
കൊല്‍ക്കത്ത: ബംഗാളി നടി ബിദിഷ ഡേ മജൂംദറിനെ ഫ്‌ളാറ്റില്‍(Bidisha De Majumdar) മരിച്ചനിലയില്‍ കണ്ടെത്തി. ഇരുപത്തിയൊന്ന് വയസ്സായിരുന്നു. കൊല്‍ക്കത്ത നാഗേര്‍ബസാറിലെ ഫ്‌ളാറ്റിലാണ് ബിദിഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഫ്ലാറ്റില് നിന്നും ബിദിഷയുടെ ആത്മഹത്യ കുറിച്ച് കണ്ടെത്തിയിട്ടുണ്ട്. നടി പല്ലവിയുടെ വിയോഗം വാർത്ത വന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് ബിദിഷയുടെ മരണവാർത്തയും പുറത്തുവരുന്നത്.
നാല് മാസം മുമ്പാണ് മോഡലുകൂടിയായ ബിദിഷ കൊല്‍ക്കത്തയിലെ ഫ്‌ളാറ്റില്‍ വാടകയ്ക്കാണ് താമസം തുടങ്ങിയത്.കാമുകനുമായുള്ള പ്രശ്‌നങ്ങളാണ് നടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചനകൾ. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Pallavi Dey Found Dead : നടി പല്ലവി മരിച്ച നിലയിൽ
പതിനഞ്ചാം തീയതിയാണ് ബംഗാളി നടി പല്ലവി ദേയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പല്ലവിക്കും ഇരുപത്തിയൊന്നായിരുന്നു പ്രായം. മോന്‍ മാനേ നാ എന്ന സീരിയലിലൂടെയാണ് പല്ലവി പ്രേക്ഷക ശ്രദ്ധനേടുന്നത്. മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് വരെ പല്ലവി ഷൂട്ടിങ്ങിന് എത്തിയിരുന്നു. സന്തോഷവതിയായാണ് കാണപ്പെട്ടതെന്നും എന്തെങ്കിലും പ്രശ്‌നങ്ങളുള്ളതായി തോന്നിയില്ലെന്നാണ് സഹപ്രവര്‍ത്തകർ പറഞ്ഞിരുന്നു.
'ആരുടെയും വായ അടച്ചുവെക്കാനാവില്ല, കോൺഗ്രസ് പിന്തുണ വ്യാഖ്യാനം'; മുഖ്യമന്ത്രിയിൽ വിശ്വാസമെന്നും അതിജീവിത
തിരുവനന്തപുരം: ഈ കേസിൽ തനിക്കൊപ്പമാണെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് അതിജീവിത. സെക്രട്ടേറിയേറ്റിൽ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. താൻ സർക്കാരിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. കേസിലെ ചില ആശങ്കകൾ കോടതിയിൽ ഉന്നയിക്കുകയായിരുന്നു. അത് സർക്കാരിനെതിരെ എന്ന നിലയിൽ കൺവേ ചെയ്യപ്പെട്ടെങ്കിൽ താൻ ക്ഷമ ചോദിക്കുന്നുവെന്നും അതിജീവിത പറഞ്ഞു.
ഒരുപാട് നാളായി മുഖ്യമന്ത്രിയെ നേരിൽ കാണണമെന്ന് തനിക്ക് ആഗ്രഹം ഉണ്ടായിരുന്നുവെന്ന് അതിജീവിത പറഞ്ഞു. ഇന്ന് മുഖ്യമന്ത്രിയുമായി തനിക്ക് പറയാനുള്ള കാര്യങ്ങൾ നേരിട്ട് അറിയിക്കാൻ കഴിഞ്ഞു. കേസിൽ തന്റെ കൂടെ തന്നെയാണെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. മുഖ്യമന്ത്രിയുടെ ഉറപ്പിൽ വളരെ വളരെ സന്തോഷമുണ്ട്. അതൊരു ഭയങ്കര വലിയ ഉറപ്പാണ്. വളരെ പോസിറ്റീവായാണ് മുഖ്യമന്ത്രി തന്നോട് സംസാരിച്ചതെന്നും അതിജീവിത പറഞ്ഞു.
സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ; പ്രണവ്, ദുൽഖർ, മോഹൻലാൽ, മമ്മൂട്ടി എന്നിവർ പട്ടികയിൽ
താൻ കോടതിയിൽ പോയതിന് പിന്നിൽ കോൺഗ്രസ് പിന്തുണയെന്നത് വ്യാഖ്യാനം മാത്രമാണെന്ന് അതിജീവിത പറഞ്ഞു. ഇത്തരമൊരു കേസുമായി മുന്നോട്ട് പോകുന്നത് സ്ത്രീയായാലും പുരുഷനായാലും മാനസികമായി വലിയ ബുദ്ധിമുട്ടുണ്ടാകും. എല്ലാവരുടെയും വായ എനിക്ക് അടച്ചുവെക്കാനാവില്ല. പറയുന്നവർ പറയട്ടെ. പോരാടാൻ തയ്യാറല്ലെങ്കിൽ താൻ മുൻപേ ഇട്ടിട്ട് പോകണമായിരുന്നു. തീർച്ചയായും സത്യാവസ്ത അറിയണമെന്നും തനിക്ക് നീതി കിട്ടണമെന്നും പറഞ്ഞ അതിജീവിത പക്ഷെ, തനിക്കെതിരെ ഇടത് നേതാക്കളിൽ നിന്നുയർന്ന വിമർശനത്തോട് പ്രതികരിക്കാൻ തയ്യാറായില്ല.