'സ്വപ്‍നം യാഥാര്‍ഥ്യമായ നിമിഷം'; 'വാലിബന്‍' ലൊക്കേഷനില്‍ നിന്നും ബംഗാളി നടി കഥ നന്ദി

Published : Mar 20, 2023, 07:21 PM IST
'സ്വപ്‍നം യാഥാര്‍ഥ്യമായ നിമിഷം'; 'വാലിബന്‍' ലൊക്കേഷനില്‍ നിന്നും ബംഗാളി നടി കഥ നന്ദി

Synopsis

ജനുവരി 18 ന് രാജസ്ഥാനിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്

മലയാള സിനിമയുടെ യുവനിരയിലെ പ്രതിഭാധനനായ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഫ്രെയ്മുകളിലേക്ക് മോഹന്‍ലാല്‍ ആദ്യമായെത്തുന്ന ചിത്രം. രാജസ്ഥാനില്‍ ചിത്രീകരണം പുരോ​ഗമിക്കുന്ന മലൈക്കോട്ടൈ വാലിബന്‍റെ യുഎസ്‍പി അതാണ്. ഔദ്യോ​ഗികമായി വളരെ കുറച്ച് വിവരങ്ങള്‍ മാത്രമാണ് ഈ സിനിമയെക്കുറിച്ച് ഇതുവരെ പുറത്തെത്തിയിട്ടുള്ളത്. കാസ്റ്റിം​ഗിനെക്കുറിച്ചും നിര്‍മ്മാതാക്കളില്‍ നിന്ന് അറിയിപ്പുകളൊന്നും എത്തിയിട്ടില്ലെങ്കിലും ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളില്‍ പലരും തങ്ങള്‍ ഈ ചിത്രത്തിന്‍റെ ഭാ​ഗമാവുന്ന കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. അക്കൂട്ടത്തില്‍ ഒരാളാണ് ബം​ഗാളി യുവനടി കഥ നന്ദി. ഇപ്പോഴിതാ ഇന്‍സ്റ്റ​ഗ്രാമിലൂടെ മോഹന്‍ലാലിനൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് അവര്‍.

മോഹന്‍ലാല്‍ സാറിനൊപ്പം. സ്വപ്‍നം യാഥാര്‍ഥ്യമായ നിമിഷം എന്നാണ് ചിത്രത്തിനൊപ്പം കഥ ഇന്‍സ്റ്റ​ഗ്രാമില്‍ കുറിച്ചിരിക്കുന്നത്. ജനുവരി 18 ന് രാജസ്ഥാനിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. രാജസ്ഥാനില്‍ത്തന്നെയാണ് സിനിമയുടെ പൂര്‍ണ്ണമായ ചിത്രീകരണം. ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി  ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ് തുടങ്ങിയവരൊക്കെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

മമ്മൂട്ടി നായകനായ നന്‍പകല്‍ നേരത്ത് മയക്കത്തിനു ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വ്യത്യസ്ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് നന്‍പകല്‍ നേരത്ത് മയക്കത്തിന്‍റെ പ്രത്യേകത. തന്‍റെ മുന്‍ സിനിമകളില്‍ നിന്ന് സമീപനത്തില്‍ വ്യത്യസ്തതയുമായാണ് ലിജോ നന്‍പകല്‍ ഒരുക്കിയത്. ജെയിംസ് എന്ന നാടകട്രൂപ്പ് ഉടമ, തമിഴ് ഗ്രാമീണനായ സുന്ദരം എന്നിങ്ങനെ രണ്ട് വേഷപ്പകര്‍ച്ചകളിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തിയത്. മമ്മൂട്ടി തന്‍റെ കരിയറില്‍ ഇതുവരെ അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളുടെ പ്രമേയ പരിസരങ്ങളില്‍ നിന്നൊക്കെ വ്യത്യസ്തമായിരുന്നു നന്‍പകലിലേത്. 

ALSO READ : 'പ്രാര്‍ഥനകള്‍ക്ക് നന്ദി'; ജോലിയില്‍ തിരികെ പ്രവേശിച്ച് മിഥുന്‍ രമേശ്

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ