'സർവ്വം മായ'ക്ക് ശേഷം അടുത്ത ഹിറ്റിനൊരുങ്ങി നിവിൻ പോളി; 'ബേബി ഗേൾ' ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു

Published : Jan 21, 2026, 02:52 PM IST
Baby Girl online ticket booking

Synopsis

യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ബോബി-സഞ്ജയ് ടീം തിരക്കഥയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് 'ഗരുഡൻ' ഫെയിം അരുൺ വർമ്മയാണ്.

സാധാരണക്കാരന്റെ മനസ്സിൽ തൊടുന്ന പ്രകടനങ്ങളിലൂടെ മലയാള സിനിമയുടെ പുതിയ തലമുറയുടെ ശബ്ദമായി മാറിയ അഭിനേതാവാണ് നിവിൻ പോളി. റൊമാന്റിക്-കോമഡി മുതൽ സീരിയസ് കഥാപാത്രങ്ങൾ വരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാനുള്ള കഴിവ് ,ജനപ്രിയവും സ്വാഭാവികമായ അഭിനയശൈലി ഇതൊക്കെ നിവിൻ പോളി എന്ന നടനെ പ്രേക്ഷകരുടെ ഇഷ്ടതാരമാക്കുന്നു.അതുകൊണ്ടുതന്നെ നിവിന്റെ അടുത്ത റിലീസിനായി പ്രേക്ഷകരും കാത്തിരിക്കുന്ന സന്ദർഭത്തിലാണ് ഈ അനൗൺസ്മെന്റ്. ഹോസ്പിറ്റൽ അറ്റൻഡന്റ് സനൽ മാത്യു എന്ന കഥാപാത്രമായാണ് നിവിൻ പോളി ചിത്രത്തിൽ എത്തുന്നത്.

മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന "ബേബി ഗേൾ " മാജിക് ഫ്രെയിംസിന്റെ തന്നെ മറ്റൊരു സൂപ്പർ ഹിറ്റായി മാറിയ സുരേഷ് ഗോപി ചിത്രം ഗരുഡന്റെ സംവിധായകൻ അരുൺ വർമ്മയാണ് സംവിധാനം ചെയ്യുന്നത്. എക്കാലവും മലയാളി പ്രേക്ഷകർക്ക് സൂപ്പർഹിറ്റുകൾ മാത്രം സമ്മാനിച്ച ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

റിയൽ ലൈഫ് സ്റ്റോറികളുടെ ഒരു കോമ്പോയാണ് ഈ ചിത്രം. അത്തരത്തിലുള്ള ചിത്രങ്ങൾ ഒരുക്കുന്നതിനുള്ള ബോബി സഞ്ജയ് ടീമിന്റെ മികവും പ്രേക്ഷകർക്ക് സുപരിചിതമാണ്.മാജിക് ഫ്രെയിംസിനു വേണ്ടി ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. സംവിധായകനായ അരുൺ വർമ്മ വ്യത്യസ്ത ജോണറുകളിലുള്ള ചിത്രങ്ങളാണ് ചെയ്യുന്നത്. മാസ്സ് പടത്തിൽ നിന്നും ഒരു റിയൽ സ്റ്റോറിയിലേക്ക് കടക്കുകയാണ് ബേബിഗേളിലൂടെ.

ചിത്രത്തിന്റെ ഛായാഗ്രഹണം ഫയസ് സിദ്ദിഖ്. എഡിറ്റിംഗ് - ഷൈജിത്ത് കുമാരൻ സംഗീതം - സാം.സി എസ്.കോ-പ്രൊഡ്യൂസർ - ജസ്റ്റിൻ സ്റ്റീഫൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സന്തോഷ് കൃഷ്ണൻ,നവീൻ. പി. തോമസ്. ലൈൻ പ്രൊഡ്യൂസർ - അഖിൽ യശോധരൻ. കലാസംവിധാനം - അനീസ് നാടോടി. കോസ്റ്റ്യും - മെൽവി. ജെ. മേക്കപ്പ് -റഷീദ് അഹമ്മദ്. സ്റ്റണ്ട് വിക്കി . സൗണ്ട് മിക്സ് -ഫസൽ എ ബെക്കർ. സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ. സൗണ്ട് റെക്കോർഡിസ്റ്റ്- ഗായത്രി എസ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -സുകു ദാമോദർ, നവനീത് ശ്രീധർ.

അഡ്മിനിസ്‌ട്രേഷൻ ആൻ്റ് ഡിസ്ട്രിബ്യൂഷൻ ഹെഡ്- ബബിൻ ബാബു. പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ. കാസ്റ്റിംഗ് ഡയറക്ടർ- ബിനോയ് നമ്പാല.പി ആർ ഓ- മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് -പ്രേംലാൽ പട്ടാഴി. ടൈറ്റിൽ ഡിസൈൻ -ഷുഗർ കാൻഡി. പബ്ലിസിറ്റി ഡിസൈൻ -യെല്ലോ ടൂത്ത്സ് . മാർക്കറ്റിംഗ് -ആഷിഫ് അലി, സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്. അഡ്വർടൈസിംഗ് കൺസൾട്ടന്റ് - ബ്രിങ്ഫോർത്ത്

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

നടൻ കമൽ റോയ് അന്തരിച്ചു
ജനനായകന്റെ 'അൺലക്ക്', പരാശക്തിയ്ക്ക് 'ലക്കാ'യോ ? ശിവകാർത്തികേയൻ പടത്തിന് സംഭവിക്കുന്നത്