ആക്ഷൻ ഒരുക്കാൻ വിയറ്റ്നാം ഫൈറ്റേഴ്സ്; സീൻ മാറ്റാൻ 'ടർബോ ജോസ്'എത്തുന്നു; റിലീസ് വിവരം

Published : Mar 22, 2024, 08:19 AM ISTUpdated : Mar 22, 2024, 08:23 AM IST
ആക്ഷൻ ഒരുക്കാൻ വിയറ്റ്നാം ഫൈറ്റേഴ്സ്; സീൻ മാറ്റാൻ 'ടർബോ ജോസ്'എത്തുന്നു; റിലീസ് വിവരം

Synopsis

മമ്മൂട്ടിക്കൊപ്പം കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

മീപകാലത്തെ സീരിയസ് കഥാപാത്രങ്ങളിൽ നിന്നും മാറി വ്യത്യസ്ത വേഷത്തിലെത്താൻ തയ്യാറെടുത്ത് മമ്മൂട്ടി. മിഥുൻ മാനുവലിന്റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന 'ടർബോ'യിലൂടെയാണ് ഒന്ന് മാറ്റിപിടിക്കാന്‍ മമ്മൂട്ടി എത്തുന്നത്. ആക്ഷൻ- കോമഡി വിഭാ​ഗത്തിൽ ഒരുങ്ങുന്ന ചിത്രം പ്രഖ്യാപനം മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാലെ വന്ന പ്രമോഷണൽ മെറ്റീരിയലുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ ടർബോയുടെ റിലീസ് വിവരം പുറത്തുവരികയാണ്. 

ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം മെയ് 9ന് ടർബോ റിലീസ് ചെയ്യും. ഇതിന്റെ ഔദ്യോ​ഗിക വിവരത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍ ഇപ്പോൾ. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ടർബോ മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ കേരളാ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് പാർട്ണർ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്. 

മമ്മൂട്ടിക്കൊപ്പം കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിൽ ടർബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ടർബോയിൽ ആക്ഷൻ രംഗങ്ങൾ 
ഒരുക്കിയിരിക്കുന്നത് വിയറ്റ്നാം ഫൈറ്റേർസാണ് എന്നത് ശ്രദ്ധേയമാണ്. ഒരു മലയാള സിനിമക്ക് വേണ്ടി വിയറ്റ്നാം ഫൈറ്റേർസ് എത്തുക എന്നത് അപൂർമായൊരു കാഴ്ചയാണ്. മധുരരാജയ്ക്ക് ശേഷം മമ്മൂട്ടിയും വൈശാഖും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ടർബോ. 

'ഓരോ വാക്ക് പറയുമ്പോഴും അമ്മയ്ക്ക് നെഞ്ചുവേദനിക്കും'; താരാ കല്യാണിന്റെ സർജറിയെക്കുറിച്ച് സൗഭാ​ഗ്യ

അതേസമയം, ഭ്രമയു​ഗം എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. പൂർണമായും ബ്ലാക് ആൻഡ് വൈറ്റിൽ റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തത് രാഹുൽ സദാശിവൻ ആണ്. അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ എന്നിവരും ഭ്രമയു​ഗത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. നിലവില്‍ ഒടിടിയില്‍ ചിത്രം സ്ട്രീമിംഗ് തുടരുകയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ