ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഫെബ്രുവരി 26 ന് തുടക്കമാവും

By Web TeamFirst Published Jan 10, 2020, 4:25 PM IST
Highlights

ലോക സിനിമ, ഏഷ്യൻ സിനിമ, ഇന്ത്യൻ സിനിമ, കന്നഡ സിനിമ, ബയോപിക് തുടങ്ങിയവയാണ് മത്സരവിഭാഗങ്ങളിലുള്ളത്. ഡെലിഗേറ്റ് പാസ് നിരക്ക് 800 രൂപയാണ്. വിദ്യാർത്ഥികൾക്ക് പകുതി നിരക്കിൽ പാസ് ലഭ്യമാവും.

ബെംഗളൂരു: പന്ത്രണ്ടാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേള ഫെബ്രുവരി 26 മുതൽ മാർച്ച് നാല് വരെ നടക്കും. രാജാജി നഗറിലെ ഒറയോൺ മാളിലെ 12 സ്ക്രീനുകളിലായാണ് പ്രദർശനം. ചലച്ചിത്രമേളയുടെ ഔദ്യോഗിക ലോഗോ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ വസതിയിൽ വച്ച് പ്രകാശനം ചെയ്തു. 50 രാജ്യങ്ങളിൽ നിന്നുള്ള 220 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുക.

ലോക സിനിമ, ഏഷ്യൻ സിനിമ, ഇന്ത്യൻ സിനിമ, കന്നഡ സിനിമ, ബയോപിക് തുടങ്ങിയവയാണ് മത്സരവിഭാഗങ്ങളിലുള്ളത്. ഡെലിഗേറ്റ് പാസ് നിരക്ക് 800 രൂപയാണ്. വിദ്യാർത്ഥികൾക്ക് പകുതി നിരക്കിൽ പാസ് ലഭ്യമാവും.

ഡെലിഗേറ്റ് രജിസ്ട്രേഷൻ തുടങ്ങുന്ന തിയ്യതി ഉടൻ അറിയിക്കുമെന്നും ചലചിത്രങ്ങളുടെ അന്തിമ ലിസ്റ്റ് ജനുവരി അവസാനത്തോടെ വെബ്സൈറ്റിൽ നൽകുമെന്നും ചലനചിത്ര അക്കാദമി (കെസിഎ) അധികൃതർ അറിയിച്ചു. കർണാടക ചലനചിത്ര അക്കാദമിയും കർണാടക ഫിലിം ചേംബർ ഓഫ് കോമേഴ്സും ചേർന്നാണ് ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്.  
 
click me!