്കോർഡിസ്റ്റ് ഗായത്രി എസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുകു ദാമോദർ, നവനീത് ശ്രീധർ, അഡ്മിനിസ്‌ട്രേഷൻ ആൻ്റ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, കാസ്റ്റിംഗ് ഡയറക്ടർ ബിനോയ് നമ്പാല, പി ആർ ഒ മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് പ്രേംലാൽ പട്ടാഴി, ടൈറ്റിൽ ഡിസൈൻ ഷുഗർ കാൻഡി, പബ്ലിസിറ്റി ഡിസൈൻ യെല്ലോ ടൂത്ത്സ്, മാർക്കറ്റിംഗ് ആഷിഫ് അലി, സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്, അഡ്വർടൈസിംഗ് കൺസൾട്ടന്റ് ബ്രിങ്ഫോർത്ത്. തിരുവനന്തപുരത്തും കൊച്ചിയിലുമായാണ് സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കുമാര്‍ സാനുവിന്‍റെ മറ്റ് ആരാധകര്‍ വധിക്കുമെന്ന് ഭയം; കുമാര്‍ സാനു ആരാധകന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത് മൂന്ന് തവണ
'ആ കാര്യം ഞാനറിഞ്ഞപ്പോള്‍ ശരിയാണല്ലോ എന്ന് തോന്നി..'; സാമ്പത്തിക ഭദ്രതയെ പറ്റി കമൽ ഹാസൻ നൽകിയ ഉപദേശത്തെ കുറിച്ച് മണിക്കുട്ടൻ