
ആവേശം സംവിധായകന്‍റെ തിരക്കഥയില്‍ മഞ്ഞുമ്മല്‍ ബോക്സ് സംവിധായകന്‍റെ അടുത്ത ചിത്രം. ഇന്ന് തിയറ്ററുകളിലെത്തുന്ന ബാലന്‍ എന്ന ചിത്രത്തിന്‍റെ പ്രീ റിലീസ് ഹൈപ്പ് അതായിരുന്നു. മറുഭാഷാ പ്രേക്ഷകര്‍ക്കിടയിലും ചര്‍ച്ചയായ, ഒരു വന്‍ വിജയ ചിത്രത്തിന് ശേഷം പുതുമുഖങ്ങളെ പ്രധാന കഥാപാത്രമാക്കിയ ചിത്രമാണ് ഒരുക്കിയത് എന്നതാണ് ചിദംബരം എന്ന സംവിധായകന്‍റെ കണ്‍വിക്ഷന്‍. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ചിത്രത്തിന്‍റെ റിലീസ് ഇന്നാണെങ്കിലും ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കായി കൊച്ചിയില്‍ ഇന്നലെ ഒരു സ്പെഷല്‍ പ്രിവ്യൂ നടന്നിരുന്നു. ബേസില്‍ ജോസഫ്, സൈജു കുറുപ്പ്,
മികച്ച ചിത്രമാണ് ബാലനെന്നും അഭിനേതാക്കളുടെ പ്രകടനങ്ങള്‍ ഗംഭീരമാണെന്നുമായിരുന്നു ചിത്രം കണ്ട ബേസിലിന്‍റെ പ്രതികരണം. അമ്മ- മകന്‍ ബന്ധത്തില്‍ അധിഷ്ഠിതമായി കഥ പറയുന്ന ചിത്രത്തിന്‍റെ പ്രധാന ഇമോഷന്‍ ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് വിനിമയം ചെയ്യപ്പെടുന്ന ഒന്നാണെന്നും. ബാലന് ഉഗ്രന്‍ സിനിമയാണെന്നും ഇന്ത്യന്‍ സിനിമയെ പ്രതിനിധീകരിച്ച് വിദേശത്തേക്ക് പോകാന്‍ പോവുന്ന സിനിമയായിരിക്കും ഇതെന്നുമായിരുന്നു സൈജു കുറുപ്പിന്‍റെ പ്രതികരണം. മൂന്നാമത്തെ തവണയും ചിദംബരം വേറിട്ട ചിത്രവുമായി എത്തിരിക്കുന്നുവെന്നായിരുന്നു സാഗര്‍ സൂര്യയുടെ പ്രതികരണം. ഗംഭീര സിനിമയാണെന്നും തിയറ്ററില്‍ മസ്റ്റ് വാച്ച് ആണെന്നും സാഗര്‍ കൂട്ടിച്ചേര്‍ത്തു.
കുറേക്കാലത്തിന് ശേഷം വന്ന ഏറ്റവും മികച്ച ചിത്രം എന്നായിരുന്നു സംവിധായകന്‍ കൃഷാന്ദിന്‍റെ പ്രതികരണം. തനിക്ക് വലിയ അഭിമാനം തോന്നുന്നുവെന്നും ചിദംബരം ഇനി ഒരുപാട് ദൂരം പോകുമെന്നും കൃഷാന്ദ് കൂട്ടിച്ചേര്‍ത്തു. അതിഗംഭീര സിനിമ എന്നായിരുന്നു സിബി മലയിലിന്‍റെ പ്രതികരണം. സാധാരണ ഇത്തരം പ്രിവ്യൂസിന് വന്നാല്‍ അഭിപ്രായം പറയാതെ രക്ഷപെട്ട് പോകുന്ന ആളാണ് താനെന്നും എന്നാല്‍ ഇവിടെ അഭിപ്രായം പറയാതെ പോകാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ