വേറിട്ട വേഷത്തില്‍ ശ്വേത മേനോന്‍; 'ബദല്‍' തിയറ്ററുകളിലേക്ക്

Published : Mar 22, 2024, 08:59 AM IST
വേറിട്ട വേഷത്തില്‍ ശ്വേത മേനോന്‍; 'ബദല്‍' തിയറ്ററുകളിലേക്ക്

Synopsis

ആൾട്ടർനേറ്റ് സിനിമാസിന്റെ ബാനറിൽ ജോസഫ് വർഗീസ് ഇലഞ്ഞിക്കൽ നിർമ്മാണം

ഗായത്രി സുരേഷ്, ശ്വേത മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അജയൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രം ബദല്‍ (ദി മാനിഫെസ്റ്റോ) തിയറ്ററുകളിലേക്ക്. ഏപ്രില്‍ 5 ന് ചിത്രം പ്രദര്‍ശനം ആരംഭിക്കും. ജോയ് മാത്യു, സലിം കുമാർ, സംവിധായകൻ പ്രിയനന്ദനൻ, സന്തോഷ് കീഴാറ്റൂർ, സിദ്ധാർത്ഥ് മേനോൻ, അനീഷ് ജി മേനോൻ, അനൂപ് അരവിന്ദ്, ഐ എം വിജയൻ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുതുമുഖം നീതു തോമസ് ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ആൾട്ടർനേറ്റ് സിനിമാസിന്റെ ബാനറിൽ ജോസഫ് വർഗീസ് ഇലഞ്ഞിക്കൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റെജി പ്രസാദ് നിർവ്വഹിക്കുന്നു. വനമേഖലകളിൽ വളർന്നുവന്ന സായുധ പോരാളികളെക്കുറിച്ചുള്ള അന്വേഷണത്തോടൊപ്പം അധികാര വ്യവസ്ഥയുടെ അടിച്ചമർത്തലുകൾക്കെതിരെ, ചൂഷണങ്ങൾക്കെതിരെ ശക്തമായ ഒരു താക്കീതുമാകുന്ന ഈ ചിത്രത്തിൽ മനുഷ്യനും പ്രകൃതിയും തമിലുള്ള ആത്മബന്ധവും ദൃശ്യവൽക്കരിക്കുന്നു. റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ഡോ. മധു വാസുദേവ് എന്നിവർ എഴുതിയ വരികൾക്ക് ബിജി ബാൽ സംഗീതം പകരുന്നു. ഗോത്ര ഗാനങ്ങൾ മുരുകേശൻ പാടവയൽ.

എക്സിക്യൂട്ടിവ് പ്രൊഡ്യൂസേഴ്സ് കെ ടി കൃഷ്‌ണകുമാർ, പി ആർ സുരേഷ്, എഡിറ്റർ ഡോൺ മാക്സ്, എം ആർ വിപിൻ, പ്രൊഡക്ഷൻ കൺട്രോളർ ജോസ് വരാപ്പുഴ, കലാ സംവിധാനം അജയൻ ചാലിശ്ശേരി, മേക്കപ്പ് റോണി വൈറ്റ് ഫെതർ, വസ്ത്രാലകാരം കുമാർ എടപ്പാൾ,
പ്രൊഡക്ഷൻ ഡിസൈൻ ഷജിത്ത് തിക്കോടി, ഹരി കണ്ണൂർ, ആക്ഷൻ മാഫിയ ശശി, ജാക്കി ജോൺസൺ, സൗണ്ട് ഡിസൈൻ ജോമി ജോസഫ്, രാജേഷ് എം പി, സൗണ്ട് മിക്സിംഗ് സനൽ മാത്യു, വിഎഫ്എക്സ് കാളി രാജ് ചെന്നൈ, സ്റ്റിൽസ് സമ്പത്ത് നാരയണൻ, ഡിസൈൻ കോളിൻസ് ലിയോഫിൽ, സ്റ്റുഡിയോ സൗത്ത് സ്റ്റുഡിയോ കൊച്ചി, പി ആർ ഒ- എ എസ് ദിനേശ്.

ALSO READ : കൈയടികളുമായി കൂടുതല്‍ തിയറ്ററുകളിലേക്ക്; രണ്ടാം വാരം സ്ക്രീന്‍ കൗണ്ട് വര്‍ധിപ്പിച്ച് 'അഞ്ചക്കള്ളകോക്കാന്‍'

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'നിന്റെയൊക്കെ കമന്റ്‌ കാരണം മരിച്ച ആളാണ് ദീപക്'; യുവതിയെ പിന്തുണച്ചെന്ന് പ്രചരണം, മറുപടിയുമായി ആർജെ അഞ്ജലി
താര സംഘടനയിലെ മെമ്മറി കാർഡ് വിവാദം: കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് നൽകി അമ്മ, 'ദിലീപിന് അംഗത്വം വേണമെങ്കിൽ അപേക്ഷ നൽകട്ടെ'