
യുവതാരങ്ങളെ അണിനിരത്തി അമൽ നീരദ് ഒരുക്കുന്ന ബാച്ച്ലർ പാർട്ടി 2 ചിത്രീകരണം പൂർത്തിയായി. നസ്ലെന്‍, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ഷറഫുദ്ധീൻ, ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, രജിഷ വിജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന് ബാച്ച്ലർ പാർട്ടി D'EUX എന്നാണ് പേര് നൽകിയിരിക്കുന്നത്.
മലയാളത്തിൽ വലിയ രീതിയിൽ ആഘോഷിക്കപ്പെട്ട സിനിമയാണ് അമൽ നീരദ് യുവതാരങ്ങളെ അണിനിരത്തി ഒരുക്കിയ ബാച്ച്ലർ പാർട്ടി. 2012 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ആസിഫ് അലി, കലാഭവൻ മാണി, റഹ്മാൻ, ഇന്ദ്രജിത്ത്, വിനായകൻ, പൃഥ്വിരാജ്,നിത്യ മേനോൻ, രമ്യ നമ്പീശൻ തുടങ്ങീ വമ്പൻ താരങ്ങളായിരുന്നു അണിനിരന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന ടാഗ്‌ലൈനോടെ പുതിയ ചിത്രമെത്തുമ്പോൾ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുകയാണ്.
അമൽ നീരദ് പ്രൊഡക്ഷൻസ്, ഫഹദ് ഫാസിൽ പ്രൊഡക്ഷൻസും അൻവർ റഷീദും ചേർന്നാണ് സിനിമ നിർമിക്കുന്നത്. അപു പ്രഭാകർ ആണ് ചിത്രത്തിൻറെ ഛായാഗ്രഹണം. വിവേക് ഹർഷൻ എഡിറ്റ് ചെയ്യുന്ന ചിത്രത്തിൽ ക്രിസ്റ്റോ സേവ്യർ ആണ് സംഗീതസംവിധാനം. അതേസമയം ബൊഗൈൻവില്ലയാണ് അമൽ നീരദിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. കുഞ്ചാക്കോ ബോബൻ, ജ്യോതിർമയി, ഫഹദ് ഫാസിൽ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളായിരുന്നു ലഭിച്ചിരുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ