എന്റെ ചെക്കൻ എന്നെ തനിച്ചാക്കി പോയിട്ട് നാല് വർഷം': മകന്റെ ഓർമയിൽ സബിറ്റ

By Web TeamFirst Published Feb 27, 2021, 6:25 PM IST
Highlights

മലയാളികൾ ഏറെ ഇഷ്‍ടപ്പെടുന്ന ഹാസ്യ പരമ്പരയാണ് ഇപ്പോൾ ചക്കപ്പഴം. പരമ്പരയോടുള്ള ഇഷ്ടം പോലെ തന്നെ പ്രേക്ഷകർക്ക് അതിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളോടും പ്രിയം ഏറെയാണ്. നടൻ ശ്രീകുമാർ, അശ്വതി ശ്രീകാന്ത്, ശ്രുതി രചനീകാന്ത് എന്നിവർക്കൊപ്പം പ്രധാന കഥാപാത്രമായി എത്തുന്ന മറ്റൊരു താരമാണ് സബിറ്റ ജോർജ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം നിരന്തരം വിശേഷങ്ങൾ പങ്കുവച്ച് എത്താറുണ്ട്. വ്യക്തിപരമായ വിശേഷങ്ങളും പങ്കുവയ്ക്കുന്ന സബിറ്റ, തന്റെ മകനെ കുറിച്ചുള്ള ഹൃദയസ്‍പർശിയായ കുറിപ്പാണ് ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. നാല് വർഷം മുമ്പ് തന്നെ വിട്ടുപോയ മകൻ മാക്സ് വെല്ലിനെ കുറിച്ചാണ് സബിറ്റ കുറിച്ചിരിക്കുന്നത്.

'എന്റെ ചെക്കൻ എന്നെ തനിച്ചാക്കി പോയിട്ട് ഇന്നേക്ക് നാല് വർഷം. അമ്മയുടെ കണ്ണുനീർ തോർന്നിട്ടും. നാല് വര്‍ഷം മുമ്പ് ഏതാണ്ട് ഈ സമയത്താണ് നീ എന്നെ വിട്ടുപോയത്, മാക്‌സ് ബോയ്... അതിനുശേഷം ഒരിക്കലും അമ്മയുടെ ഹൃദയം പഴയതുപോലെ ആയിട്ടില്ല. 

നിന്നോട് ഒത്തുചേരാന്‍ സര്‍വ്വേശ്വരന്‍ ഒരവസരം തന്നാല്‍ ഒരുനിമിഷം പോലും ഞാന്‍ മടിച്ചുനില്‍ക്കില്ല. കാരണം നീ എന്റെ ജീവിതത്തിലെ പകരംവയ്ക്കാനില്ലാത്ത നഷ്‍ടമാണ്. കണ്ണീര് മൂടി കാഴ്‍ച മങ്ങുന്നതിനാൽ മമ്മിക്ക് കൂടുതലൊന്നും എഴുതാനാവുന്നില്ല...'- എന്നായിരുന്നു സബിറ്റ കുറിച്ചത്.

click me!