
രാം പോത്തിനാനി നായകനായി എത്തിയ ചിത്രമാണ് സ്‍കന്ദ. തെലുങ്കില്‍ വിസ്‍മയിപ്പിക്കുന്ന വിജയമായി മാറിയ ചിത്രവുമാണ് സ്‍കന്ദ. ആഗോളതലത്തില്‍ സ്‍കന്ദ ആകെ 60 കോടി രൂപയോളം നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. സര്‍പ്രൈസ് ഹിറ്റായി മാറിയ ചിത്രം ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്.
ഡിസ്‍നി പ്ലസ് ഹോട്ട് സ്റ്റാറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്നാണ് സ്‍കന്ദ്രയുടെ പ്രദര്‍ശനം തുടങ്ങിയിരിക്കുന്നത്.. രാം പോത്തിനേനിക്ക് തെലുങ്കില്‍ വിജയ താരമായി ഉയരാൻ സ്‍കന്ദ സഹായകമായിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംവിധാനം ബോയപതി ശ്രീനുവാണ് നിര്‍വഹിച്ചിരിക്കുന്നത്
രാം പോത്തിനേനി നായകനായ ഹിറ്റ് ചിത്രം നിര്‍മിച്ചിരിക്കുന്നത് ശ്രീനിവാസ ചിറ്റുരിയാണ്. തിരക്കഥ എഴുതിയിരിക്കുന്നതും ബോയപതി ശ്രീനുവാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സന്തോഷ് ദെടേകെയും സംഗീതം എസ് തമനുമാണ് നിര്‍വഹിച്ചത് . രാം പോത്തിനേനിയുടെ നായികയായി ശ്രീലീലയുമെത്തുന്ന ചിത്രത്തില്‍ സലീ മഞ്ജരേക്കര്‍, ശ്രീകാന്ത്, ശരത് ലോഹിതാശ്വ, പ്രിൻസ് സെൻസില്‍, ദഗുബാടി രാജ, പ്രഭാകര്‍, ബാബ്‍ലൂ പൃഥ്വീരാജ്, ഗൗതമി, ഇന്ദ്രജ, ഉര്‍വശി റൗട്ടേല തുടങ്ങിയ ഒട്ടേറെ പേര്‍ രാം പൊത്തിനേനി നായകനായി ഹിറ്റായ സ്‍കന്ദയില്‍ പ്രധാന വേഷങ്ങളിലെത്തി.
സംവിധായകൻ ബോയപതി ശ്രീനുവിന്റെ മറ്റൊരു ചിത്രത്തി്നറെ അപ്‍ഡേറ്റ് അടുത്തിടെ വലിയ ചര്‍ച്ചയായി മാറിയിരുന്നു. തെലുങ്കിലെ ഹിറ്റ്‍മേക്കര്‍ ബോയപതി ശ്രീനുവിന്റെ സംവിധാനത്തില്‍ സൂര്യ നായകനായി വേഷമിടും എന്നായിരുന്നു ആ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. തമിഴിലും തെലുങ്കിലുമായിട്ടായിരിക്കും സൂര്യ നായകനാകുന്ന ചിത്രം ഒരുക്കും എന്ന റിപ്പോര്‍ട്ടിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. എങ്കിലും സൂര്യ ആരാധകരെ ആവേശത്തിലാക്കുന്നതായിരുന്നു ചിത്രത്തിന്റെ റിപ്പോര്‍ട്ട്.
Read More: 'എന്നെ കൊല്ലാതിരുന്നതില്‍ സന്തോഷം', ലിയോ സംവിധായകനോട് തൃഷ, സൂചനകള്‍ കണ്ടെത്തി ആരാധകര്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ