വിലക്ക് നേരിടുന്ന ഇറാനിയന്‍ സംവിധായകന് ബെര്‍ലിനില്‍ ഗോള്‍ഡന്‍ ബെയര്‍

Published : Mar 01, 2020, 08:08 PM IST
വിലക്ക് നേരിടുന്ന ഇറാനിയന്‍ സംവിധായകന് ബെര്‍ലിനില്‍ ഗോള്‍ഡന്‍ ബെയര്‍

Synopsis

രാജ്യത്തിന് പുറത്തേക്ക് യാത്രാവിലക്ക് നിലനില്‍ക്കുന്നതിനാല്‍ അദ്ദേഹത്തിന് പുരസ്‌കാരനിശയില്‍ പങ്കെടുക്കാനായില്ല. റസൂലോഫിനെ പ്രതിനിധീകരിച്ച് ചിത്രത്തിന്റെ നിര്‍മ്മാതാവ് ഫര്‍സാദ് പാക് ഗോള്‍ഡന്‍ ബെയര്‍ ഏറ്റുവാങ്ങി.

ഇറാനിയന്‍ ഭരണകൂടം വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന സംവിധായകന്‍ മുഹമ്മദ് റസൂലോഫിന് ലോകപ്രശസ്തമായ ബെര്‍ലിന്‍ ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ബെയര്‍ പുരസ്‌കാരം. ഇറാനിലെ വധശിക്ഷകളെ വിമര്‍ശനാത്മകമായി സമീപിക്കുന്ന 'ദേര്‍ ഈസ് നോ ഈവിള്‍' എന്ന ചിത്രമാണ് റസൂലോഫിന് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. അതേസമയം രാജ്യത്തിന് പുറത്തേക്ക് യാത്രാവിലക്ക് നിലനില്‍ക്കുന്നതിനാല്‍ അദ്ദേഹത്തിന് പുരസ്‌കാരനിശയില്‍ പങ്കെടുക്കാനായില്ല. റസൂലോഫിനെ പ്രതിനിധീകരിച്ച് ചിത്രത്തിന്റെ നിര്‍മ്മാതാവ് ഫര്‍സാദ് പാക് ഗോള്‍ഡന്‍ ബെയര്‍ ഏറ്റുവാങ്ങി.

'ഈ ചിത്രത്തില്‍ അഭിനയിക്കുന്നതിനായി സ്വജീവന്‍ തന്നെ പണയംവച്ച അഭിനേതാക്കള്‍ക്കും സാങ്കേതികപ്രവര്‍ത്തകള്‍ക്കും നന്ദി', പുരസ്‌കാരം സ്വീകരിച്ചുള്ള പ്രസംഗത്തില്‍ ഫര്‍സാദ് പറഞ്ഞു. ഇറാനിലെ വധശിക്ഷകളെക്കുറിച്ച് പ്രതിപാദിക്കുന്ന നാല് കഥകളാണ് സിനിമ. ആരാച്ചാരും ഇരകളുടെ കുടുംബാംഗങ്ങളുമൊക്കെ കഥാപാത്രങ്ങളാണ് ചിത്രത്തില്‍. 

 

രാജ്യസുരക്ഷയെ അപകടപ്പെടുത്തുവെന്ന കുറ്റം ചാര്‍ത്തി മുഹമ്മദ് റസൂലോഫിനെ ഇറാന്‍ ഭരണകൂടം ഒരു വര്‍ഷത്തേക്ക് ജയിലില്‍ അടച്ചിരുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു ഇത്. തുടര്‍ന്ന് സിനിമകള്‍ ചെയ്യാനും വിലക്കേര്‍പ്പെടുത്തിയിരുന്നു. സ്വേച്ഛാധിപത്യത്തിന് കീഴില്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനെക്കുറിച്ചാണ് തന്റെ പുതിയ ചിത്രമെന്ന് മൊബൈല്‍ ഫോണ്‍ വഴി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ റസൂലോഫ് പ്രതികരിച്ചു. 

ബെര്‍ലിന്‍ ചലച്ചിത്രോത്സവത്തിലെ പ്രധാന പുരസ്‌കാരങ്ങള്‍

മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ബെയര്‍- ദേര്‍ ഈസ് നോ ഈവിള്‍ (മുഹമ്മദ് റസൂലോഫ്)

സില്‍വര്‍ ബെയര്‍ ഗ്രാന്‍ഡ് ജൂറി പ്രൈസ്- നെവല്‍ റെയര്‍ലി സംടൈംസ് ഓള്‍വെയ്‌സ് (എലിസ ഹിറ്റ്മാന്‍)

മികച്ച ഡയറക്ടര്‍ക്കുള്ള സില്‍വര്‍ ബെയര്‍-ഹോംഗ് സാന്‍ സൂ (ദി വുമണ്‍ ഹു റാന്‍)

മികച്ച നടിക്കുള്ള സില്‍വര്‍ ബെയര്‍- പൗള ബീര്‍ (അണ്‍ഡൈന്‍)

മികച്ച നടനുള്ള സില്‍വര്‍ ബെയര്‍- എലിയോ ജെര്‍മാനോ (ഹിഡെന്‍ എവേ)

മികച്ച തിരക്കഥയ്ക്കുള്ള സില്‍വര്‍ ബെയര്‍- ബാഡ് ടെയ്ല്‍സ് (ദി ഡി ഇന്നൊസെന്‍സോ ബ്രദേഴ്‌സ്)

സില്‍വര്‍ ബെയര്‍ 70-ാമത് ബെര്‍ലിനാലെ- ഡിലീറ്റ് ഹിസ്റ്ററി (ബിനോയ്റ്റ് ഡെലിപൈന്‍, ഗുസ്താവ് കെര്‍വേണ്‍)

PREV
click me!

Recommended Stories

"തായേ തായേ"; രാജേഷ് ധ്രുവ - സുകേഷ് ഷെട്ടി ചിത്രം "പീറ്റർ" പുതിയ ഗാനം പുറത്ത്
കാന്ത ശരിക്കും നേടിയത് എത്ര?, ഒടിടി സ്‍ട്രീമിംഗും പ്രഖ്യാപിച്ചു