ബാലയ്യയുടെ ഭഗവന്ത് കേസരി ചിത്രീകരിച്ചതിങ്ങനെ, വീഡിയോ കാണാം

Published : Nov 02, 2023, 05:00 PM IST
ബാലയ്യയുടെ ഭഗവന്ത് കേസരി ചിത്രീകരിച്ചതിങ്ങനെ, വീഡിയോ കാണാം

Synopsis

ബാലയ്യയുടെ ഭഗവന്ത് കേസരിയിലെ ആക്ഷൻ രംഗം ചിത്രീകരിച്ചതിങ്ങനെ.

നന്ദമുരി ബാലകൃഷ്‍ണ നായകനായ പുതിയ ചിത്രം ഭഗവന്ത് കേസരി വൻ വിജയമായി മാറിയിരുന്നു. തെലുങ്കിന്റെ ആവേശമായ ബാലയ്യ നായകനായ ചിത്രം പ്രതീക്ഷകള്‍ക്കപ്പുറമുള്ള വിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്. ആക്ഷനും പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രമാണ് ഭഗവന്ത് കേസരി. ഒടിടി റിലീസുമാകാനിരിക്കുന്ന ബാലയ്യ നായകനായ ചിത്രം ഭഗവന്ത് കേസരിയുടെ ഒരു മേയ്‍ക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാമ്.

ഭഗവന്ത് കേസരി ആമസോണ്‍ പ്രൈം വീഡിയോയിലായിരിക്കും പ്രദര്‍ശിപ്പിക്കുക. നവംബര്‍ 23നായിരിക്കും പ്രദര്‍ശനം തുടങ്ങുക. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ബാലയ്യയുടെ ഭഗവന്ത് കേസരി 130.01 കോടിയില്‍ അധികം നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍.

സംവിധാനം നിര്‍വഹിച്ചത് അനില്‍ രവിപുഡിയാണ്. നന്ദമുരി ബാലകൃഷ്‍ണയുടെ ഭഗവന്ത കേസരി കളക്ഷനില്‍ യുഎസിലും റെക്കോര്‍ഡ് നേടിയിരുന്നു എന്നും ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബാലയ്യ നായകനായി അടുത്തിടെയെത്തിയ രണ്ട് സിനിമകളായ അഖണ്ഡയും വീര സിംഹ റെഡ്ഡിയും വൻ ഹിറ്റായി മാറിയിരുന്നു. ബാലയ്യ നായകനായ ഹാട്രിക് വിജയ ചിത്രമായി ഭഗവന്ത് കേസരി മാറിയിരിക്കുന്നു എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍.

ബാലയ്യയുടെയും ശ്രീലീലയുടെയും തകര്‍പ്പൻ പ്രകടനമാണ് ചിത്രത്തില്‍ എന്നും ഭവന്ത് കേസരി കണ്ട പ്രേക്ഷകരില്‍ മിക്കവരും അഭിപ്രായപ്പെടുന്നത്. നന്ദമുരി ബാലകൃഷ്‍ണയ്‍ക്കും ശ്രീലീലയ്‍ക്കുമൊപ്പം ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍, അര്‍ജുൻ രാംപാല്‍ തുടങ്ങി ഒട്ടേറ താരങ്ങളും പ്രധാന വേഷങ്ങളില്‍ എത്തിയപ്പോള്‍ രണ്ടാം പകുതി മികച്ചത് എന്നാണ് ഭഗവന്ത് കേസരി കണ്ടവര്‍ ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്.  ഒരു ക്ലീൻ ഫാമിലി എന്റര്‍ടെയ്‍ൻമെന്റ് ചിത്രമാണ് ബാലയ്യയുടെ ഭഗവന്ത് കേസരി എന്നും അഭിപ്രായമുള്ളതിനാല്‍ എല്ലാത്തരം പ്രേക്ഷകരെ ആകര്‍ഷിച്ചിരുന്നു. ബാലയ്യ നായകനായ ഒരു വണ്‍മാൻ ഷോ ആണെങ്കിലും കുടുംബപ്രേക്ഷകരും ഭഗവന്ത് കേസരി ഏറ്റെടുത്തിരിക്കുകയാണ്.

Read More: 'എന്നെ കൊല്ലാതിരുന്നതില്‍ സന്തോഷം', ലിയോ സംവിധായകനോട് തൃഷ, സൂചനകള്‍ കണ്ടെത്തി ആരാധകര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'നിന്റെയൊക്കെ കമന്റ്‌ കാരണം മരിച്ച ആളാണ് ദീപക്'; യുവതിയെ പിന്തുണച്ചെന്ന് പ്രചരണം, മറുപടിയുമായി ആർജെ അഞ്ജലി
താര സംഘടനയിലെ മെമ്മറി കാർഡ് വിവാദം: കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് നൽകി അമ്മ, 'ദിലീപിന് അംഗത്വം വേണമെങ്കിൽ അപേക്ഷ നൽകട്ടെ'