'അയാൾ ഒരു മനുഷ്യ സ്നേഹിയാണ്, അതാണ് പ്രകൃതിയെയും പക്ഷി- മൃഗങ്ങളെയും കൂടെ കൂട്ടാൻ കഴിയുന്നത്'

Published : Dec 01, 2022, 06:52 PM ISTUpdated : Dec 01, 2022, 07:13 PM IST
'അയാൾ ഒരു മനുഷ്യ സ്നേഹിയാണ്, അതാണ് പ്രകൃതിയെയും പക്ഷി- മൃഗങ്ങളെയും കൂടെ കൂട്ടാൻ കഴിയുന്നത്'

Synopsis

മോഹൻലാൽ ഒരു മനുഷ്യ സ്നേഹി ആണ്. അതുകൊണ്ട് ആവാം മനുഷ്യനെ സ്നേഹിക്കുന്ന പോലെ പ്രകൃതിയെയും പക്ഷികളെയും മൃഗങ്ങളെയും ഒക്കെ കൂടെ കൂട്ടാൻ കഴിയുന്നതെന്ന് ഭദ്രൻ കുറിക്കുന്നു. 

താനും ദിവസങ്ങൾക്ക് മുമ്പാണ് 'മോഹന്‍ലാല്‍ ഒരു ആവാസ വ്യൂഹം' എന്ന പേരിൽ ഒരു ക്യാരിക്കേച്ചർ വീഡിയോ പുറത്തുവന്നത്. ആർട്ടിസ്റ്റ് സുരേഷ് ബാബുവാണ് മോഹൻലാലിന്റെ ക്യാരിക്കേച്ചര്‍ വരച്ചിരിക്കുന്നത്. ഭാര്യക്കും മക്കള്‍ക്കും പുറമേ പത്തോളം വളര്‍ത്തു മൃഗങ്ങളും മോഹൻലാലിനൊപ്പം ക്യാരിക്കേച്ചറില്‍ ഇടംപിടിച്ചിരിക്കുന്നു.   ഈ വീഡിയോ ആരാധകർ ഏറ്റെടുക്കുകയും സമൂഹമാധ്യമങ്ങളിൽ ശ്ര​ദ്ധനേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ വീഡിയോയെ കുറിച്ച് സംവിധായകൻ ഭദ്രൻ കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

മോഹൻലാൽ ഒരു മനുഷ്യ സ്നേഹി ആണ്. അതുകൊണ്ട് ആവാം മനുഷ്യനെ സ്നേഹിക്കുന്ന പോലെ പ്രകൃതിയെയും പക്ഷികളെയും മൃഗങ്ങളെയും ഒക്കെ കൂടെ കൂട്ടാൻ കഴിയുന്നതെന്ന് ഭദ്രൻ കുറിക്കുന്നു. 

ഭദ്രന്റെ വാക്കുകൾ ഇങ്ങനെ

സുരേഷേ!, 
മടുപ്പില്ലാതെ മോഹൻലാലിൻ്റെ ചിത്രം 101-ആം തവണയും വരക്കാൻ നിങ്ങൾക്ക് കഴിയുന്നത് വിരൽ തുമ്പിൽ ചലിക്കുന്ന ബ്രഷ് ൻ്റെയും ചായകൂട്ടിൻ്റെയും മാസ്മരികത കൊണ്ട് ആവുന്നതല്ല. മറിച്ച്, ലോകത്തിലെ മലയാളികൾ എല്ലാം ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ലാലിൻ്റെ ഒരു പ്രത്യേകത ഉണ്ട്. “He never get offended by words or look's.” അതിന് ഒരു കാരണം ഉണ്ട്. അയാൾ ഒരു മനുഷ്യ സ്നേഹി ആണ്. അതുകൊണ്ട് ആവാം മനുഷ്യനെ സ്നേഹിക്കുന്ന പോലെ പ്രകൃതിയെയും പക്ഷികളെയും മൃഗങ്ങളെയും ഒക്കെ കൂടെ കൂട്ടാൻ കഴിയുന്നത്...ഈ പ്രപഞ്ചത്തിൽ സൂര്യൻ നിൽക്കുന്ന പോലെ കെടാതെ നിൽക്കട്ടെ…

മോഹന്‍ലാലിന്‍റെ നൂറോളം ചിത്രങ്ങള്‍ വരച്ചിട്ടുള്ള കലാകാരനാണ് സുരേഷ് ബാബു. അദ്ദേഹം അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങള്‍ക്കൊപ്പം കവിതാശകലങ്ങളും കൂട്ടിയിണക്കിയുള്ള ഒരു ദൃശ്യവിഷ്കാരമാണ് ഈ വീഡിയോ. വാഷ്ബേസനില്‍ ഒരു ഉറുമ്പ് വീണാല്‍ അതെടുത്ത് മാറ്റിയ ശേഷം മാത്രം ടാപ്പ് തുറക്കുന്ന ലാലേട്ടനെ ഞാന്‍ കണ്ടിട്ടുണ്ടെന്ന് സുരേഷ് ബാബു പറയുന്നു. കാട് കണ്ടാല്‍ കിരീടവും ചെങ്കോലും മറക്കുന്ന ലാലേട്ടനെ ശിക്കാറില്‍ കണ്ടിട്ടുണ്ടെന്നും ലാലേട്ടനിലെ സഹജീവി സ്നേഹിയെ പറ്റി എവിടെയും ചര്‍ച്ചയായിട്ടില്ലെന്നും സുരേഷ് ബാബു വീഡിയോയിൽ പറഞ്ഞിരുന്നു. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഇന്ത താടിയെടുത്താല്‍ ആര്‍ക്കെടാ പ്രച്‍നം'? ഇനി പൊലീസ് റോളില്‍, ന്യൂ ലുക്കില്‍ മോഹന്‍ലാല്‍
നിവിന്‍ പോളി വിജയയാത്ര തുടരുമോ? 'ബേബി ഗേള്‍' ആദ്യ പ്രതികരണങ്ങള്‍