തമിഴ്‌നാട്ടിലും ആന്ധ്രയിലും തെലങ്കാനയിലും ചരിത്രം കുറിച്ച് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'; 25 ദിവസങ്ങൾ പിന്നിട്ടും തിയേറ്ററുകളിൽ വൻ ജനപ്രവാഹം

Published : Sep 27, 2026, 01:48 PM IST
Bethlehem Kudumba Unit

Synopsis

നിവിൻ പോളി നായകനായ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' എന്ന മലയാള ചിത്രം കേരളത്തിന് പുറമെ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലും വൻ വിജയമായി പ്രദർശനം തുടരുന്നു.

മോളിവുഡിൽ പുതിയ കളക്ഷൻ റെക്കോർഡുകൾ സൃഷ്ടിച്ച നിവിൻ പോളി - ഗിരീഷ് എ ഡി - ഭാവന സ്‌റ്റുഡിയോസ് ചിത്രം 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' അയൽസംസ്ഥാനങ്ങളിലും സമാനതകളില്ലാത്ത വിജയയാത്ര തുടരുന്നു. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ ഒരു മലയാള ചിത്രം തുടർച്ചയായി 25 ദിവസങ്ങൾ പിന്നിട്ടിട്ടും ഹൗസ് ഫുൾ ഷോകളോടെ പ്രദർശനം തുടരുന്നത് അപൂർവ്വമായ കാഴ്ചയാണ്.

തമിഴ്‌നാട്ടിൽ തമിഴ് ചിത്രങ്ങളോട് കിടപിടിക്കുന്ന ബോക്‌സ് ഓഫീസ് പ്രകടനമാണ് ചിത്രം നടത്തുന്നത്. ചിത്രത്തിന്റെ തമിഴ് പതിപ്പിനും മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ആന്ധ്രയിലും തെലങ്കാനയിലും വിജയം നേടുക എന്നത് ഒരു മലയാള സിനിമയെ സംബന്ധിച്ച് വളരെ വിരളമാണ്. എന്നാൽ ആന്ധ്ര-തെലങ്കാന മാർക്കറ്റുകളിൽ റിലീസ് ചെയ്ത് 25 ദിവസം പിന്നിടുമ്പോഴും വലിയ ജനപ്രീതിയാണ് ചിത്രത്തിന് ലഭിക്കുന്നത്.

റിലീസ് ചെയ്ത് 25 ദിവസത്തിനുള്ളിൽ തന്നെ ചിത്രം ആഗോള തലത്തിൽ 300 കോടി ക്ലബ്ബിൽ ഇടംപിടിച്ച് ചരിത്രം കുറിച്ചിരുന്നു. കുടുംബപ്രേക്ഷകരും യുവാക്കളും ഒരുപോലെ ഏറ്റെടുത്തതാണ് ഈ നിവിൻ പോളി ചിത്രത്തിന് മറ്റ് സംസ്ഥാനങ്ങളിലും ഇത്ര വലിയ സ്വീകാര്യത നേടിക്കൊടുത്തത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഫഹദിന്‍റെ 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ റിലീസ് ഇവെന്‍റിനായി എസ് എസ് രാജമൗലി നാളെ കൊച്ചിയിൽ
രൺബീർ- ആലിയ- വിക്കി കൗശൽ ചിത്രം 'ലൗ ആന്റ് വാർ' റിലീസിനൊരുങ്ങുന്നു; ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്