'ഓണപ്പറവകളുമായി' 'ഇംഗ്ലണ്ടിലെ അച്ചായൻമാര്‍', മാവേലിയായി ബംഗാളി

By Web TeamFirst Published Aug 9, 2021, 7:12 PM IST
Highlights

 'ഓണപ്പറവകൾ'  എന്ന സംഗീത ആൽബവുമായി 'ഇംഗ്ലണ്ടിലെ അച്ചായൻമാര്‍'.

ഓണത്തിനായി മലയാളി ഒരുങ്ങുമ്പോള്‍ ഇതാ ഒരു വേറിട്ട സംഗീത ആല്‍ബം.  തെരുവിലെ ആക്രി സമൂഹത്തിന്റെ ഓണാഘോഷവുമായി 'ഓണപ്പറവകൾ'  എന്ന ആൽബമാണ് പുറത്തിറക്കിയിരിക്കുന്നത്. പതിനഞ്ചോളം കുട്ടികൾ ഈ ആൽബത്തിൽ   വേഷമിടുന്നു.  ബംഗാളി മാവേലിയായി രത്തൻ റോയ് കൽക്കട്ട വേഷമിടുന്നുവെന്ന പ്രത്യേകതയുമുണ്ട്.

ഇംഗ്ലണ്ടിലെ അച്ചായന്മാർ എന്ന് ഫേസ്‍ബുക്ക് സംഘടനയാണ് സംഗീത ആല്‍ബം അവതരിപ്പിക്കുന്നത്. എബ്രഹാം ജോർജ് മതിലുങ്കൽ ആണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. സംഗീതം ജിമ്മി ചാക്കോള മണ്ണിൽ. മാസ്റ്റർ റമിൽ  റജുവാണ് ഗായകൻ.

ടിജോ പൊന്നൂസും ചേര്‍ന്നാണ് സംഗീത ആല്‍ബത്തിന്റെ നിര്‍മാണം.  

ഓർക്കസ്‍ട്രേഷൻ റോബിൻ വെച്ചുച്ചിറ. സ്റ്റുഡിയോ റിക്കോർഡിങ് ഡൗൺ ടൗൺ എരുമേലി. മിക്സിംഗ് ജോര്‍ജ് ആന്റണി. വീഡിയോ ആൻഡ് എഡിറ്റ്‍സ്- ബിജെജി റാന്നി.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!