ഇൻസ്റ്റാഗ്രാം റീലുകളിൽ തിളങ്ങിയ 76കാരി ഡോളി ജൂൺ; കയ്യടി നേടി ബാലനിലെ അമ്മൂമ്മ

Published : Jun 25, 2026, 10:26 PM IST
dolly june

Synopsis

കൊച്ചുമകനൊപ്പം ഇൻസ്റ്റാഗ്രാം റീലുകളിലൂടെ ശ്രദ്ധേയയായ 76-കാരി ഡോളി ജൂൺ, ഇപ്പോൾ സിനിമാലോകത്തും താരമാണ്. ചിദംബരത്തിന്റെ പുതിയ ചിത്രമായ 'ബാലനി'ൽ തന്റേടിയായ അമ്മൂമ്മയുടെ വേഷം ചെയ്തത് ഡോളി ജൂണാണ്.

കൊച്ചു മകനൊപ്പം ഇൻസ്റ്റാഗ്രാം റീൽസുകളിൽ പ്രത്യക്ഷപ്പെട്ട 76കാരി ഡോളി ജൂൺ ഇപ്പോൾ മലയാള സിനിമാ പ്രേക്ഷകരുടെ കയ്യടി നേടുന്നു. മഞ്ഞുമ്മൽ ബോയ്സിനു ശേഷം സംവിധായകൻ ചിദംബരത്തിന്റെ പുതിയ ചിത്രമായ ബാലൻ സിനിമയിൽ തന്റേടിയായ അമ്മൂമ്മയുടെ വേഷത്തിലെത്തിയാണ് തൃശൂർ കയ്പറമ്പ് സ്വദേശിനിയായ ഡോളി ജൂൺ ശ്രദ്ധ നേടുന്നത്.

കൊച്ചുമകൻ റിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോകളിലൂടെയാണ് ഡോളി ജൂൺ ആദ്യമായി പ്രേക്ഷക ശ്രദ്ധേയയായത്. രസകരമായ മറുപടികളും സ്വാഭാവിക അഭിനയശൈലിയും സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ സിനിമയിലേയ്ക്കുള്ള അവസരവും എത്തി. കാസ്റ്റിങ് ഡയറക്ടർ ഗണപതിയാണ് ഇൻസ്റ്റാഗ്രാം വീഡിയോകൾ കണ്ട ശേഷം ഡോളി ജൂണിനെ ബാലൻ ദി ബോയ് സിനിമയിലേയ്ക്ക് ക്ഷണിച്ചത്. സിനിമയിൽ തോക്കുമായി എത്തുന്ന അമ്മൂമ്മയുടെ കഥാപാത്രം പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടിയിട്ടുണ്ട്. തന്റേടവും ആത്മവിശ്വാസവും നിറഞ്ഞ കഥാപാത്രത്തെ ഡോളി ജൂൺ അനായാസമായി അവതരിപ്പിച്ചുവെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

മുണ്ടക്കയത്ത് ജനിച്ച ഡോളി ജൂൺ പിന്നീട് കുടുംബത്തോടൊപ്പം നിലമ്പൂരിലേയ്ക്കും വിവാഹശേഷം തൃശൂരിലേയ്ക്കും താമസം മാറി. നാലു പെൺമക്കളുള്ള കുടുംബത്തിലെ ഒരാൾ മരണപ്പെട്ടിട്ടുണ്ട്. ഭർത്താവ് താര ജൂൺ വർഷങ്ങൾക്കുമുന്‍പ് അന്തരിച്ചു. ഇപ്പോൾ ഡോളി ജൂൺ കൊച്ചുമകൻ റിയോയുടെ വെള്ളേപ്പം നിർമ്മാണ സംരംഭത്തിൽ സഹായിക്കുകയും സജീവമാകുകയും ചെയ്യുന്നു. ഒരുകാലത്ത് അമ്മൂമ്മയുമായുള്ള റീലുകൾ ചിത്രീകരിക്കുന്നതിൽ നിന്ന് റിയോയെ വിലക്കിയിരുന്ന കുടുംബാംഗങ്ങൾ ഇന്ന് ഡോളി ജൂണിന്റെ സിനിമാ നേട്ടത്തിൽ അഭിമാനിക്കുന്നുവെന്ന് കുടുംബം പറയുന്നു.

സിനിമയിൽ അഭിനയിക്കാൻ നിരവധി അവസരങ്ങൾ ലഭിക്കുന്നുണ്ടെന്ന് പറയുന്ന ഡോളി ജൂണിന് ഒരു സ്വപ്നം കൂടിയുണ്ട്. മലയാളത്തിന്റെ പ്രമുഖ താരങ്ങളായ മോഹൻലാലിന്റെയോ മമ്മൂട്ടിയുടെയോ കൂടെ, ചെറിയൊരു കഥാപാത്രമായാലും അഭിനയിക്കണമെന്നാണ് ആ ആഗ്രഹം. അപ്രതീക്ഷിതമായി ലഭിച്ച താരപദവിയും പ്രേക്ഷകരുടെ സ്നേഹവും ആസ്വദിക്കുകയാണ് ഇപ്പോൾ ഡോളി അമ്മൂമ്മ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'എന്നെ ഇനിയും മിനുക്കണം'; മലയാളത്തിൽ വീണ്ടുമൊരു ​ഗംഭീര സിനിമ; ബാലനെ പ്രശംസിച്ച് സൂര്യയും ജ്യോതികയും
പ്രണയം അഭിനയമാകുന്ന കാലം, ഇത് ചെയ്തിട്ട് നിങ്ങള്‍ സമാധാനമായി ജീവിക്കുന്നോ? ഭാ​ഗ്യലക്ഷ്മി പറയുന്നു