ഷൈൻ ടോമിന്റെ 'ലവ്' തമിഴ് റീമേക്ക്; ടീസര്‍ എത്തി

Published : Dec 07, 2022, 10:12 AM ISTUpdated : Dec 07, 2022, 10:20 AM IST
ഷൈൻ ടോമിന്റെ 'ലവ്' തമിഴ് റീമേക്ക്; ടീസര്‍ എത്തി

Synopsis

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്‍ത 'ലവ്' എന്ന ചിത്രത്തിന്റെ തമിഴ് റീമേക്ക്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്‍ത 'ലവ്' എന്ന ചിത്രത്തിന്റെ തമിഴ് റീമേക്ക് ടീസർ റിലീസ് ചെയ്തു. ഭരത്, വാണി ഭോജൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതിരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആർ.പി. ബാലയാണ്. രാധാ രവി, വിവേക് പ്രസന്ന, ഡാനിയർ ആനി എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾ. പി.ജി. മുത്തയ്യയാണ് സംവിധാനം. സംഗീതം റോണി റാഫേൽ. എഡിറ്റിങ് അജയ് മനോജ്.

2021ൽ ഷൈന്‍ ടോം ചാക്കോ, രജിഷ വിജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രമാണ് ലവ്. മമ്മൂട്ടി നായകനായെത്തിയ ശ്രദ്ധേയ ചിത്രം 'ഉണ്ട'യ്ക്കു ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്‍ത ചിത്രമാണിത്. സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിക്കുന്ന സിനിമയില്‍ വീണ നന്ദകുമാര്‍, സുധി കോപ്പ, ഗോകുലന്‍, ജോണി ആന്‍റണി എന്നിവരും അഭിനയിച്ചിരിക്കുന്നു. ഛായാഗ്രഹണം ജിംഷി ഖാലിദ്. എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ള. സംഗീതം യക്സന്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രം കൂടിയായിരുന്നു ഇത്. 

കുടുംബങ്ങളിലെ ഡൊമസ്റ്റിക്ക് വയലൻസാണ് ലവ്വിന് പ്രമേയമാക്കിയിരുന്നത്. അനൂപ്–ദീപ്തി ദമ്പതികളുടെ ജീവിതവും അവർക്കിടയിൽ നടക്കുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളിലൂടെയുമാണ് സിനിമ പുരോഗമിക്കുന്നത്. ഒരു ഫ്ലാറ്റും അവിടെ നടക്കുന്നൊരു കൊലപാതകവും പറയുന്ന ചിത്രം അവതരണ മികവുകൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു. 

അതേസമയം, 'മിറല്‍' എന്ന ചിത്രമാണ് ഭരതിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. എം ശക്തിവേലാണ് ചിത്രം സംവിധാനം ചെയ്തത്. എം ശക്തിവേല്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. . പ്രസാദ് എസ് എൻ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സുരേഷ് ബാലയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

ഛത്രപതി ശിവജിയായി അ​ക്ഷയ് കുമാർ; തുടര്‍പരാജയങ്ങള്‍ക്ക് അന്ത്യമാകുമോ ?

എസ് ഷങ്കറിന്റെ 'ബോയ്‍സ്' എന്ന ചിത്രത്തിലൂടെയാണ് ഭരത് വെള്ളിത്തിരയില്‍ അരങ്ങേറുന്നത്.  തുടര്‍ന്ന് അങ്ങോട്ട് ഭരത് വിവിധ ഭാഷകളില്‍ ഒട്ടേറെ മികച്ച സിനിമകളുടെ ഭാഗമായി. ജയരാജിന്റെ 'ഫോര്‍ ദ പീപ്പിള്‍', 'വെയില്‍',  'ചെന്നൈ കാതല്‍', 'കണ്ടേൻ കാതലൈ' , 'കില്ലാഡി' തുടങ്ങിയവയാണ് ഭരതിന്റെ ശ്രദ്ധേയ ചിത്രങ്ങള്‍.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

റിലീസ് അനുമതി ലഭിക്കുമോ? ജനനായകൻ വിധി ചൊവ്വാഴ്‌ച
മികച്ച നവാഗത സംവിധായകനുള്ള ഷാഫി മെമ്മോറിയൽ അവാർഡ് ജിതിൻ കെ ജോസിന്