അതൊരു നടനാ, അയാളെ തള്ളിയിടല്ലേ; മമ്മൂട്ടിയെ സ്വപ്‍നം കണ്ട ബാലാജിയുടെ അനുഭവം

Web Desk   | Asianet News
Published : Feb 26, 2020, 04:47 PM IST
അതൊരു നടനാ, അയാളെ തള്ളിയിടല്ലേ; മമ്മൂട്ടിയെ സ്വപ്‍നം കണ്ട ബാലാജിയുടെ അനുഭവം

Synopsis

ലാലേട്ടനെ കണ്ടു. കൂടുതൽ സുന്ദരനായിരുന്നു.  ശെടാ ചിത്രം കഴിഞ്ഞില്ലേ എന്ന് വിചാരിച്ചു നടക്കുമ്പോൾ പിറകിൽ ഒരു കൂട്ടം ആൾക്കാർ നമ്മളെ തള്ളി മാറ്റിക്കൊണ്ട് വരുന്നു. ഞാൻ തിരിഞ്ഞു നോക്കുമ്പോൾ മെഗാസ്റ്റാർ മമ്മൂക്ക- ബാലാജി ശര്‍മയുടെ  സ്വപ്‍നം.

സിനിമയിലും മിനിസ്ക്രീനിലും ഒരുപോലെ സജീവമായിട്ടുള്ള നടനാണ് ബാലാജി ശര്‍മ. ഒട്ടനവധി ഹിറ്റ് ചിത്രങ്ങളില്‍ ബാലാജി ശര്‍മ ഭാഗമായിട്ടുണ്ട്. പക്ഷേ മികച്ച ഒരു വേഷം അല്ലെങ്കില്‍ പ്രധാന കഥാപാത്രങ്ങളില്‍ ഒന്നായി എത്താൻ ബാലാജി ശര്‍മയ്‍ക്ക് ആയിട്ടില്ല. അതിന്റെ നിരാശയും ബാലാജി ശര്‍മയ്‍ക്കുണ്ട്. നിരാശകളെ മറികടക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഒരു സ്വപ്‍നത്തില്‍ കണ്ടതാണ് ബാലാജി ശര്‍മ പങ്കുവയ്‍ക്കുന്നത്.

ബാലാജി ശര്‍മയുടെ ഫേസ്ബുക്ക് പോസ്റ്റ്

മമ്മൂക്കയുമായി ഒരു കൂടിക്കാഴ്‍ച

Scene 1

രാവിലെ മൂന്ന് മണിക്ക് എഴുന്നേറ്റു മൂന്നാം ദിനം നിർമ്മാല്യ ദർശനത്തിനായി പുറപ്പെടുന്നു .  ശ്രീപത്മനാഭസ്വാമി ക്ഷേത്രം , ശ്രീകണ്ഠേശ്വര ക്ഷേത്രം , പഴവങ്ങാടി ഗണപതി, ആറ്റുകാൽ ദേവി എന്നിവരെ തൊഴുതു വണങ്ങി. പതിവ് ടീം കൂടെ . മനസ്സിൽ മുഴുവനും അസ്വസ്ഥത ആയിരുന്നോ ? അർഹിക്കുന്ന അംഗീകാരം സിനിമയിൽ നിന്നും കിട്ടുന്നില്ല എന്ന കുത്തലുണ്ടോ ? സീരിയലിൽ ഇപ്പോൾ തകർക്കുന്നു എന്ന ഒരു സഹൃദയന്റെ കമന്റിന് ചിരി മറുപടിയായി നൽകി ഞാൻ തിരികെ എത്തി. യാത്രാമധ്യേയും സ്വപ്‍നങ്ങളും. ഏതുവരെയെങ്കിലും എത്തിയല്ലോ എന്നുമൊക്കെയുള്ള സംസാരങ്ങൾ കൊണ്ട് ആശ്വാസ വാക്കുകൾ കൊണ്ട് സമ്പന്നം. വീട്ടിൽ എത്തി. നല്ല ക്ഷീണം.

Scene 2

ഒരു കൊച്ചു പടത്തിന്റെ ഷൂട്ടിങ്ങിനായിട്ടു കാട്ടിൽ പോയതാ.  അവിടെ വേറെയും പടങ്ങളുടെ ഷൂട്ടിംഗ് നടക്കുന്നു. ആഹാ അടിപൊളി അവരെയൊക്കെ കാണാല്ലോ . നോക്കുമ്പോൾ ലാലേട്ടന്റെ പടത്തിന്റെ ഷൂട്ടിംഗ് നടക്കുന്നു. ലാലേട്ടനെ കണ്ടു. കൂടുതൽ സുന്ദരനായിരുന്നു. താടിയൊക്കെ എടുത്തു , ഇപ്പൊ പഴയ ആ ലാലേട്ടൻ. ഞാൻ തിരക്കിനിടയിലൂടെ പതുകെ ആ കണ്ണുകൾ എന്നിൽ എത്താൻ പാകത്തിലുള്ള ദൂരത്തു നിന്നു.അദ്ദേഹം എന്നെ കണ്ടു. പതിവ് കള്ള ചിരി. ഞാൻ ഓടി ചെന്ന് വിഷ് ചെയ്‍തു പറഞ്ഞു, ലാലേട്ടാ ഇപ്പോൾ പഴയ ലാലേട്ടനായി അടിപൊളി. ആണോ മോനെ. ചിരി.  ഞാൻ അവിടെ നിന്നും മടങ്ങി.  കാട്ടിലൂടെ നടക്കുമ്പോൾ ജോഷിസാറിന്റെ ആക്ഷൻ സൗണ്ട് കേൾക്കുന്നു. ഹൈ പൊറിഞ്ചു കഴിഞ്ഞു അടുത്ത പടവും തുടങ്ങിയോ ? നോക്കുമ്പോൾ പൊറിഞ്ചു ലെഫ്റ്റ്. ജോസ് കുറച്ചുകൂടെ ഉഷാറാവു എന്നൊക്കെയുള്ള കമാൻഡ് കേൾക്കുന്നു. ശെടാ ചിത്രം കഴിഞ്ഞില്ലേ എന്ന് വിചാരിച്ചു നടക്കുമ്പോൾ പിറകിൽ ഒരു കൂട്ടം ആൾക്കാർ നമ്മളെ തള്ളി മാറ്റിക്കൊണ്ട് വരുന്നു. ഞാൻ തിരിഞ്ഞു നോക്കുമ്പോൾ മെഗാസ്റ്റാർ മമ്മൂക്ക. ഞാനും തള്ളലില്‍ പെട്ട് മാറിയപ്പോൾ പോകുന്ന പോക്കിൽ മമ്മൂക്ക എന്നെ കണ്ടു .ആൾക്കാരോട് " ഡോ അതൊരു നടനാ ... അയാളെ തള്ളിയിടല്ലേ ... ഡാ ബാലാജി നിന്നെ സിനിമയ്ക്കു ആവശ്യമില്ല പക്ഷെ വീട്ടുകാർക്ക് ആവശ്യമുണ്ട് മാറി നിന്നോ ..... പറഞ്ഞത് കേട്ടോ നിന്നെ സിനിമയ്ക്കു ഇതു
പോലെയാണെങ്കിൽ ആരും വിളിക്കില്ല !" ഞാൻ അന്തം വിട്ടുപോയി. അതെന്തു പറച്ചിലാ.  തള്ളലിൽ നിന്ന് ഒഴിവായി ഞാൻ മമ്മൂക്കയുടെ പിറകെ വച്ച് പിടിച്ചു. ഞാൻ ഓടി അടുത്ത് ചെന്നു. മമ്മൂക്ക അപ്പോൾ ഒരു കസേരയിൽ ഇരുന്നു കഴിഞ്ഞു. വേറെ ഒരാളുമായി സംസാരത്തിലാണ്. ഞാൻ ഇടയിൽ കയറി. "മമ്മൂക്ക "... പതിയെ അറച്ചറച്ചു അദ്ദേഹത്തെ ഒന്ന് തൊട്ടു .... ഛെ . ഒരാളുമായി സംസാരിക്കുന്നതിന്റെ ഇടക്കാനോ ഞോണ്ടുന്നെ.  കൈ തട്ടി മാറ്റി . ഞാൻ അവിടെ തന്നെ നിന്നു. ഒരു അഞ്ചു മിനുട്ടു കഴിഞ്ഞപ്പോൾ "എന്താടാ " ഞാൻ : " അത് അത് ... മമ്മൂക്ക നേരെത്തെ പറഞ്ഞത് ... ഇങ്ങനെയാണെങ്കിൽ നിന്നെ സിനിമയ്ക്കുവേണ്ട എന്നത് എന്നെ വേദനപ്പിച്ചു ... എന്തിനാ അങ്ങനെ പറഞ്ഞെ ? " അത് നീ തന്നെ ആലോചിക്കൂ ... എടാ സിനിമ നമുക്കാണ് വേണ്ടത്.  സിനിമയ്ക്കു ആരെയും വേണ്ട . ഞാൻ ലോകത്തിലെ ഏറ്റവും വലിയ താന്തോന്നിയാ ... പക്ഷെ അത് പണ്ട് .. ഇപ്പോൾ കാലം മാറി ... ഒരുപാടു പേരുണ്ട് .. കഴിവ് ഒരു മാനദണ്ഡ മല്ല ... സമീപനം അതാണ് കാര്യം ... നീ നിന്റെ സമീപനം മാറ്റണം ... ഇറങ്ങി അന്വേഷിക്കണം ... കുറച്ചു കൂടെ ഡിപ്ലോമാറ്റിക് ആയി അപ്രോച്ച് ചെയ്യാൻ പഠിക്കണം ... നിനക്കും വരും ഇടി വെട്ടു വേഷങ്ങൾ ... അല്ലാതെ നിരാശ അടിച്ചാൽ നീ തോറ്റു പോവത്തെ ഒള്ളു ... മനസ്സിലായോ നിനക്ക് " ഞാൻ കരഞ്ഞില്ല എന്നേ ഉള്ളു ... തൊഴുതു ... കുറെ കാര്യങ്ങൾ അദ്ദേഹം പറഞ്ഞു തന്നു ... ഞാൻ എല്ലാം ശ്രദ്ധയോടെ കേട്ട് അവിടെ നിന്നു ...

Scene 3

ഞെട്ടി ഉണർന്ന ഞാൻ ### എന്റമ്മേ എന്തൊരു ഒറിജിനാലിറ്റി # ഇതൊക്കെ എന്നെ കൊണ്ട് എന്തിനാ കാണിച്ചേ ദൈവമേ .... സമയം നോക്കിയപ്പോൾ 7 30 .. ഐയ്യോ ഷൂട്ടിന് പോണമല്ലോ .. ഇന്നൊരു govt ad ഉണ്ട് . Ready ആവാം .. പക്ഷെ ഈ കണ്ടത് ആരോടെങ്കിലും പറയണം ...ആദ്യമായി fbyil എന്റെ കൂട്ടുകാരോട് ഇതു പങ്കു വച്ചാലോ എന്ന് തോന്നി ... അവരാണല്ലോ ചങ്കുകൾ...

വാൽകഷ്‍ണം: മലയാളത്തിൽ ടൈപ്പ് ചെയ്യാൻ മടിയുള്ള ഞാൻ ആദ്യമായി type ചെയ്‍തത് ,,,, മിന്നിച്ചേക്കണേ

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

IFFK 2025: 'പലസ്തീന്‍ 36' അടക്കം 19 സിനിമകൾ പ്രതിസന്ധിയിൽ; കേന്ദ്ര നടപടിയിൽ പ്രതിഷേധം ശക്തം
'ഇത് ലോകത്ത് തന്നെ അത്യപൂർവ്വമായ സംഭവം..'; ഐഎഫ്എഫ്കെ വേദിയിൽ പ്രതികരണവുമായി എംവി ഗോവിന്ദൻ