'മോഹിനിയാട്ട'ത്തിലെ നിങ്ങള്‍ കാണാത്ത രംഗം; സന്തോഷ് കെ നായര്‍ക്ക് ആദരവുമായി ഡിലീറ്റഡ് സീന്‍

Published : May 07, 2026, 08:28 PM IST
Bharathanatyam 2 Mohiniyattam Deleted Scene 01 Santhosh K Nayar

Synopsis

സമീപകാലത്ത് പ്രേക്ഷകശ്രദ്ധ നേടിയ മോഹിനിയാട്ടം എന്ന സിനിമയിലെ ഒരു ഡിലീറ്റഡ് സീന്‍ അണിയറക്കാര്‍ പുറത്തുവിട്ടു. 

മലയാളത്തില്‍ സമീപകാലത്ത് ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു മോഹിനിയാട്ടം. 2004 ല്‍ പുറത്തെത്തിയ ഭരതനാട്യം എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗം. ഭരതനാട്യം കോമഡി ഡ്രാമ ഗണത്തില്‍ പെട്ട ചിത്രം ആയിരുന്നെങ്കില്‍ മോഹിനിയാട്ടം ഡാര്‍കോ കോമഡി ത്രില്ലര്‍ വിഭാഗത്തില്‍ പെട്ട ചിത്രമായിരുന്നു. വിഷു റിലീസ് ആയി എത്തിയ ചിത്രം തിയറ്ററില്‍ മികച്ച രീതിയില്‍ സ്വീകരിക്കപ്പെട്ടു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഡിലീറ്റഡ് സീന്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ചിത്രം ഒടിടി റിലീസിന് ഒരുങ്ങിയിരിക്കെയാണ് രംഗം പുറത്തുവിട്ടിരിക്കുന്നത്.

ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്ന ഗോവിന്ദനെ കാണാനില്ലെന്ന വിവരമറിഞ്ഞ് നാട്ടുകാര്‍ അദ്ദേഹത്തിന്‍റെ വീട്ടിലെത്തി ഭാര്യയോട് സംസാരിക്കുന്ന രംഗമാണ് ഇത്. ഒപ്പം സന്തോഷ് കെെ നായരുടെയും നിസ്താര്‍ സേഠിന്‍റെയും രംഗവുമുണ്ട് പുറത്തെത്തിയ ഡിലീറ്റഡ് സീനില്‍. വാഹനാപകടത്തില്‍ സന്തോഷ് കെ നായര്‍ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. അദ്ദേഹത്തിന് ആദരം അര്‍പ്പിച്ചുകൊണ്ടാണ് ചിത്രത്തിലെ എഡിറ്റിംഗ് ടേബിളില്‍ ഒഴിവാക്കപ്പെട്ട രംഗം പുറത്തെത്തിയിരിക്കുന്നത്. സന്തോഷ് കെ നായരുടെ സമീപകാലത്തെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു അമ്പലക്കമ്മിറ്റി അംഗത്തിന്‍റേത്. അദ്ദേഹം ഇതുവരെ ചെയ്തിരുന്നതില്‍ നിന്ന് വ്യത്യസ്തമായുള്ള കഥാപാത്രവുമായിരുന്നു ഇത്.

അതേസമയം ചിത്രത്തിന്‍റെ ഒടിടി റിലീസ് നാളെയാണ്. പ്രമുഖ പ്ലാറ്റ്‍ഫോം ആയ നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം എത്തുക. തിയറ്ററുകളില്‍ മികച്ച വിജയം നേടിയ ചിത്രമാണെങ്കിലും ഒടിടിയിലൂടെ പല മടങ്ങ് വലിയ പ്രേക്ഷകവൃന്ദമാണ് ചിത്രം കാണാന്‍ ഒരുങ്ങുന്നത്. ഭരതനാട്യം സംവിധാനം ചെയ്ത കൃഷ്ണദാസ് മുരളി തന്നെയാണ് മോഹിനിയാട്ടവും ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ രചനയും സംവിധാനവും കൃഷ്ണദാസ് മുരളിയാണ്. കോ റൈറ്റര്‍ ആയി വിഷ്ണു ആര്‍ പ്രദീപും ഉണ്ട്. ഒടിടിയിലൂടെ പില്‍ക്കാലത്ത് ജനപ്രീതി നേടിയെങ്കിലും ഭരതനാട്യം ഒരു ബോക്സ് ഓഫീസ് ഹിറ്റ് ആയിരുന്നില്ല. അണിയറക്കാരുടെ ആ വിഷമം ഇക്കുറി തീര്‍ത്ത് കൊടുത്തിരുന്നു പ്രേക്ഷകര്‍. ഡാര്‍ക് കോമഡി ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം തിയറ്ററില്‍ ചിരി പൊട്ടിച്ചു. അവധിക്കാലത്ത് കുടുംബസമേതം കാണാന്‍ പറ്റിയ രസകരമായ ചിത്രം എന്നത് കളക്ഷനിലും പ്രതിഫലിച്ചിരുന്നു. തോമസ് തിരുവല്ല ഫിലിംസിന്റെയും സൈജു കുറുപ്പ് എന്റർടൈൻമെന്റ്‌സിന്റെയും ബാനറിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിച്ചത് ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാർ എന്നിവരാണ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

നായികാ നായകന്മാരായി മമിതയും സംഗീതും; ഫസ്റ്റ് ക്ലാപ്പ് അടിച്ച് ആന്‍റണി പെരുമ്പാവൂര്‍
ലൈം​ഗികാതിക്രമ പരാതി: ഷിയാസ് കരീമിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി എറണാകുളം ജില്ല കോടതി, കോഴിക്കോട് കോടതിയെ സമീപിക്കാൻ നിർദേശം