'പാല്‍തു ജാന്‍വറു'മായി ബേസില്‍ ജോസഫ്, പ്രൊമോ ഗാനം

By Web TeamFirst Published Aug 13, 2022, 4:31 PM IST
Highlights

നവാഗതനായ സംഗീത് പി രാജനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ബേസില്‍ ജോസഫ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് 'പാല്‍തു ജാന്‍വര്‍'. ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് നവാഗതനായ സംഗീത് പി രാജനാണ്. ഓണത്തിന് ബേസില്‍ ജോസഫ് ചിത്രം തിയറ്ററുകളില്‍ എത്തുമെന്ന് നേരത്ത അറിയിച്ചിരുന്നു. ഇപ്പോഴിതാ 'പാല്‍തു ജാന്‍വറി'ന്റെ പ്രൊമൊ ഗാനം പുറതത്തുവിട്ടിരിക്കുകയാണ്.

കുട്ടികളാണ് പ്രൊമോ സോംഗില്‍ അഭിനയിച്ചിരിക്കുന്നത്. വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവരാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. രണദിവെയാണ് ഛായാഗ്രഹണം. ബേസില്‍ ജോസഫിനൊപ്പം ഇന്ദ്രന്‍സ്, ജോണി ആന്‍റണി, ദിലീഷ് പോത്തന്‍, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, സിബി തോമസ്, ജോജി ജോണ്‍ എന്നിവര്‍ക്കൊപ്പം മോളിക്കുട്ടി എന്ന പശുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

'ജോജി'ക്ക് ശേഷം ഭാവന സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മിക്കുന്നത്. ദിലീഷ് പോത്തന്‍, ശ്യാം പുഷ്‍കരന്‍, ഫഹദ് ഫാസില്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണ കമ്പനിയാണ് ഭാവന സ്റ്റുഡിയോസ്. ചിത്രത്തില്‍ നിര്‍മ്മാതാക്കളുടെ റോളില്‍ മാത്രമേ ഫഹദും ശ്യാമും പങ്കാളികളാവുന്നുള്ളൂ. ദിലീഷ് പോത്തന് നിര്‍ണായക കഥാപാത്രമാണ്.

സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. 'ജോജി'യുടെയും സംഗീത സംവിധാനം ജസ്റ്റിന്‍ ആയിരുന്നു. കലാസംവിധാനം ഗോകുല്‍ ദാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ബെന്നി കട്ടപ്പന, ജോസ് വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് രോഹിത്ത്, ചന്ദ്രശേഖര്‍, സ്റ്റില്‍സ് ഷിജിന്‍ പി രാജ്, സൗണ്ട് ഡിസൈന്‍ നിഥിന്‍ ലൂക്കോസ്, വസ്ത്രാലങ്കാരം മഷര്‍ ഹംസ, മേക്കപ്പ് റോണക്സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മണമ്പൂര്‍, വിഷ്വല്‍ എഫക്റ്റ്സ് എഗ്ഗ്‍വൈറ്റ് വിഎഫ്എക്സ്, ടൈറ്റില്‍ ഡിസൈന്‍ എല്‍വിന്‍ ചാര്‍ലി, പബ്ലിസിറ്റി ഡിസൈന്‍ യെല്ലോ ടൂത്ത്‍സ്.

Read More : രജനികാന്തിന്റെ 'ജയിലറി'ല്‍ നായികയാകാൻ തമന്ന

click me!