ജയസൂര്യയ്ക്ക് പകരം ആര്? 'ബ്യൂട്ടിഫുള്‍ 2' വരുന്നു

Published : Aug 27, 2023, 10:55 AM IST
ജയസൂര്യയ്ക്ക് പകരം ആര്? 'ബ്യൂട്ടിഫുള്‍ 2' വരുന്നു

Synopsis

ബാദുഷ പ്രൊഡക്ഷന്‍സും യെസ് സിനിമ കമ്പനിയും ചേര്‍ന്നാണ് നിര്‍മ്മാണം

അനൂപ് മേനോന്‍ തിരക്കഥ രചിച്ച ചിത്രങ്ങളില്‍ വലിയ വിജയം നേടിയ ഒന്നായിരുന്നു ബ്യൂട്ടിഫുള്‍. വി കെ പ്രകാശ് സംവിധാനം ചെയ്ത ചിത്രത്തില്‍ സ്റ്റീഫന്‍ ലൂയിസ് എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചത് ജയസൂര്യ ആയിരുന്നു. ജോണ്‍ എന്ന മറ്റൊരു പ്രധാന കഥാപാത്രത്തെ അനൂപ് മേനോനും അവതരിപ്പിച്ചു. മേഘ്ന രാജ് നായികയായ ചിത്രത്തിലെ രതീഷ് വേഗ സംഗീതം പകര്‍ന്ന ഗാനങ്ങളും ഹിറ്റുകളായിരുന്നു. ഇപ്പോഴിതാ നീണ്ട 12 വര്‍ഷങ്ങള്‍ക്കിപ്പുറം ബ്യൂട്ടിഫുളിന് ഒരു രണ്ടാം ഭാഗം ഒരുങ്ങുന്നു!

അനൂപ് മേനോനും വി കെ പ്രകാശും വീണ്ടും ഒരുമിക്കുന്ന ചിത്രത്തിന്‍റെ പ്രഖ്യാപനം ഇന്ന് രാവിലെ ഉണ്ടാവുമെന്ന് ഇന്നലെ അറിയിപ്പ് എത്തിയിരുന്നു. ബാദുഷ പ്രൊഡക്ഷന്‍സും യെസ് സിനിമ കമ്പനിയും ചേര്‍ന്നാണ് നിര്‍മ്മാണമെന്നും അറിയിച്ചിരുന്നു. അത് ബ്യൂട്ടിഫുളിന്‍റെ രണ്ടാംഭാഗമാണ് എന്നത് സിനിമാപ്രേമികള്‍ക്ക് സര്‍പ്രൈസ് ആണ്. ബ്യൂട്ടിഫുള്‍- 2 എന്ന് തന്നെയാണ് ചിത്രത്തിന്‍റെ പേരായി അനൌണ്‍സ്‍‍മെന്‍റ് പോസ്റ്ററില്‍ ഉള്ളത്.

 

സാങ്കേതിക രംഗങ്ങളില്‍ ബ്യൂട്ടിഫുള്‍ ആദ്യ ഭാഗത്തിലെ പ്രവര്‍ത്തകര്‍ തന്നെ ഉള്‍പ്പെടുന്ന ചിത്രത്തില്‍ പക്ഷേ ജയസൂര്യ ഉണ്ടാവില്ല! പകരം മറ്റൊരാള്‍ ആയിരിക്കും. എന്നാല്‍ അത് ആരായിരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. പുതിയ കഥയ്ക്കും തിരക്കഥയ്ക്കും ചേരുന്ന ഒരു നടന്‍ നായകനായി എത്തുമെന്നാണ് അനൌൺസ്‍മെന്‍റ് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് അനൂപ് മേനോന്‍ അറിയിച്ചിരിക്കുന്നത്. കാനഡയിലെ വാന്‍കൂവറിലാണ് ചിത്രീകരണം. അടുത്ത വര്‍ഷം ജനുവരിയില്‍ ഷൂട്ടിം​ഗ് ആരംഭിക്കും. ജോമോന്‍ ടി ജോണ്‍ ഛായാ​ഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റി​ഗ് മഹേഷ് നാരായണന്‍ ആയിരിക്കും. രതീഷ് വേ​ഗ തന്നെയായിരിക്കും സം​ഗീത സംവിധാനം.

ALSO READ : 'പ്രേമത്തില്‍ ലാല്‍ സാറിന് കഥാപാത്രം ഉണ്ടായിരുന്നു'! കൃഷ്‍ണ ശങ്കര്‍ പറയുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV
click me!

Recommended Stories

'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു
20 കോടി ചിലവാക്കി ക്ലൈമാക്സ് രംഗമൊരുക്കി അഭിഷേക് നാമ - വിരാട് കർണ്ണ ചിത്രം നാഗബന്ധം