പുതുമുഖ ബാലതാരം ആദി കേശവയെ നായകനാക്കി അജിത്ത് പൂജപ്പുര സംവിധാനം ചെയ്യുന്ന ചിത്രം

പുതുമുഖ ബാലതാരം ആദി കേശവയെ കേന്ദ്രകഥാപാത്രമാക്കി അജിത്ത് പൂജപ്പുര കഥ, തിരക്കഥ, സംഭാഷണം രചിച്ച് സംവിധാനം ചെയ്യുന്ന 'സിദ്ധു' ഡിസംബർ 4-ന് തിയറ്ററുകളിലെത്തും. അബിൻ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡോ. അബിനും റീന പട്ടവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സമകാലിക സമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങൾ കോർത്തിണക്കി, ഒരു സ്കൂൾ വിദ്യാർത്ഥിയായ സിദ്ധുവിന്റെ ജീവിതത്തിലെ ഹൃദയസ്പർശിയായ മുഹൂർത്തങ്ങളും ചിന്തിപ്പിക്കുന്ന സംഭവങ്ങളും ആകാംക്ഷയുണർത്തുന്ന രംഗങ്ങളുമായാണ് ചിത്രത്തിന്റെ വരവ്. വൈകാരികമായ മുഹൂർത്തങ്ങൾക്കും സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകിയാണ് സംവിധായകൻ അജിത്ത് പൂജപ്പുര ചിത്രം ഒരുക്കിയിരിക്കുന്നത്.

പ്രേക്ഷകരെ അമ്പരപ്പിക്കുന്ന തരത്തിലുള്ള തികച്ചും വ്യത്യസ്തമായ കഥാപാത്രത്തെയാണ് ജാഫർ ഇടുക്കി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ജസ്റ്റിസ് പഞ്ചാപകേശൻ ജഡ്ജിയുടെ വേഷത്തിൽ ചിത്രത്തിൽ അഭിനയിക്കുന്നു. ബാലതാരം ഷിയാര ഫാത്തിമ, ഹോളിവുഡ് താരം സിറിയക് ആലഞ്ചേരി, ജോയ് മാത്യു, ജാഫർ ഇടുക്കി, ബാലാജി ശർമ്മ, അരിസ്റ്റോ സുരേഷ്, സാബു തിരുവല്ല, ദിലീപ് ഖാൻ, ഷൈൻ അനിരുദ്ധൻ, നഗരൂർ ഷാ, തമ്പാനൂർ ഷെരീഫ്, ഡോ. രജിത് കുമാർ, ദീപക്, ട്വിങ്കിൾ, സനൽ, ഗിരീഷ് ചന്ദ്രബാബു, സജീബ്, രാജകുമാരി, ജീവൻ ആനന്ദ്, കൃഷ്ണനുണ്ണി, അഭിലാഷ് ആലപ്പുഴ, ബിജു ദേവു, കണ്ണൻ, ബിനീഷ് എരമല്ലൂർ, മനോജ് സി.ബി, രാജീവ് ശങ്കർ, ഷാജഹാൻ പൊന്മുടി, ഗിൽബർട്ട്, ദിനേശ്കുമാർ, ചന്ദ്രകുമാർ, മൻജിത്, സതീഷ്, സുധീരൻ, ഹാഷിം, ലോറൻസ്, ബാബുക്കുട്ടൻ, പ്രസാദ് നിലമേൽ, സ്റ്റാലിൻ, ജേക്കബ് സാം, ജിൻസി ചിന്നപ്പൻ, ശ്വേത വിനോദ്, കാർത്തിക, ഹിമബിന്ദു, ജയ ശരത്, നീതു, സിന്ധു വിച്ചൂകുമാർ, വിബില, രഞ്ജിനി, ഷൈല, റാണി, സിമി കൃഷ്ണ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

സിറിയക് ആലഞ്ചേരി (ആലഞ്ചേരി സിനിമാസ്) എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാണ്. സനന്ദ് സതീശൻ ഛായാഗ്രഹണവും അനൂപ് രാജ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. വിജു ശങ്കറിന്റെ വരികൾക്ക് സാനന്ദ് ജോർജും ഡി. ശിവപ്രസാദും സംഗീതം പകരുന്നു. ചിത്രത്തിലെ മനോഹരമായ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് നജിം അർഷാദും റിമി ടോമിയുമാണ്. പ്രൊഡക്ഷൻ കൺട്രോളർ: രാജീവ് കുടപ്പനക്കുന്ന്, പ്രൊഡക്ഷൻ ഡിസൈനർ: ജയൻ മാസ്സ്, മേക്കപ്പ്: അനിൽ നേമം, വസ്ത്രാലങ്കാരം: ഷിബു പരമേശ്വരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഷാജൻ കല്ലായി, ബി.ജി.എം: എമിൽ മുഹമ്മദ്, സ്റ്റിൽസ്: ആദിത്യ എ, കിരൺ സുരേന്ദ്രൻ, ഡിസൈൻസ്: മനു ഡാവിഞ്ചി. കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ എസ്.എഫ്.സി ആഡ്സ് ചിത്രം വിതരണത്തിനെത്തിക്കുന്നു. പി.ആർ.ഒ: എ.എസ്. ദിനേശ്, മനു ശിവൻ.

Asianet News Live | Malayalam Live News | Kerala News Updates| Breaking News| HD Live 24x7 Streaming