പ്രേക്ഷക സ്വീകാര്യതയില്‍ 'ബെത്‌ലഹേം'; ടിക്കറ്റ് വില്‍പ്പനയില്‍ കുതിച്ച് നിവിന്‍- മമിത ചിത്രം

Published : Aug 23, 2026, 01:50 PM IST
Bethlehem Kudumba Unit book my show ticket sales in last 24 hours

Synopsis

നിവിൻ പോളി നായകനായ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' എന്ന ചിത്രം തിയറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടുന്നു.

പ്രേക്ഷക സ്വീകാര്യതയില്‍ നിവിന്‍ പോളി ചിത്രം ബെത്‌ലഹേം കുടുംബ യൂണിറ്റ്. 21 ന് തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന് ആദ്യ ഷോകള്‍ക്കിപ്പുറം വമ്പന്‍ പ്രതികരണങ്ങളാണ് ലഭിച്ചത്. തിയറ്ററുകളില്‍ ചിരിച്ച് ഉല്ലസിച്ച് കാണാനാവുന്ന ക്ലീന്‍ ഫാമിലി എന്‍റര്‍ടെയ്നര്‍ എന്ന് അഭിപ്രായം പരന്നതോടെ ബുക്കിംഗിലും അത് പ്രതിഫലിച്ചു. ഇപ്പോഴിതാ കഴിഞ്ഞ 24 മണിക്കൂറിലെ ബുക്കിംഗ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‍ഫോം ആയ ബുക്ക് മൈ ഷോയിലൂടെ വിറ്റ ടിക്കറ്റുകളുടെ കണക്കാണ് ഇത്. കഴിഞ്ഞ 24 മണിക്കൂറില്‍ 3.86 ലക്ഷം ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിലൂടെ ചിത്രം വിറ്റിരിക്കുന്നത്. വാരാന്ത്യ ദിനങ്ങളും ഓണ അവധി ദിനങ്ങളുമൊക്കെ ആയതോടെ ബോക്സ് ഓഫീസില്‍ ചിത്രം വന്‍ നേട്ടമാണ് സ്വന്തമാക്കാന്‍ പോകുന്നത്.

ഏതാനും നാളുകള്‍ കൊണ്ടുതന്നെ ശ്രദ്ധേയ സിനിമകളിലൂടെ മലയാളത്തിലെ ഹിറ്റ് സംവിധായകരുടെ നിരയിലേക്കുയർന്ന ഗിരീഷ് എ ഡിയാണ് സിനിമയുടെ സംവിധായകൻ. 'തണ്ണീർ മത്തൻ ദിനങ്ങൾ', 'സൂപ്പർ ശരണ്യ', 'പ്രേമലു' എന്നീ സൂപ്പർ ഹിറ്റ് സിനിമളിലൂടെയാണ് ഗിരീഷ് എ ഡി ശ്രദ്ധ നേടുകയുണ്ടായത്. മലയാളത്തിലെ ശ്രദ്ധേയ ബാനറായ ഭാവന സ്റ്റുഡിയോസും നിവിൻ പോളിയും ആദ്യമായി ഒരുമിക്കുമ്പോള്‍ പ്രേക്ഷകരും മികച്ചൊരു സിനിമ തന്നെയാണ് പ്രതീക്ഷിച്ചിരുന്നത് ഭാവന സ്റ്റുഡിയോസ് ഒരുക്കുന്ന ആറാമത്തെ ചിത്രവുമാണിത്. സൂപ്പർ ഹിറ്റായ 'പ്രേമലു'വിനുശേഷം ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ബത്‍ലഹേം കുടുംബ യൂണിറ്റി'ന് ഉണ്ട്. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്.

നിവിന്‍ പോളി- മമിത ബൈജു കോമ്പോ ആദ്യമായി എത്തുന്ന ചിത്രമെന്ന പ്രത്യേകതയും ബെത്‌ലഹേം കുടുംബ യൂണിറ്റിന് ഉണ്ട്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്. ചാലക്കുടി, പൊള്ളാച്ചി, ഗോവ, ഹൈദരാബാദ്, കുട്ടിക്കാനം എന്നീ ലൊക്കേഷനുകളിലായി നൂറിലധികം ദിവസങ്ങൾ കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായിട്ടുള്ളത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' കേരള വിതരണാവകാശം സ്വന്തമാക്കി സെൻട്രൽ പിക്ചേഴ്സ്
അജിത്ത് പൂജപ്പുര സംവിധാനം ചെയ്യുന്ന 'സിദ്ധു' ഫസ്റ്റ്ലുക്ക് പുറത്തിറക്കി മമ്മൂട്ടി കമ്പനി