കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ 19 സിനിമകളുടെ പ്രദർശനം അനിശ്ചിതത്വത്തിലായി. സെൻസർ സർട്ടിഫിക്കറ്റ് ഇല്ലാത്ത ചിത്രങ്ങൾക്ക് കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം നൽകേണ്ട എക്സംഷൻ സർട്ടിഫിക്കറ്റ് ലഭിക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.

സെൻസർ എക്സംഷൻ സർട്ടിഫിക്കറ്റ് കിട്ടാതെ വന്നതോടെ കേരളം രാജ്യാന്തര ചലച്ചിത്രമേളയിൽ 19 സിനിമകളുടെ പ്രദർശനത്തിൽ അനിശ്ചിതത്വം. ഇന്നും ഇന്നലെയുമായി ഏഴ് സിനിമകളുടെ പ്രദർശനം മുടങ്ങി. നാളെ 8 ചിത്രങ്ങളുടെ പ്രദർശനം മുടങ്ങിയേക്കും.

ചലച്ചിത്ര മേളയിൽ സെൻസർ സർട്ടിഫിക്കറ്റ് കിട്ടാത്ത സിനിമകൾ എക്സംഷൻ സർട്ടിഫിക്കറ്റോട് കൂടിയാണ് സാധാരണ പ്രദർശിപ്പിക്കാറുള്ളത്. ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിങ് മന്ത്രാലയമാണ് സർട്ടിഫിക്കറ്റ് നൽകേണ്ടത്.

'ബാറ്റിൽഷിപ്പ് പൊട്ടംപ്കിൻ' അടക്കമുള്ള സിനിമകളുടെ പ്രദർശനം പ്രതിസന്ധിയിലാണ്. പലസ്തീൻ പാക്കേജിലെ 3 സിനിമകൾക്ക് പ്രദർശന അനുമതി കിട്ടിയിട്ടില്ല. സെൻസർ സർട്ടിഫിക്കറ്റ് കിട്ടാത്ത ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നൽകുന്ന സെൻസർ എക്സമ്പ്ഷൻ അനിവാര്യമാണ്. അനുമതി കിട്ടാത്തതിനാൽ വിഖ്യാത ചിത്രങ്ങളുടെ അടക്കം പ്രദർശനം മുടങ്ങുന്ന സാഹചര്യമാണ്.

പ്രദർശനം അനിശ്ചിതത്വത്തിലായ സിനിമകൾ:

1. THE GREAT DICTATOR

2. PALESTINE 36

3. A POET: UNCONCEALED POETRY

4. RED RAIN

5. ALL THAT'S LEFT OF YOU

6. RIVERSTONE

7. BAMAKO

8. THE HOUR OF THE FURNACES

9. BATTLESHIP POTEMKIN

10. TUNNELS: SUN IN THE DARK

11. BEEF

12. CLASH

13. YES

14. EAGLES OF THE REPUBLIC

15. FLAMES

16. HEART OF THE WOLF

17. TIMBUKTU

18. ONCE UPON A TIME IN GAZA

19. WAJIB

പ്രദർശന അനുമതി നൽകാത്തത് മേള അട്ടിമറിക്കാനുള്ള കേന്ദ്ര ശ്രമം ആണെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി ആരോപിച്ചു. രാജ്യം എത്ര അപകടരമായ അവസ്ഥയിലാണ് എന്ന് ഇത് വ്യക്തമാകുന്നു. ചലച്ചിത്രമേളയെ അട്ടിമറിക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു. പേര് കണ്ട് ചിത്രങ്ങൾക്ക് അനുമതി നിഷേധിക്കരുത് എന്ന് അടൂർ ഗോപാലകൃഷ്ണനും വിമർശിച്ചു.