സോംബി ത്രില്ലര്‍ വെബ് സിരീസുമായി ഷാരൂഖ് ഖാന്‍; 'ബേതാള്‍' 24ന് നെറ്റ്ഫ്ളിക്സില്‍

Published : May 05, 2020, 10:54 PM IST
സോംബി ത്രില്ലര്‍ വെബ് സിരീസുമായി ഷാരൂഖ് ഖാന്‍; 'ബേതാള്‍' 24ന് നെറ്റ്ഫ്ളിക്സില്‍

Synopsis

ഗൗള്‍ എന്ന ഹൊറര്‍ മിനി സിരീസ് നേരത്തെ ഒരുക്കിയ പാട്രിക് ഗ്രഹാം ആണ് ബേതാളിന്‍റെ ഷോ റണ്ണര്‍. ഷാരൂഖ് ഖാന്‍റെ നിര്‍മ്മാണക്കമ്പനിയായ റെഡ് ചില്ലീസ് എന്‍റര്‍ടെയ്‍ന്‍മെന്‍റ് നേരത്തെ  ബാര്‍ഡ് ഓഫ് ബ്ലഡ് എന്ന സ്പൈ ത്രില്ലര്‍ നെറ്റ്ഫ്ളിക്സിനുവേണ്ടി നിര്‍മ്മിച്ചിരുന്നു. 

റെഡ് ചില്ലീസ് എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ ഷാരൂഖ് ഖാന്‍ നിര്‍മ്മിക്കുന്ന വെബ് സിരീസ് നെറ്റ്ഫ്ളിക്സില്‍. ബേതാള്‍ എന്ന് പേരിട്ടിരിക്കുന്ന സിരീസ് സോംബി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ്. ഈ മാസം 24നാണ് റിലീസ്. സിരീസിന്‍റെ ഫസ്റ്റ് ലുക്ക് ഇന്നു പുറത്തെത്തി.

ബ്രിട്ടീഷ് ഭരണകാലത്തെ ഒരു വിദൂരഗ്രാമമാണ് കഥാപശ്ചാത്തലം. രണ്ട് നൂറ്റാണ്ട് പ്രായമുള്ള ഒരു ദുരാത്മാവും ഒരു ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മി ഓഫീസറും സോംബികളുമൊക്കെ കഥയില്‍ കടന്നുവരുന്നു. വിനീത് കുമാര്‍ (മുക്കബാസ്), ആഹന കുംറ (ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ), സുചിത്ര പിള്ള (കര്‍കഷ്), ജിതേന്ദ്ര ജോഷി (കാകന്‍), മഞ്ജിരി പൂപാല (പാര്‍ട്ടി), സൈന ആനന്ദി (മേരെ പ്യാരെ പ്രൈം മിനിസ്റ്റര്‍) തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ഗൗള്‍ എന്ന ഹൊറര്‍ മിനി സിരീസ് നേരത്തെ ഒരുക്കിയ പാട്രിക് ഗ്രഹാം ആണ് ബേതാളിന്‍റെ ഷോ റണ്ണര്‍. ഷാരൂഖ് ഖാന്‍റെ നിര്‍മ്മാണക്കമ്പനിയായ റെഡ് ചില്ലീസ് എന്‍റര്‍ടെയ്‍ന്‍മെന്‍റ് നേരത്തെ  ബാര്‍ഡ് ഓഫ് ബ്ലഡ് എന്ന സ്പൈ ത്രില്ലര്‍ നെറ്റ്ഫ്ളിക്സിനുവേണ്ടി നിര്‍മ്മിച്ചിരുന്നു. ക്ലാസ് ഓഫ് 83 എന്ന മറ്റൊരു പ്രൊഡക്ഷനും കൂടി നെറ്റ്ഫ്ളിക്സിനുവേണ്ടി റെഡ് ചില്ലീസിന്‍റെ നിര്‍മ്മാണത്തിലുണ്ട്. 

PREV
click me!

Recommended Stories

അതിനി ഒഫീഷ്യൽ ! പത്താം നാൾ ദിലീപ് പടം 'ഭഭബ' റിലീസ്, ട്രെയിലർ ഇന്നോ ? ഔദ്യോ​ഗിക പ്രതികരണം
എട്ടര വര്‍ഷത്തിനിപ്പുറം വിധി, അപ്പീലിന് പ്രോസിക്യൂഷന്‍; സിനിമയില്‍ ദിലീപിന്‍റെ ഭാവി എന്ത്?