Minnal Murali : 'മിന്നൽ മുരളി' അങ്ങ് ചൈനയിലും ഹിറ്റ്; ചിത്രം കണ്ട് ആർത്തു ചിരിച്ച് കുഞ്ഞുങ്ങൾ, വീഡിയോ

Web Desk   | Asianet News
Published : Jan 05, 2022, 08:35 AM ISTUpdated : Jan 05, 2022, 08:36 AM IST
Minnal Murali :  'മിന്നൽ മുരളി' അങ്ങ് ചൈനയിലും ഹിറ്റ്; ചിത്രം കണ്ട് ആർത്തു ചിരിച്ച് കുഞ്ഞുങ്ങൾ, വീഡിയോ

Synopsis

സംവിധായകൻ ബേസില്‍ ജോസഫാണ്  ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ടൊവിനോ തോമസിന്റെ(Tovino Thomas) മിന്നൽ മുരളി(Minnal Murali) ഇന്ത്യയിൽ ഒട്ടാകെ ചർച്ചാവിഷയം ആയി കഴിഞ്ഞു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദ, ഇംഗ്ലീഷ് ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു. ഭാഷാഭേദമെന്യേ നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് കൊണ്ട് രം​ഗത്തെത്തിയത്. മിന്നല്‍ മുരളി ചൈനയിലെ ഒരു സ്‌കൂളില്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. 

സംവിധായകൻ ബേസില്‍ ജോസഫാണ്  ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഈ വീഡിയോ എന്റെ ദിവസം മനോഹരമാക്കി എന്നാണ് പോസ്റ്റില്‍ ബേസില്‍ കുറിച്ചത്. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുമായി രം​ഗത്തെത്തിയിരിക്കുന്നത്. നല്ല സിനിമയ്ക്ക് എന്ത് ഭാഷ എന്നാണ് ഭൂരിഭാ​ഗം പേരും ചോദിക്കുന്നത്.

കഴിഞ്ഞ വർഷം ഡിസംബർ 24നാണ് മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മിന്നൽ മുരളി റിലീസ് ചെയ്തത്. നെറ്റ്ഫ്‌ലിക്‌സിലൂടെ ആയിരുന്നു റിലീസ്. ആദ്യ ദിവസം തന്നെ നെറ്റ്ഫ്‌ളിക്സിന്റെ ഇന്ത്യന്‍ ട്രന്റിങ് ലിസ്റ്റില്‍ ഒന്നാമതായി ചിത്രം. മിന്നല്‍ മുരളിക്ക് രണ്ടാം ഭാഗം ഉടന്‍ തന്നെയുണ്ടാകുമെന്ന് ഏറെക്കുറെ വ്യക്തമായിട്ടുണ്ട്. രണ്ടാം ഭാഗത്തിനായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

എമ്പുരാനെ മറികടക്കാൻ ആരുണ്ട്?, കളങ്കാവലിന് എത്രാം സ്ഥാനം?, വേഗത്തില്‍ 50 കോടി നേടിയ ചിത്രങ്ങള്‍
'പിന്നീട് ചെയ്യാമെന്ന് അറിയിച്ചിരുന്നെങ്കിൽ ഐശ്വര്യ റായ്‌ക്ക് വേണ്ടി ഒരു വർഷമൊക്കെ കാത്തിരിക്കാൻ തയ്യാറായിരുന്നു'; ആ സിനിമയെ കുറിച്ച് രജനികാന്ത്