Bhama : 'സാമൂഹ്യമാധ്യമങ്ങളിലേത് കെട്ടുകഥകള്‍', സന്തോഷത്തോടെ ഇരിക്കുന്നുവെന്ന് ഭാമ

Web Desk   | Asianet News
Published : Jan 14, 2022, 09:57 AM IST
Bhama : 'സാമൂഹ്യമാധ്യമങ്ങളിലേത് കെട്ടുകഥകള്‍', സന്തോഷത്തോടെ ഇരിക്കുന്നുവെന്ന് ഭാമ

Synopsis

ആരോപണങ്ങളും കെട്ടുകഥകളും സാമൂഹ്യ മാധ്യമത്തില്‍ വന്നുകൊണ്ടിരിക്കുകയാണെന്ന് ഭാമ.

സാമൂഹ്യ മാധ്യമങ്ങളില്‍ തനിക്ക് എതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ കെട്ടുകഥകളാണ് എന്ന് നടി ഭാമ (Bhama). താനും കുടുംബവും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും ഭാമ പറയുന്നു. എല്ലാ സ്‍നേഹത്തിനും നന്ദി എന്നും ഭാമ പറയുന്നു. ഇൻസ്റ്റാഗ്രാം പോസ്റ്റിലാണ് ഭാമ ഇക്കാര്യം പറയുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്റെ പേരില്‍ ആരോപണങ്ങളും കെട്ടുകഥകളും സാമൂഹ്യ മാധ്യമത്തില്‍ വന്നുകൊണ്ടിരിക്കുകയാണ്.  എന്നെയും എന്റെ കുടുംബത്തെയും കുറിച്ച് അന്വേഷിച്ചവര്‍ക്കായി പറയട്ടെ. ഞങ്ങള്‍ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു. എല്ലാ സ്‍നേഹത്തിനും നന്ദി എന്നും ഭാമ പറഞ്ഞു.

മലയാളത്തില്‍ മികച്ച കഥാപാത്രങ്ങള്‍ ചെയ്‍ത ഭാമ വിവാഹത്തോടെയാണ് സിനിമയില്‍ നിന്ന് വിട്ടുനിന്നത്. ദുബായ്‍യില്‍ വ്യവസായിയായ അരുണ്‍ ആണ് ഭാമയുടെ ഭര്‍ത്താവ്. 2020 ജനുവരിയിലായിരുന്നു ഭാമയുടെയും അരുണിന്റെയും വിവാഹം. കോട്ടയത്ത് വെച്ച് ബന്ധുക്കളുടെ സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തില്‍ വെച്ചായിരുന്നു വിവാഹം.

അരുണ്‍ - ഭാമ ദമ്പതിമാര്‍ക്ക് ഒരു മകളുണ്ട്. ഗൗരിയെന്നാണ് മകളുടെ പേര്.  തമിഴടക്കമുള്ള മറ്റ് ഭാഷകളിലും അഭിനയിച്ച താരമാണ് ഭാമ. 'മറുപടി' എന്ന മലയാള ചിത്രമാണ് ഭാമ അഭിനയിച്ച് ഒടുവില്‍ പുറത്തുവന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

രണ്ടാം ദിനം ഡെലിഗേറ്റുകളുടെ തിരക്ക്; കൈയടി നേടി സിനിമകള്‍
ഇത് പ്രഭാസിന്റെ ലോകം; 'ലെഗസി ഓഫ് ദി രാജാസാബ്' സീരീസിന് തുടക്കം, ഇൻട്രോ വീഡിയോ എത്തി