കല്യാണ വേഷത്തിൽ ബേസിലും ദർശനയും; ചിരിപ്പിച്ച് 'ജയ ജയ ജയ ജയ ഹേ' മേക്കിം​ഗ് വീഡിയോ

Published : Sep 16, 2022, 11:20 AM ISTUpdated : Sep 16, 2022, 11:32 AM IST
കല്യാണ വേഷത്തിൽ ബേസിലും ദർശനയും; ചിരിപ്പിച്ച് 'ജയ ജയ ജയ ജയ ഹേ' മേക്കിം​ഗ് വീഡിയോ

Synopsis

കല്യാണ വേഷത്തിലുള്ള ബേസിലും ദർശനയുമാണ് വീഡിയോയിൽ ഉള്ളത്.

ടനായും സംവിധായകനായും മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് ബേസിൽ ജോസഫ്. ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങൾ തന്മയത്വത്തോടെ അവതരിപ്പിച്ച് പ്രേക്ഷക മനസ്സിൽ ഇടം നേടിയ ബേസിലിന്റെ പുതിയ ചിത്രമാണ് 'ജയ ജയ ജയ ജയ ഹേ'. പേരിലെ കൗതുകം കൊണ്ട് ശ്രദ്ധനേടിയ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ പോസ്റ്ററിന്റെ മേക്കിം​ഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

കല്യാണ വേഷത്തിലുള്ള ബേസിലും ദർശനയുമാണ് വീഡിയോയിൽ ഉള്ളത്. പോസ്റ്ററിനായുള്ള ചിത്രമെടുത്ത ശേഷം ആ ഫോട്ടോ കണ്ട് കുടുകുടെ ചിരിക്കുന്ന ദർശനയേയും ബേസിലിനെയും വീഡിയോയിൽ ദൃശ്യമാണ്. ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിലും ശ്രദ്ധപിടിച്ചു പറ്റുന്നുണ്ട്. പ്രണവ് മോഹൻലാൽ നായകനായി എത്തിയ ഹൃദയത്തിലൂടെ ഏറെ ശ്രദ്ധനേടിയ താരമാണ് ദർശന. 

ഒക്ടോബർ 21നാണ്  'ജയ ജയ ജയ ജയ ഹേ' തിയറ്ററുകളിൽ എത്തുന്നത്. ദീപാവലി റിലീസായാണ് ചിത്രം എത്തുന്നത്. 'ജാനേമൻ' എന്ന ചിത്രം നിര്‍മിച്ച ചിയേഴ്‍സ് എന്റര്‍ടെയ്‍ൻമെന്റിന്റേത് തന്നെയാണ് 'ജയ ജയ ജയ ജയ ഹേ'യും. ലക്ഷ്‍മി മേനോൻ, ഗണേഷ് മേനോൻ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. അമൽ പോൾസനാണ് സഹ നിർമ്മാണം. വിപിൻ ദാസും നാഷിദ് മുഹമ്മദ്‌  ഫാമി ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, മഞ്‍ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളെ കൈകാര്യം ചെയ്യുന്നു. 

തിയറ്ററുകളിൽ അടിപതറി 'കോബ്ര'; വിക്രം ചിത്രം ഈ മാസം ഒടിടിയിൽ !

അങ്കിത് മേനോൻ സംഗീത സംവിധാനം നിർവഹിക്കുന്നു.നിരവധി ബോളിവുഡ് ചിത്രങ്ങളിൽ പ്രവർത്തിച്ച സ്റ്റണ്ട് മാസ്റ്റർ ഫെലിക്സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്.കല - ബാബു പിള്ള,ചമയം - സുധി സുരേന്ദ്രൻ,വസ്ത്രലങ്കാരം - അശ്വതി ജയകുമാർ,നിർമ്മാണ നിർവഹണം - പ്രശാന്ത് നാരായണൻ, മുഖ്യ സഹ സംവിധാനം - അനീവ് സുരേന്ദ്രൻ,ധനകാര്യം - അഗ്നിവേഷ്, നിശ്ചല ചായാഗ്രഹണം -ശ്രീക്കുട്ടൻ, വാർത്താ പ്രചരണം - ജിനു അനിൽകുമാർ, വൈശാഖ് വടക്കേവീട്. 

PREV
Read more Articles on
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്