Latest Videos

JANEMAN Movie|ചിരിക്കാൻ തയ്യാറായിക്കൊള്ളൂ, 'ജാൻ എ മാൻ' റിലീസ് തിയ്യതി പ്രഖ്യാപിച്ചു

By Web TeamFirst Published Nov 5, 2021, 6:27 PM IST
Highlights

ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രം  'ജാൻ എ മാൻ' റിലീസ് തിയ്യതി പ്രഖ്യാപിച്ചു.

നവാഗതനായ ചിദംബരത്തിന്റെ (Chidambaram) സംവിധാനത്തിലുള്ള ചിത്രമാണ് ജാൻ. എ. മൻ. (JANEMAN) തിയറ്ററുകളില്‍ വീണ്ടും ചിരിനിറക്കുന്ന ചിത്രമായിരിക്കും എന്നാണ് ജാൻ. എ. മൻ പ്രതീക്ഷിക്കപ്പെടുന്നത്. കൊവിഡ് കാരണം ആയിരുന്നു ചിത്രത്തിന്റെ റിലീസ് നീണ്ടത്. ജാൻ. എ. മൻ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപോള്‍.

തിയറ്റുകളില്‍ അടുത്ത 19ന് ചിത്രം റിലീസ് ചെയ്യും. ജീവിതത്തില്‍ ഒരു ട്വിസ്റ്റ് പോലുമില്ലാത്തവനാണ് നമ്മുടെ കഥാനായകൻ' എന്ന് പറഞ്ഞ് ടീസര്‍ എത്തിയ ജാൻ. എ. മൻ തിയറ്ററുകളില്‍ ചിരിപ്പിക്കുന്ന ഒന്നായിരിക്കും എന്ന് നടൻ ഗണപതിയുടെ സഹോദനുമായ സംവിധായകൻ ചിദംബരം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞിരുന്നു.  ജയരാജിന്റെ അസിസ്റ്റന്റ് ആയി സിനിമ ലോകത്ത് എത്തിയ ചിദംബരം ഛായാഗ്രാഹകനെന്ന നിലയിലും മികവ് കാട്ടിയാണ് സംവിധായകനാകുന്നത്. . മുഴുനീള കഥാപാത്രമായി ഡോക്ടറായിട്ട് ഗണപതി അഭിനയിക്കുന്നു. ബാലു വര്‍ഗീസ് ഇതുപോലെ ഒന്ന് ആദ്യമായിട്ടാണ് ചെയ്യുന്നത്. സിദ്ധാര്‍ഥ് ആദ്യമായിട്ടാണ് ഒരു കോമഡി റോള്‍ ചെയ്യുന്നത്. പയ്യൻമാരുടെ കൂടെ പിടിച്ചുനില്‍ക്കുന്ന കഥാപാത്രമാണ് ലാലിന്റേത് എന്നും ചിദംബരം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. കാനഡയില്‍ നഴ്‍സ് ആയി ജോലി ചെയ്യുന്ന കഥാപാത്രമാണ് ബേസില്‍ ജോസഫിന്റേത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by JAN.E.MAN (@janemanmovie)

ഒടിടിയിലല്ല തിയറ്ററുകളില്‍ തന്നെ ചിത്രം റിലീസ് ചെയ്യുമെന്നും ചിദംബരം നേരത്തെ വ്യക്തമാക്കിയിരുന്നു. ആള്‍ക്കാര്‍ ഒരുമിച്ചിരുന്നു ചിരിക്കണം. ഒറ്റയ്‍ക്കിരുന്നു കാണുമ്പോള്‍ ചിരിക്കണമെന്നില്ല. ഒരുമിച്ചിരുന്നു കാണുമ്പോള്‍ ഒരാള്‍ ചിരിക്കുമ്പോള്‍ അടുത്തയാളും ചിരിക്കും. അങ്ങനെ ചിരി പടരുകയാണ് വേണ്ടത്. കോമഡി സിനിമയുടെ സൈക്കോളജി തന്നെ അങ്ങനെയാണല്ലോ. സുഹൃത്തുക്കളൊക്കെ ഒരുമിച്ചിരുന്ന് കാണേണ്ട സിനിമയാണ് ഇത് എന്നും ചിദംബരം പറഞ്ഞിരുന്നു.

ഗണപതിയും സപ്‍നേഷ് വാരച്ചാലും ചിദംബരവും ചേര്‍ന്നാണ് ജാൻ. എ. മൻ തിരക്കഥയെഴുതിയത്. തനു ബാലക്, രാജീവ് രവി തുടങ്ങിയവര്‍ക്ക് ഒപ്പമൊക്കെ ഛായാഗ്രാഹകനെന്ന നിലയിലും പ്രവര്‍ത്തിച്ച ചിദംബരം ആദ്യമായി സംവിധായകനാകുമ്പോള്‍ പ്രതീക്ഷകളും ഏറെയാണ്. ജാൻ. എ. മൻ' ഉറുദുവാക്ക് തന്നെയാണ് സിനിമയുടെ പേരിന് ഉപയോഗിച്ചിരിക്കുന്നത്. തിയറ്ററുകളില്‍ ആഘോഷിക്കാനുള്ള ഒരു ചിത്രം തന്നെയാകും ജാൻ. എ. മൻ. എന്നാണ് ടീസര്‍ മുതലുള്ള കാര്യങ്ങളില്‍ നിന്നുള്ള വിലയിരുത്തല്‍.

click me!